❤️✨️ ശാലിനിസിദ്ധാർത്ഥം 8 ✨️❤️ [??????? ????????] 235

അഗ്നിജിത്ത് : “യെസ്… മിടുക്കൻ. അവിടെയുള്ളവർക്ക് മാത്രമല്ല, നരകദേവനായ പ്ലൂട്ടോയുടെ അധോലോകത്തിലും, സിയൂസ് അധിപനായ ദേവലോകത്തിലുമുള്ളവർക്ക്, അതായത് ഈ ത്രിലോകങ്ങളിലുമുള്ളവർക്ക് ഊർജവും അവരാഗ്രഹിക്കുന്ന ഭൗതിക വസ്തുക്കളും പ്രാപ്യമാക്കുന്നത്, ഈ ഏലിസിയൻ താഴ്‌വരയുടെ ഒത്ത നടുക്കായി സ്ഥിതി ചെയ്തിരുന്ന ഒരു ഭീമാകാരമായ ഒറ്റക്കല്ലിലൂടെയായിരുന്നു. അഥവാ ആ ക്രിസ്റ്റൽ വഴിയായിരുന്നു … അവയുടെ പേരാണ് Ælysion Krystal.. “

” Ælysion Krystal…???” സിദ്ധാർഥ് ജിത്തുവിനെ അത്ഭുതത്തോടെ നോക്കി.

ജിത്തു : “അതെ ഏലിസിയോൺ ക്രിസ്റ്റൽ…. ഗ്രീക്ക് പുരാണത്തിലെ വളരെയധികം ശക്തിയുള്ള രത്നം. ഏതു തരത്തിലുള്ള അവസ്ഥ നിർമ്മിക്കാനും നശിപ്പിക്കാനും, ശക്തിയും, തരംഗവും, ബലവും ശേഖരിക്കാനും, അളവറ്റ രീതിയിൽ പുറത്തുവിടാനുമുള്ള കഴിവുള്ളവയാണത്…

 അത്തരത്തിലുള്ള ആ കല്ലിന്റെ കോടിയിലൊരു അംശം പോലും ഒരു സാധാരണക്കാരനായ മനുഷ്യന് താങ്ങാൻ പറ്റാവുന്നതിലധികം ശക്തിയുള്ളതായിരുന്നു. “

സിദ്ധാർഥ് : എന്ന് വെച്ചാൽ… ഇത് ഏത് വസ്തു കൊണ്ടാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത് ??? കേട്ടിട്ട് മാർവെൽ കോമിക്സിലെ ഇൻഫിനിറ്റി സ്റ്റോണുകളെ പോലെയുണ്ട്. ഇനി അത് വല്ലോം ആണോ ചേട്ടാ…???

“ഹി ഹി അത് ഇൻഫിനിറ്റി സ്റ്റോണുകളെക്കാളും അതുക്കും മേലെയാണ് പ്രവർത്തിക്കുന്നത്… അത് അതിശക്തമായതും, മനുഷ്യവംശത്തിനു ഇപ്പോഴും അജ്ജാതവുമായ ഒരു തരം കോസ്മിക് പാർട്ടിക്കിളുകൾ കൊണ്ടാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത്.” അഗ്നിജിത്ത് ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു.

“കോസ്മിക് പാർട്ടിക്കിളുകളോ…. അപ്പോൾ ചേച്ചിയെനിക്ക് തന്ന കല്ല് അതിന്റെ ഭാഗമാണെന്നാണോ ചേട്ടൻ പറയുന്നത്… അപ്പോൾ നിങ്ങൾ ബ്രേസ് ലെറ്റ്‌ ആയിട്ട് ധരിച്ചിരിക്കുന്ന ഈ കല്ല് അതാണോ… “

സിദ്ധാർഥ്, അവർ കൈതണ്ടയിൽ ധരിച്ചിരുന്ന ബ്രേസ്ലെറ്റിലേക്ക് മാറിമാറി നോക്കി.

“അസംബന്ധം.. ചുമ്മാ പുളുവടിക്കല്ലേ ചേട്ടാ…!” സിദ്ധാർഥിനു ജിത്തു പറഞ്ഞതിനോട് ഉൾക്കൊളനായില്ല.

18 Comments

  1. സൂര്യൻ

    Delay ആണല്ലോ? Computer type ചെയ്തിട്ട് update ചെയ്യകുതൊ? Problem കുറയില്ലെ

    1. അശ്വിനി കുമാരൻ

      അതിന് കമ്പ്യൂട്ടർ ഉണ്ടായിട്ട് വേണ്ടേ… ?

      1. സൂര്യൻ

        മിടുക്കൻ

  2. Super

  3. ❤❤❤❤❤

  4. good story the way of writing also super❤️❤️❤️❤️❤️

  5. ❤️❤️❤️ powli

    1. അശ്വിനി കുമാരൻ

      ?❤️✨️

  6. °~?അശ്വിൻ?~°

    ❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️✨️?

  7. അളിയാ 3rd njn ഇങ്ങ് എടുക്കുവ ?✌️.എന്നത്തേയും പോലെ തന്നെ ഈ പാർടും മനോഹരം ആയിട്ടുണ്ട് ❤️

    1. അശ്വിനി കുമാരൻ

      തേങ്ക്സ് കുട്ടാ.. ❤️✨️?

  8. നല്ല എഴുത്തു.
    ബ്യൂട്ടിഫുൾ ട്വിസ്ട്.
    ലക്കങ്ങൾക്കിടയിൽ താമസം വരുന്നതിനാൽ കുറച്ചു അവിടെയും എവിടെയും കണക്ട് ആക്കാൻ താമസം വരുന്നു.
    അതുകൊണ്ടു ഒത്തിരി delay വേണ്ട പ്ളീസ്

    1. അശ്വിനി കുമാരൻ

      Santhosh Ser…❤️✨️

      ഒന്നും മനഃപൂർവമല്ല..അതാത് സമയങ്ങളിലെ സാഹചര്യം കാരണമാണ് എപ്പോഴും പാർട്ടുകൾ Delay ആവാൻ കാരണം. പിന്നെ ഓരോ പാർട്ടും ഞാൻ ഇടവിട്ടാണ് എഴുതുന്നത്. സാധാരണയായി, ദിവസം ഇപ്പഴത്തെ കണ്ടിഷൻ അനുസരിച്ചു ദിവസം ഒരു 500-600 words വെച്ചാണ് എഴുതുന്നത്. ഇനിയുള്ള ദിവസങ്ങളിൽ അതിന് എപ്പോൾ വേണമെങ്കിലും മാറ്റമുണ്ടാകാം.! മാത്രമല്ല, എനിക്ക് Vision പ്രോബ്ലം ഉള്ളത് കൊണ്ട് തന്നെ ഫോണിൽ ടൈപ്പ് ചെയ്ത് എഴുതുന്നതിനു ചില Limitation ഉണ്ട്‌ താനും.

      By the by അഭിപ്രായത്തിനു റൊമ്പ നൻട്രി ??✨️❤️?

      1. Take care Thambi.
        innum ezhuthunkal.. 😀

  9. First ❤️??

    1. എൻ്റെ സീരിയസ് അണ്ണോയ് നിങ്ങൾ ഇവിടെ പെറ്റിട്ടെ എന്നത് പെർമനന്റ് ആക്കാൻ നിക്കിന്നെയാ ?

Comments are closed.