❤️✨️ശാലിനിസിദ്ധാർത്ഥം16❤️✨️ [??????? ????????] 416

അല്ല…പക്ഷേ ഈ പയ്യൻ, അർജുൻ… എന്തോ അവനെന്റെ മുഖത്ത് നോക്കുകയോ സംസാരിക്കുകയോ ചെയ്യാതെ വേറെങ്ങോ വിഷമത്തോടെ നോക്കി നിൽക്കുന്നത് കാണാം. മുഖത്തേക്ക് നോക്കാനൊരു മടിയുള്ളത് പോലെ.”

 

“ങേ…മോളെന്താ ഈ പറയുന്നത്. ഇങ്ങനെയുമുണ്ടോ പയ്യന്മാർ.” സീത ശാലിനി പറയുന്നത് കേട്ട് അവളെ പുരികമുയർത്തിക്കൊണ്ട് ചോദിച്ചു.

 

“അതേന്നെ. എന്തെങ്കിലും ചോദിച്ചാൽ ഒന്നുമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുകയും ചെയ്യും. എന്തോ.. സിദ്ധാർഥ് എന്നോട് സംസാരിക്കുന്നത് കണ്ടാൽ അവന്റെ മുഖം വിവർണമാകുകയും അവനത് ഇഷ്ടപ്പെടാത്ത രീതിയിൽ അവിടെനിന്ന് മാറുകയും ചെയ്യും.” ശാലിനിയുടെ മുഖത്ത് വിഷമം നിഴലിച്ചു.

 

“അത് കൊള്ളാമല്ലോ.. അവനെന്താ അങ്ങനെ…” സീത സംശയം പ്രകടിപ്പിച്ചു.

 

“അറിയില്ല… പക്ഷേ ‘ഞാനുമായി ബന്ധങ്ങളിലുള്ളവർക്ക് എന്റെ സാന്നിധ്യം, ചിലപ്പോൾ ദുർനിമിത്തം വരുത്തിയേക്കാം’

എന്ന എന്റെ മേലുള്ള ആ ശാപം, എന്റെ സാന്നിധ്യം ചിലപ്പോൾ സിദ്ധാർഥിനെ അപകടത്തിൽപെടുത്തിയേക്കാം എന്ന് തോന്നിയത് കൊണ്ടാണോ അമ്മേ അവനങ്ങനെ പെരുമാറിയത്.”

 

അപ്പോഴേക്കും അവളുടെ നീലമിഴികളിൽ നിന്ന് മിഴിനീർ അടർന്നു വീഴാൻ തുടങ്ങിയിരുന്നു.

“എന്ത് ഭോഷ്ക്കത്തരമാണ് മോളെ നീ പറയുന്നത്.. ശാപമോ ഛേ… അങ്ങനെയൊന്നും ഒരിക്കലും ചിന്തിക്കരുത് നീ.അത് ചിലപ്പോൾ മറ്റേന്തെങ്കിലും കാരണം കൊണ്ടാകുമെന്നേ…

 

അല്ലെങ്കിലും ആ പയ്യന് നിന്നെ പറ്റിയോ അല്ലെങ്കിൽ അന്ന് നടന്ന സംഭവങ്ങളെപറ്റിയോ കൃത്യമായ അറിവ് കാണില്ലല്ലോ. അതെല്ലാം അവന്റെ കൂട്ടുകാർ പറഞ്ഞുകൊടുത്ത അറിവല്ലേ കാണുകയുള്ളു.”

” അത് ശെരിയാണമ്മേ എന്നാലും…”

 

ശാലിനിക്ക് സീതയോട് മറുപടിയെന്തെങ്കിലും പറയാൻ സാധിക്കുന്നതിന്നതിനു മുൻപ് സീതയുടെ കൈയിലുണ്ടായിരുന്ന ഹാൻഡ് ബാഗിലിരുന്ന അവരുടെ ഫോൺ റിംഗ് ചെയ്യുന്നത് കേട്ട് സീത ഫോണെടുത്തു നോക്കി.

അതിലേക്ക് നോക്കിയതും അവരുടെ മുഖത്തൊരു പുച്ഛചിരി വിരിഞ്ഞു.

‘ഇയാളോ.. ഇയാൾക്ക് കിട്ടിയതൊന്നും മതിയായില്ലേ..’ അവർ കാളെടുത്ത് അപ്പുറത്ത് നിൽക്കുന്നയാളോട് സംസാരിച്ചുതുടങ്ങി.

10 Comments

  1. ithinte baaki vanit kure ayallooooooo

    1. അശ്വിനി കുമാരൻ

      വരും ബ്രോ… തീർച്ചയായും ബാക്കി പാർട്സ് വരും.

  2. Super ❤️❤️❤️❤️❤️❤️❤️❤️❤️
    Adutha bhagam orupadu late aaklathe vidumennu predheekshikkunnu

  3. Muhammed suhail n c

    Super aayitund ,????????????????????????????

  4. ❤️❤️❤️❤️❤️

  5. Edo kadha adipoli aanu.. but entho palapolum athrayum bandham indenenu kanikina sthalangalilum sidh inteyum Arjun nteyumm samsaram formal avunna pole..

  6. ഈ ഭാഗവും നന്നായിട്ടുണ്ട്….. അടുത്ത ഭാഗം പെട്ടന്ന് പോന്നോട്ടെ… ♥️♥️♥️♥️♥️

  7. ??

  8. °~?അശ്വിൻ?~°

    ❤️❤️❤️

Comments are closed.