❤️✨️ശാലിനിസിദ്ധാർത്ഥം16❤️✨️ [??????? ????????] 416

“എന്താണ് മഹേശ്ശൻ വക്കീലേ ഈ നേരത്തൊരു വിളി..

… സാറിന്റെ കക്ഷികൾ, കോർട്ടിൽ നന്നായി വിയർത്തു കുളിക്കുന്നത് കണ്ടല്ലോ.” സീത, അപ്പുറത്ത് ലൈനിലുണ്ടായിരുന്ന മഹേശ്ശൻ വക്കീലിനോട് പരിഹാസസ്വരത്തിൽ ചോദിച്ചു.

 

“ഓ എന്ത് ചെയ്യാം വക്കീലേ, വാദിഭാഗത്തിന്റെ അഡ്വക്കേറ്റ്.. അവര് ഭയങ്കരിയായിരുന്നു. എനിക്കൊന്നു നേരാം വണ്ണം വാദിക്കാനും പറ്റിയില്ല.

ഏതോ കോപ്പിലെ ഇന്റർനാഷണൽ ഏജന്റുകളുടെ റിപ്പോർട്ട്‌ അരച്ച് കലക്കികുടിച്ചോണ്ടാ അവര് വന്നതെന്നേ ” അപ്പുറത്ത് നമ്പ്യാരുടെ സ്വരത്തിൽ നിരാശയും അമർഷവും പടർന്നിരുന്നു.

 

“തോറ്റ് തുന്നം പാടിയല്ലേ…”

” അതെ… അവരുടെ വിധി അതായിപോയി. തനിക്കാ എസ്. പി എന്തെങ്കിലും ഓഫർ ചെയ്തിട്ടുണ്ടാവും.. അതോണ്ടല്ലേ താനിന്നു നല്ല രീതിക്ക് പെർഫോം ചെയ്തത്.”

 

” ഞാനൊരു ഓഫറും സ്വീകരിച്ചിച്ചിട്ടില്ല മഹേശ്ശൻ സാറേ… ഞാനെന്റെ കർത്തവ്യം മാത്രമേ ചെയ്തിട്ടുള്ളു… ഓഫറൊക്കെ സാറിനുള്ളതല്ലേ. കോടതിയിൽ സ്വന്തം കക്ഷിയെ വിജയിപ്പിച്ചു കഴിഞ്ഞാൽ ലക്ഷങ്ങൾ പ്രതിഫലമായി ലഭിക്കുമെന്ന് കക്ഷിയുടെ ആൾക്കാർ സാറിന് ഓഫർ ചെയ്തു കാണുമല്ലോ.”

 

“അത്… ഇല്ല ഞാൻ അത്തരക്കാരനൊന്നുമല്ല… എന്റെ കക്ഷിയെ തോൽപ്പിച്ചിട്ട് എന്നെ പരിഹസിക്കുകയാണോ വക്കീലേ നിങ്ങൾ…” സീതയുടെ മുനയുള്ള ചോദ്യങ്ങൾക്ക് മുന്നിൽ അയാളൊന്നു പതറി.

 

“സമൂഹത്തിന്റെ നീതിക്കും മാന്യതയ്ക്കും നിരക്കാത്ത അതിക്രമങ്ങളല്ലേ അവർ കാട്ടികൂട്ടിയത്. ജനങ്ങളെ സംരക്ഷിക്കാനുതകേണ്ട പദവി ദുർവിനിയോഗം ചെയ്തത് കൊണ്ടല്ലേ സാറിന്റെ കക്ഷികളിലൊരാൾക്ക് ജയിലിൽ പോകേണ്ട ഗതിവന്നത്.”

 

“പക്ഷേ നിങ്ങൾ അങ്ങനെ സന്തോഷിക്കാൻ വരട്ടെ വക്കീൽ മാഡം… തന്റെ ബന്ധുക്കളെ ശിക്ഷിക്കാൻ കോടതിയോടൊപ്പം കൂട്ടുനിന്ന നിങ്ങളോടുള്ള പ്രതികാരം തീർക്കാൻ അയാൾ നിങ്ങളുടെ പിന്നാലെ തന്നെയുണ്ടാകും.

 

താൻ തന്റെ മക്കളെയൊന്നു സൂക്ഷിച്ചോ. രണ്ടും സൈനിക് കോളേജിലല്ലേ പഠിക്കുന്നത്… പ്രെതേകിച്ചും ആ ഇളയ കൊച്ചിന് പ്രത്യേക ശ്രദ്ധകൊടുത്തേക്ക്…”

10 Comments

  1. ithinte baaki vanit kure ayallooooooo

    1. അശ്വിനി കുമാരൻ

      വരും ബ്രോ… തീർച്ചയായും ബാക്കി പാർട്സ് വരും.

  2. Super ❤️❤️❤️❤️❤️❤️❤️❤️❤️
    Adutha bhagam orupadu late aaklathe vidumennu predheekshikkunnu

  3. Muhammed suhail n c

    Super aayitund ,????????????????????????????

  4. ❤️❤️❤️❤️❤️

  5. Edo kadha adipoli aanu.. but entho palapolum athrayum bandham indenenu kanikina sthalangalilum sidh inteyum Arjun nteyumm samsaram formal avunna pole..

  6. ഈ ഭാഗവും നന്നായിട്ടുണ്ട്….. അടുത്ത ഭാഗം പെട്ടന്ന് പോന്നോട്ടെ… ♥️♥️♥️♥️♥️

  7. ??

  8. °~?അശ്വിൻ?~°

    ❤️❤️❤️

Comments are closed.