ആ രാത്രിയോളം മറ്റൊരു രാത്രിയും ഞങ്ങൾ നാലുപേരെയും ഭയപ്പെടുത്തിയിട്ടില്ല, കഷ്ടപ്പെടുത്തിയിട്ടില്ല കുട്ടികളേ…” സീത അത് പറയുമ്പോൾ ആ രംഗം കാണുന്ന ഭാവമായിരുന്നു അവരുടെ മുഖത്ത് മറ്റു രണ്ടുപേരും കണ്ടത്.
സീത പറഞ്ഞ കാര്യങ്ങൾ, ശ്യാമിന്റെ മനസ്സിനെ വല്ലാതെ ഉലച്ചിരുന്നു… ‘അമ്മ പറയുന്നത് ശരിയാണെങ്കിൽ താനെന്തിന് താരയോട് പിണങ്ങണം… ആ സംഭവത്തിന് അവളെയെന്തിനു പഴി ചാരണം. ഞാൻ തന്നെയല്ലേ അവളോട് തെറ്റ് ചെയതത്.
അന്ന് ആൽബിയുടെയും അവന്റെ ആൾക്കാരുടെയും അപ്രക്ഷീതമായ ആക്രമണത്തിൽ, ഒന്നും ചെയ്യാനാവാതെ, നിസ്സഹായനായി താൻ നിന്നപ്പോൾ തന്റെ അനിയത്തിയെ സിദ്ധാർഥ് അല്ലേ സംരക്ഷിച്ചത്..
അവളെ സംരക്ഷിച്ചതിന്റെ പ്രതിഫലമായി അവനാകട്ടെ ഗുരുതരമായ അപകടം സംഭവിച്ച് ഹോസ്പിറ്റലിൽ അഡ്മിറ്റാകുക വരെയുണ്ടായി. പക്ഷേ മരണത്തിന്റെ പടിവാതിലിൽ നിന്നിട്ടും ഏതോ മഹാത്ഭുതം പോലെ ജീവിതത്തിലേക്ക് തിരിച്ചെത്തിയ അവനോട് താൻ അത്തരമൊരു നിലപാട് കൈകൊളാൻ പാടില്ലായിരുന്നു.’ സിദ്ധാർഥിനെ കുറിച്ചാലോചിച്ചു ശ്യാമിന്റെ മുഖം വാടി.
“നീയെന്താ ശ്യാം ആലോചിക്കുന്നത്… മുഖം വാടിയതെന്താ.” ഡ്രൈവിംഗ് തുടരവേ ശ്യാമിനെ കാറിനുള്ളിലെ മിററിലൂടെ നോക്കികൊണ്ടിരുന്ന സീത അവനോടായി ചോദിച്ചു.
“ഒന്നുമില്ലമ്മേ… ഞാൻ വെറുതെ ഓരോന്ന് ചിന്തിച്ചുകൊണ്ടിരിക്കുകയായിരുന്നു.”അത് പറയുമ്പോൾ പഴയ വീറോന്നും അവന്റെ സ്വരത്തിലുണ്ടായിരുന്നില്ല.
‘ എനിക്കറിയാം മോനെ നിന്റെ മനസ്സിൽ എന്താണെന്നു… തല്ക്കാലം ഞാനത് ചോദിക്കുന്നില്ല.’ ശ്യാം പറഞ്ഞത് കേട്ട് സീതയും ശാലിനിയും പരസ്പരം നോക്കി.
ശ്യാം നല്ല രീതിക്ക് അസ്വസ്ഥനാണെന്നു അറിയാവുന്നത് കൊണ്ട് തന്നെ അവരാരും തന്നെ അവനോട് പിന്നെ സംസാരിക്കാൻ പോയില്ല. അവനെ അവന്റെ പാട്ടിന് വിട്ടു.
ithinte baaki vanit kure ayallooooooo
വരും ബ്രോ… തീർച്ചയായും ബാക്കി പാർട്സ് വരും.
Super ❤️❤️❤️❤️❤️❤️❤️❤️❤️
Adutha bhagam orupadu late aaklathe vidumennu predheekshikkunnu
Super aayitund ,????????????????????????????
❤️❤️❤️❤️❤️
Edo kadha adipoli aanu.. but entho palapolum athrayum bandham indenenu kanikina sthalangalilum sidh inteyum Arjun nteyumm samsaram formal avunna pole..
ഈ ഭാഗവും നന്നായിട്ടുണ്ട്….. അടുത്ത ഭാഗം പെട്ടന്ന് പോന്നോട്ടെ… ♥️♥️♥️♥️♥️
????
??
❤️❤️❤️