“ഹോ…അത് ഭയങ്കരമായല്ലോ. അപ്പോൾ ആ ഇൻസ്‌പെക്ടറോ…??? അയാൾക്കെന്ത് ശിക്ഷയാ അമ്മേ ലഭിച്ചത്…???” ശാലിനി അത് കേട്ട് അത്ഭുതം കൂറി.
“അയാളെ ജോലിയിൽ നിന്ന് പുറത്താക്കിയെന്നു മാത്രമല്ല നിയമമനുസരിച്ചുള്ള ശിക്ഷ ലഭിക്കുകയും ചെയ്തു. അവരൊന്നും ഇനി പുറംലോകം കാണില്ല മോളെ.”
“പക്ഷേ അമ്മേ, ആ വക്കീൽ പറഞ്ഞത് അമ്മ കേട്ടതല്ലേ.. കുറച്ച് ദിവസം മുൻപ് അമ്മയ്‌ക്കൊരു അജ്ഞാതന്റെ ഭീക്ഷണി കാൾ വന്നത് അമ്മ മറന്നോ അമ്മേ… ഫോണിലൂടെ അയാൾ അമ്മയോട് എന്തെക്കെയോ പറയുന്നതും ഞാൻ കേട്ടുവല്ലോ.”
“ഇല്ല മോളെ ഞാനതൊന്നും മറന്നിട്ടില്ല. അത് ആ മഹേശന്റെ കക്ഷികളുടെ ബന്ധുവാണ്… ഇവിടെത്തെ സ്ഥലം എം എൽ എ ആണയാൾ. ആൽബർട്ട് പാഞ്ചാസ്യൻ.
എന്നെ ഭീക്ഷണിപ്പെടുത്തി ഈ കേസ് ഡ്രോപ്പ് ചെയ്യിക്കാനായിരുന്നു അയാളുടെ ഉദ്ദേശം. പക്ഷേ അയാളുടെയാ പ്ലാൻ ചീറ്റിപോയി.”
“പക്ഷേ എനിക്കിപ്പോൾ വല്ലാതെ പേടി തോന്നുന്നു അമ്മേ. അന്ന് അയാൾ പറഞ്ഞത്, അയാളുടെ ആൾക്കാർക്ക് കോടതിയിൽ ശിക്ഷ വിധിക്കപ്പെട്ടാൽ അതിനുള്ള പ്രതികാരം അയാൾ വൈകാതെ നടപ്പിലാക്കുമെന്നാണല്ലോ പറഞ്ഞത്. ”
ശാലിനിയുടെ കണ്ണുകളിൽ വീണ്ടും പേടി നിറയുന്നത് കണ്ടതും സീത, അവളുടെ തോളിൽ കൈയ്യിട്ട് തന്നോട് ചേർത്ത് പിടിച്ചുകൊണ്ട് അവളുടെ മൂർദ്ധാവിൽ പതിയെ തലോടി.
“എന്താ ദേവൂട്ടി.. ഇത്. ആത്മാഭിമാനവും മണക്കാരുത്തുമുള്ള പെൺകുട്ടികളൊന്നും ഇങ്ങനെയൊന്നും കരയാൻ പാടില്ല. പണ്ട് ഒരു തവണയാണ് നീയിത് പോലെ ഭയപ്പെട്ടതും കരഞ്ഞതും…”
അവരൊന്നു നിർത്തിയിട്ട് അവളുടെ കണ്ണുനീർ തുടച്ചുകൊണ്ട് വീണ്ടും തുടർന്നു.
“ഏതാണ്ട് ഒരു വർഷത്തോളം നീണ്ട് നിന്ന നിന്റെയാ ഭയവും വിഷമവും മാറ്റിയെടുക്കാൻ നിന്റെ അമ്മ എത്രയെത്ര കൗൺസിലിംഗ് സെക്ഷനുകൾക്കാണ് കൊണ്ട് പോയതെന്ന് ഓർമ വേണം എന്റെ മോൾക്ക്…”
ithinte baaki vanit kure ayallooooooo
വരും ബ്രോ… തീർച്ചയായും ബാക്കി പാർട്സ് വരും.
Super ❤️❤️❤️❤️❤️❤️❤️❤️❤️
Adutha bhagam orupadu late aaklathe vidumennu predheekshikkunnu
Super aayitund ,????????????????????????????
❤️❤️❤️❤️❤️
Edo kadha adipoli aanu.. but entho palapolum athrayum bandham indenenu kanikina sthalangalilum sidh inteyum Arjun nteyumm samsaram formal avunna pole..
ഈ ഭാഗവും നന്നായിട്ടുണ്ട്….. അടുത്ത ഭാഗം പെട്ടന്ന് പോന്നോട്ടെ… ♥️♥️♥️♥️♥️
????
??
❤️❤️❤️