❤️✨️ ശാലിനിസിദ്ധാർത്ഥം 8 ✨️❤️ [??????? ????????] 235

അഗ്നിജിത്ത്: “ശ്ശോ എന്റെ പൊന്ന് സിദ്ധു… നീയിങ്ങനെ തോക്കിൽ കേറി വെടിവെക്കല്ലേ… ഞാനതൊന്നു പറഞ്ഞു തീർത്തോട്ടെ… ഇത് ഒരാൾ ഞങ്ങളോട് പറഞ്ഞ കഥയാണ്. അല്ലാതെ കള്ളമാണെന്ന് ഞാൻ പറഞ്ഞിട്ടില്ല.”

ഓക്കേ. സോറി ജിത്തുവേട്ടാ…. ബാക്കി പറ.. ആ കല്ലിന്, അല്ല.. ക്രിസ്റ്റലിനു പിനീടെന്തു സംഭവിച്ചു .??? “സിദ്ധാർഥ് ബാക്കി കേൾക്കാൻ കാതുകൂർപ്പിച്ചിരുന്നു.

മിത്ര : ” ഏലിസിയൻ താഴ്‌വരയിലെ നിവാസികൾ വളരെ സന്തോഷത്തോടെ ജീവിച്ചു വരവേ അങ്ങനെയിരിക്കെ അവിടെ ഒരാൾ അതിക്രമിച്ചു കയറി… “

സിദ്ധാർഥ് : “അതാരാ ആക്രമണം നടത്തിയത്…???”

ജിത്തു : ടൈറ്റൻസ്…! അഥവാ ക്രോനസിന്റെ സാറ്റേണിയൻസ്, ഏലിസിയൻ താഴ്‌വരയിൽ വളരെ തന്ത്രപരമായി അതിക്രമിച്ചു കയറി. അതിന്റെ പ്രധാന കാരണമായി പുരാണങ്ങളിൽ പറയുന്നത്, ഏലിസിയൻസിനോടും മറ്റു രണ്ടുലോകത്തിനോടുമുള്ള ക്രോണസിനുള്ള അസൂയ കാരണമാണ് എന്നാണ്.

മാത്രമല്ല, ഇതു നടക്കുന്ന സമയത്ത് ദേവന്മാർ വളരെ ശക്തരും, ക്രോണസും ടൈറ്റനുകളും വളരെ ദുർബലരുമായിരുന്നു. പണ്ടു അനേകം തവണ ഒളിമ്പിയൻസും ടൈറ്റനുകളും പോരടിച്ചിട്ടുണ്ടെങ്കിലും അതിൽ മിക്ക യുദ്ധങ്ങളും വിജയിച്ചത് സിയൂസിന്റെ പക്ഷമായിരുന്നു.

“അതെന്തിനാ ക്രോണസ് അവിടേക്ക് അതിക്രമിച്ചു കയറിയത്…എന്നിട്ടെന്താ സംഭവിച്ചത്…???” സിദ്ധാർഥ് കഥ കേൾക്കാനുള്ള ആകാംഷയിൽ കസേരയിൽ മുന്നോട്ടാഞ്ഞിരുന്നു.

അഗ്നിമിത്ര : ഇനിയും താൻ നേരിട്ട് ആക്രമിക്കാൻ നോക്കിയാൽ തീർച്ചയായും തന്റെ തലയറ്റ് താഴെ വീഴുമെന്ന് അറിയാവുന്ന ക്രോണസ് ഈ മൂന്നുലോകങ്ങളെയും തകർക്കാനൊരു വഴി കണ്ടെത്തി. ഏലിസിയൻ ക്രിസ്റ്റൽ മോഷ്ടിച്ചിട്ട് നശിപ്പിക്കുക…!

