❤️✨️ ശാലിനിസിദ്ധാർത്ഥം 8 ✨️❤️ [??????? ????????] 235

“ജിത്തുവേട്ടാ ദാ ഇതാണ് ഈ കല്ലിന്റെ ഇപ്പോഴത്തെ അവസ്ഥ… രാവിലെ ഇതിന് ഇതുപോലെ ഒട്ടും തന്നെ തിളക്കമുണ്ടായിരുന്നില്ല… ഒരു ഇളം സ്വർണവർണ്ണമായിരുന്നു ഉണ്ടായിരുന്നത്…” സിദ്ധാർഥ് ആ കല്ല് ജിത്തുവിന്റെ കൈയിലേക്ക് വെച്ചുകൊടുത്തു. ‘ഓ യെസ്… ഏലിസിയോൺ സാമ്പിൾ സ്റ്റോണുകൾ അതിന്റെ ലക്ഷ്യം പൂർത്തിയാക്കിയിരിക്കുന്നു.’

 ജിത്തു, ആ കല്ലിലേക്ക് അൽപനേരം നോക്കിയതിനു ശേഷം സിദ്ധാർഥിനോടായി : എടാ വൈകിട്ട് സംഭവം നടക്കുമ്പോൾ എന്തായിരുന്നു ഇതിന്റെ അവസ്ഥ…??? ഇതിന്റെ നടുക്ക് എന്തെങ്കിലും നിറത്തിൽ തിളങ്ങുന്നുണ്ടായിരുന്നോ…???”

സിദ്ധാർഥ് : “അഹ് അതെ.. ഒരു ചുവന്ന നിറത്തിൽ.. പക്ഷേ തിളക്കമല്ല.. ഒരു തീക്കട്ട ജ്വലിക്കുന്നത് പോലെയുണ്ടായിരുന്നു അപ്പോൾ… എന്താ ജിത്തുവേട്ടാ അങ്ങനെ ചോദിച്ചത് ???”

അഗ്നിജിത്ത് : “അപ്പോൾ നീയിനി ഈ കല്ല് കുറച്ചു കാലത്തേക്ക് ധരിക്കേണ്ട ആവശ്യമില്ല. തിരികെ തന്നേരെ.. അതിനി ആവശ്യമുണ്ട്. നിനക്ക് ധരിക്കാൻ പുതിയ ചെയ്‌നും ഒറിജിനൽ ക്രിസ്റ്റലും വൈകാതെ തരാം…”

“അതെന്താ ചേട്ടാ ഈ കല്ലിനെന്തെങ്കിലും പ്രശ്നമുണ്ടോ…” സിദ്ധാർഥിന്, ജിത്തുവിന്റെ മുഖത്തെ ഗൗരവം കണ്ട് കൺഫ്യൂഷനായി. “ഹേയ് ഒരു കുഴപ്പവുമില്ല… പക്ഷേ ഇനി ഞാനും മിത്രേടത്തിയും പറയുന്നത് ശ്രദ്ധിച്ചു കേൾക്കണം..” ജിത്തു തുടർന്നു.

“എന്താ ചേട്ടാ പറയാനുള്ളത്… ചേച്ചിയെ വിളിക്കണോ…???”

“യെസ്… നീ പോയി വിളിച്ചോണ്ട് വാ അവളെ..”

സിദ്ധാർഥ് ജിത്തുവിന്റെ ഉപദേശപ്രകാരം മിത്രയെ വിളിക്കാനായി തിരിഞ്ഞതും സ്റ്റൈർകേസും കയറി, മിത്ര തങ്ങളുടെയടുത്തേക്ക് നടന്നു വരുന്നതാണ് സിദ്ധാർഥ് കണ്ടത്.

“ങ്ങാ ഇനി ചേച്ചിയെ വിളിക്കേണ്ട ആവശ്യമൊന്നുമില്ല കേട്ടോ.. ഉദ്ദേശിച്ച ആള് ഇങ്ങോട്ട് വരുന്നുണ്ട്.” മിത്രയെ നോക്കികൊണ്ട് സിദ്ധു ജിത്തുവിനോടായി പറഞ്ഞു.

18 Comments

  1. സൂര്യൻ

    Delay ആണല്ലോ? Computer type ചെയ്തിട്ട് update ചെയ്യകുതൊ? Problem കുറയില്ലെ

    1. അശ്വിനി കുമാരൻ

      അതിന് കമ്പ്യൂട്ടർ ഉണ്ടായിട്ട് വേണ്ടേ… ?

      1. സൂര്യൻ

        മിടുക്കൻ

  2. Super

  3. ❤❤❤❤❤

  4. good story the way of writing also super❤️❤️❤️❤️❤️

  5. ❤️❤️❤️ powli

    1. അശ്വിനി കുമാരൻ

      ?❤️✨️

  6. °~?അശ്വിൻ?~°

    ❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️✨️?

  7. അളിയാ 3rd njn ഇങ്ങ് എടുക്കുവ ?✌️.എന്നത്തേയും പോലെ തന്നെ ഈ പാർടും മനോഹരം ആയിട്ടുണ്ട് ❤️

    1. അശ്വിനി കുമാരൻ

      തേങ്ക്സ് കുട്ടാ.. ❤️✨️?

  8. നല്ല എഴുത്തു.
    ബ്യൂട്ടിഫുൾ ട്വിസ്ട്.
    ലക്കങ്ങൾക്കിടയിൽ താമസം വരുന്നതിനാൽ കുറച്ചു അവിടെയും എവിടെയും കണക്ട് ആക്കാൻ താമസം വരുന്നു.
    അതുകൊണ്ടു ഒത്തിരി delay വേണ്ട പ്ളീസ്

    1. അശ്വിനി കുമാരൻ

      Santhosh Ser…❤️✨️

      ഒന്നും മനഃപൂർവമല്ല..അതാത് സമയങ്ങളിലെ സാഹചര്യം കാരണമാണ് എപ്പോഴും പാർട്ടുകൾ Delay ആവാൻ കാരണം. പിന്നെ ഓരോ പാർട്ടും ഞാൻ ഇടവിട്ടാണ് എഴുതുന്നത്. സാധാരണയായി, ദിവസം ഇപ്പഴത്തെ കണ്ടിഷൻ അനുസരിച്ചു ദിവസം ഒരു 500-600 words വെച്ചാണ് എഴുതുന്നത്. ഇനിയുള്ള ദിവസങ്ങളിൽ അതിന് എപ്പോൾ വേണമെങ്കിലും മാറ്റമുണ്ടാകാം.! മാത്രമല്ല, എനിക്ക് Vision പ്രോബ്ലം ഉള്ളത് കൊണ്ട് തന്നെ ഫോണിൽ ടൈപ്പ് ചെയ്ത് എഴുതുന്നതിനു ചില Limitation ഉണ്ട്‌ താനും.

      By the by അഭിപ്രായത്തിനു റൊമ്പ നൻട്രി ??✨️❤️?

      1. Take care Thambi.
        innum ezhuthunkal.. 😀

  9. First ❤️??

    1. എൻ്റെ സീരിയസ് അണ്ണോയ് നിങ്ങൾ ഇവിടെ പെറ്റിട്ടെ എന്നത് പെർമനന്റ് ആക്കാൻ നിക്കിന്നെയാ ?

Comments are closed.