❤️✨️ശാലിനിസിദ്ധാർത്ഥം16❤️✨️ [??????? ????????] 416

*****************************************

സീത തന്റെ മക്കളെയും കൂട്ടി വീട്ടിലെത്തിയെങ്കിലും ശ്യാമിനെ വീട്ടിൽ നിർത്തിയിട്ട് ശാലിനിയെയും കൊണ്ട് അടുത്തു തന്നെയുള്ള ബീച്ചിലേക്ക് യാത്ര തിരിച്ചു…

അവർ രണ്ടുപേരും ബീച്ചിലെത്തുമ്പോൾ സമയം അഞ്ചര കഴിഞ്ഞിരുന്നു. ആ ദിനം അവധി ദിനമല്ലാത്തതിനാൽ ബീച്ചിൽ അവർ പ്രതീക്ഷിച്ചയത്ര തിരക്ക് ഒന്നുമുണ്ടായിരുന്നില്ല.

“ഇനി പറ.. എന്താ എന്റെ മോൾക്ക് പറയാനുള്ളത്… അമ്മ രാവിലെ പറഞ്ഞു തന്നത് പോലെയാണോ മോൾ അവനോട് പെരുമാറിയത്…

മുൻപേത്തെത്തിനെക്കാളും ഫ്രണ്ട്‌ലിയായിട്ടാണോ അവനോട് ആദ്യം പെരുമാറിയത്… വൈകിട്ട് നിങ്ങളെ കണ്ടപ്പോൾ നീ അവനോട് വളരെ അടുത്തു കഴിഞ്ഞുവെന്ന് അമ്മയ്ക്ക് മനസ്സിലായി.”

സീത ശാലിനിയോടൊപ്പം കടൽത്തീരത്തുകൂടെ നടക്കവേ അവളോട് ചോദിച്ചു.

“അല്ലമ്മേ…രാവിലെ അമ്മയെന്നെ ക്ലാസ്സിലേക്ക് കൊണ്ടാക്കുന്ന വഴിക്ക് വെച്ച് അവനെന്നെ ഉറ്റുനോക്കുന്നത് ഞാൻ കണ്ടിരുന്നു. ആ നിമിഷം എനിക്കവനോട് സംസാരിക്കണമെന്നുണ്ടായിരുന്നെങ്കിലും എനിക്കത് സാധിച്ചില്ല.

 

കഴിഞ്ഞ ദിവസം എന്തൊക്കെയോ പ്രതീക്ഷകളോടെയാണ്‌ സിദ്ധാർഥ് കോളേജിലേക്ക് വന്നതെന്നും, എന്നെ കാണാഞ്ഞിട്ട് അവന് വളരെയധികം വിഷമമായെന്നുമെല്ലാം എന്നോട് എന്റെ കൂട്ടുകാരികൾ പറഞ്ഞിരുന്നു.”

 

“എന്നിട്ടെന്താണുണ്ടായത്… നീ അവനെ എപ്പോഴാണ് കണ്ടത്. കണ്ടിട്ട് എന്ത് പറഞ്ഞു, അവൻ ???”

ശാലിനി സീതയോട് സിദ്ധാർഥിനെ കണ്ടതും അവനോട് സംസാരിച്ചതും ഉച്ചയ്ക്ക് നടന്ന സംഭവങ്ങളുമെല്ലാം പറഞ്ഞു.

 

“പക്ഷേ അമ്മേ എനിക്ക് ഒട്ടും മനസിലാവാത്ത ഒരു കാര്യമുണ്ട്, സിദ്ധാർഥിന്റെ കൂട്ടുകാരൻ ഒരു അർജുനുണ്ട് ആ പയ്യനെ ഞാൻ ഇപ്പോഴാണ് കാണുന്നത്.

 

ആ പയ്യനൊഴികെ ബാക്കിയുള്ള സിദ്ധാർഥിന്റെ കൂട്ടുകാരെല്ലാവരും എന്നോട് വളരെ സൗഹൃദപൂർവമാണ് എന്നോട് പെരുമാറിയത്.”

സീത :”പിന്നെന്താ…ഇനിയവൻ നിന്നോട് അപമര്യാദയായി പെരുമാറിയോ…”

10 Comments

  1. ithinte baaki vanit kure ayallooooooo

    1. അശ്വിനി കുമാരൻ

      വരും ബ്രോ… തീർച്ചയായും ബാക്കി പാർട്സ് വരും.

  2. Super ❤️❤️❤️❤️❤️❤️❤️❤️❤️
    Adutha bhagam orupadu late aaklathe vidumennu predheekshikkunnu

  3. Muhammed suhail n c

    Super aayitund ,????????????????????????????

  4. ❤️❤️❤️❤️❤️

  5. Edo kadha adipoli aanu.. but entho palapolum athrayum bandham indenenu kanikina sthalangalilum sidh inteyum Arjun nteyumm samsaram formal avunna pole..

  6. ഈ ഭാഗവും നന്നായിട്ടുണ്ട്….. അടുത്ത ഭാഗം പെട്ടന്ന് പോന്നോട്ടെ… ♥️♥️♥️♥️♥️

  7. ??

  8. °~?അശ്വിൻ?~°

    ❤️❤️❤️

Comments are closed.