സിദ്ധാർഥ് : ഇനി ഞാനൊരു സംശയം ചോദിച്ചോട്ടെ, ഈ ക്രോണസിനു മൂന്നു ലോകങ്ങളോടും അസൂയയുണ്ടാകാന്നുള്ള കാരണം ആ ക്രിസ്റ്റലാണല്ലേ… ഗ്രീക്ക് പുരാണത്തിൽ, സ്വന്തം പിതാവിനെ തടവറയിലിടുകയും, സിയൂസൊഴികെ ബാക്കിയുള്ള മക്കളെ വിഴുങ്ങുകയും ചെയ്ത ക്രോണസൊരു ‘Fallen old God’ ആയിരുന്നല്ലോ…???”

മിത്ര : ആഹാ അപ്പൊ നിനക്ക് ഗ്രീക്ക് പുരാണം നന്നായി അറിയാമല്ലോ…! ഇനി പറ, പിനീടെന്തായിരിക്കും സംഭവിച്ചിട്ടുണ്ടാകുക..???”

18 Comments

  1. സൂര്യൻ

    Delay ആണല്ലോ? Computer type ചെയ്തിട്ട് update ചെയ്യകുതൊ? Problem കുറയില്ലെ

    1. അശ്വിനി കുമാരൻ

      അതിന് കമ്പ്യൂട്ടർ ഉണ്ടായിട്ട് വേണ്ടേ… ?

      1. സൂര്യൻ

        മിടുക്കൻ

  2. Super

  3. ❤❤❤❤❤

  4. good story the way of writing also super❤️❤️❤️❤️❤️

  5. ❤️❤️❤️ powli

    1. അശ്വിനി കുമാരൻ

      ?❤️✨️

  6. °~?അശ്വിൻ?~°

    ❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️✨️?

  7. അളിയാ 3rd njn ഇങ്ങ് എടുക്കുവ ?✌️.എന്നത്തേയും പോലെ തന്നെ ഈ പാർടും മനോഹരം ആയിട്ടുണ്ട് ❤️

    1. അശ്വിനി കുമാരൻ

      തേങ്ക്സ് കുട്ടാ.. ❤️✨️?

  8. നല്ല എഴുത്തു.
    ബ്യൂട്ടിഫുൾ ട്വിസ്ട്.
    ലക്കങ്ങൾക്കിടയിൽ താമസം വരുന്നതിനാൽ കുറച്ചു അവിടെയും എവിടെയും കണക്ട് ആക്കാൻ താമസം വരുന്നു.
    അതുകൊണ്ടു ഒത്തിരി delay വേണ്ട പ്ളീസ്

    1. അശ്വിനി കുമാരൻ

      Santhosh Ser…❤️✨️

      ഒന്നും മനഃപൂർവമല്ല..അതാത് സമയങ്ങളിലെ സാഹചര്യം കാരണമാണ് എപ്പോഴും പാർട്ടുകൾ Delay ആവാൻ കാരണം. പിന്നെ ഓരോ പാർട്ടും ഞാൻ ഇടവിട്ടാണ് എഴുതുന്നത്. സാധാരണയായി, ദിവസം ഇപ്പഴത്തെ കണ്ടിഷൻ അനുസരിച്ചു ദിവസം ഒരു 500-600 words വെച്ചാണ് എഴുതുന്നത്. ഇനിയുള്ള ദിവസങ്ങളിൽ അതിന് എപ്പോൾ വേണമെങ്കിലും മാറ്റമുണ്ടാകാം.! മാത്രമല്ല, എനിക്ക് Vision പ്രോബ്ലം ഉള്ളത് കൊണ്ട് തന്നെ ഫോണിൽ ടൈപ്പ് ചെയ്ത് എഴുതുന്നതിനു ചില Limitation ഉണ്ട്‌ താനും.

      By the by അഭിപ്രായത്തിനു റൊമ്പ നൻട്രി ??✨️❤️?

      1. Take care Thambi.
        innum ezhuthunkal.. 😀

  9. First ❤️??

    1. എൻ്റെ സീരിയസ് അണ്ണോയ് നിങ്ങൾ ഇവിടെ പെറ്റിട്ടെ എന്നത് പെർമനന്റ് ആക്കാൻ നിക്കിന്നെയാ ?

Comments are closed.