❤️✨️ശാലിനിസിദ്ധാർത്ഥം16❤️✨️ [??????? ????????] 416

മഹേശ്ശൻ നമ്പ്യാർ ഭീക്ഷണിയുടെ സ്വരത്തിൽ പറഞ്ഞു. അയാൾ പറഞ്ഞത് കേട്ട് സീതയുടെ മനസ്സിൽ തെല്ലൊരു പേടിയുണ്ടായെങ്കിലും അവരത് പുറത്ത് കാണിച്ചില്ല.

 

അവൾ തന്റെയടുത്ത് നിൽക്കുന്ന ശാലിനിയെയൊന്നു നോക്കി. ശാലിനിയാകട്ടെ സീതയുടെ മുഖത്തേക്ക് സംഭ്രമത്തോടെ നോക്കി നിൽക്കുകയാണ്. താൻ ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുന്നത് അവൾ കേൾക്കുന്നുണ്ടെന്നു സീതയ്ക്ക് തോന്നി.

 

“ഹലോ.. വക്കീലേ.. ഹലോ.. എന്താ പേടിച്ചുപോയോ… ഹാ ഹാ.. അപ്പോൾ നിങ്ങൾക്ക്, സ്വന്തം മക്കളെക്കുറിച്ച് ചിന്തകളുണ്ട്.” അപ്പുറത്ത് നമ്പ്യാരുടെ ചിരി മുഴങ്ങി.

 

” ഒരിക്കലുമില്ലടോ നമ്പ്യാരേ… എന്റെ മകളെ ഒരുത്തനും തൊടില്ല. ഞാനത് ഒരിക്കലും അനുവദിക്കുകയുമില്ല. അവൾക്ക് വേണ്ടുന്ന ശ്രദ്ധയൊക്കെ ഞാൻ കൊടുത്തോളാം… ”

 

“നമ്മൾക്ക് കാണാം മാഡം… നിങ്ങളുടെ മക്കൾക്ക് എന്താ സംഭവിക്കുന്നതെന്നു. മാഡമെന്തായാലും മക്കളുടെ രക്ഷയ്ക്കുള്ള ഏർപ്പാടുകൾ ചെയ്തുവെച്ചോ. ഞാൻ അയാളെയൊന്നു പോയി കണ്ടിട്ട് വരാം.” അപ്പുറത്ത് കാൾ കട്ടായി.

 

“ആരാ അമ്മേ അത്… ആ വക്കീലാണോ. അമ്മ കോടതിയിലേക്ക് പോയിട്ട് എന്തായി.. നഗരത്തിലെ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ മകളെ, ഏതോ അബ്കാരിയുടെ ആൾക്കാർ, ഒരു പോലീസ് ഇൻസ്‌പെക്ടറുടെ ഒത്താശയോടെ തട്ടികൊണ്ട് പോകാൻ നോക്കിയ കേസ് അല്ലേ…”

 

“അതേ മോളെ.. അത് തന്നെ. ആ അബ്കാരി, ഇല്ലീഗലായിട്ടുള്ള അനേകം കുറ്റകൃത്യങ്ങൾ നടത്തിയിട്ടുള്ള ആളാണെന്നു കോടതിയിൽ അമ്മയ്ക്ക് തെളിയിക്കാൻ സാധിച്ചെങ്കിലും അയാളുടെ അപ്പോഴത്തെ ഫിസിക്കൽ കണ്ടിഷൻ കാരണം കോടതി അയാളുടെ ശിക്ഷ വെട്ടികുറച്ചു.

 

“ജീവപര്യന്തം, 25 ലക്ഷം രൂപ പിഴയും പിന്നെ 15 വർഷം, 2008 ലെ പാരാപെലാജിക് പ്രിസനേഴ്സ് ആക്ട് പ്രകാരം അയാൾ സ്പെഷ്യൽ ജയിലിൽ കിടക്കേണ്ടി വരും.”

10 Comments

  1. ithinte baaki vanit kure ayallooooooo

    1. അശ്വിനി കുമാരൻ

      വരും ബ്രോ… തീർച്ചയായും ബാക്കി പാർട്സ് വരും.

  2. Super ❤️❤️❤️❤️❤️❤️❤️❤️❤️
    Adutha bhagam orupadu late aaklathe vidumennu predheekshikkunnu

  3. Muhammed suhail n c

    Super aayitund ,????????????????????????????

  4. ❤️❤️❤️❤️❤️

  5. Edo kadha adipoli aanu.. but entho palapolum athrayum bandham indenenu kanikina sthalangalilum sidh inteyum Arjun nteyumm samsaram formal avunna pole..

  6. ഈ ഭാഗവും നന്നായിട്ടുണ്ട്….. അടുത്ത ഭാഗം പെട്ടന്ന് പോന്നോട്ടെ… ♥️♥️♥️♥️♥️

  7. ??

  8. °~?അശ്വിൻ?~°

    ❤️❤️❤️

Comments are closed.