“പോടെയ്… ശല്യപ്പെടുത്താതെ പോടെയ്… ഞാൻ ഇവളോട് സംസാരിക്കുന്നത് കേട്ടിട്ട് നിനക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ…???”
“ഏയ്.. ഒന്നൂല്ല ഞാൻ… ചുമ്മാ നിങ്ങൾ സംസാരിച്ചോ…” സിദ്ധാർഥ് ജയനോട് കടുപ്പിച്ചു ചോദിച്ചതോടെ ജയൻ വാലും മടക്കി മിണ്ടാതിരുന്നു.
“ഡാ അങ്ങനെയെങ്കിൽ നിങ്ങൾ സംസാരിച്ചോ. ഞാൻ പോട്ടെ.”
അർജുൻ ശാലിനിയെ നോക്കി എന്തോ നേടിയ ചാരിതാർഥ്യത്തോടെ പുഞ്ചിരിച്ചിട്ട് സിദ്ധാർഥിനെ അവളോടൊപ്പം ചിലവഴിക്കാൻ വിട്ടുകൊണ്ട് തന്റെ കൂട്ടുകാർക്ക് നേരെ തിരിഞ്ഞു.
“ദാ അവൻ പോയി.. ഇനി നമ്മൾ രണ്ടുപേരും മാത്രമേയുള്ളു. തന്റെ കൂട്ടുകാരും നല്ല രീതിയിൽ സംസാരത്തിൽ മുഴുകിയിരിക്കുകയാണല്ലോ… അപ്പോൾ അവരാരും ഇനി ഇങ്ങോട്ട് ശ്രദ്ധിക്കുകയേയില്ല. എനിക്ക് തന്നോട് ഒരു കാര്യം ചോദിക്കാനുണ്ട്.”
“എന്താ സിദ്ധ്…” ശാലിനി തന്റെ നീലമിഴികളിൽ വിടർന്ന ചോദ്യഭാവത്താൽ അവനെ അടിമുടി നോക്കികൊണ്ട് ചോദിച്ചു.
“തനിക്ക് എന്റെ ക്ലാസ്സിലേക്ക് കോഴ്സ് ഷിഫ്റ്റിലൂടെ വരാൻ താല്പര്യമുണ്ടോ…? ചുമ്മാ ചോദിച്ചതാണ് കേട്ടോ. തനിക്ക് താല്പര്യമുണ്ടെങ്കിൽ മാത്രം മതി.”
സിദ്ധാർഥ് അൽപ്പമൊരു പരുങ്ങലോടെ അവളുടെ കണ്ണുകളിലേക്ക് നോക്കികൊണ്ട് ചോദിച്ചു.
“എന്താ…? എന്താ സിദ്ധാർഥ് നീ പറഞ്ഞേ…” തന്റെ കണ്ണുകളിലേക്ക് നോക്കികൊണ്ടുള്ള സിദ്ധാർഥിന്റെ ആ ചോദ്യം ശാലിനിയുടെയുള്ളിലൊരു തീപ്പൊരി പടർത്തി….!
തുടരും….
ithinte baaki vanit kure ayallooooooo
വരും ബ്രോ… തീർച്ചയായും ബാക്കി പാർട്സ് വരും.
Super ❤️❤️❤️❤️❤️❤️❤️❤️❤️
Adutha bhagam orupadu late aaklathe vidumennu predheekshikkunnu
Super aayitund ,????????????????????????????
❤️❤️❤️❤️❤️
Edo kadha adipoli aanu.. but entho palapolum athrayum bandham indenenu kanikina sthalangalilum sidh inteyum Arjun nteyumm samsaram formal avunna pole..
ഈ ഭാഗവും നന്നായിട്ടുണ്ട്….. അടുത്ത ഭാഗം പെട്ടന്ന് പോന്നോട്ടെ… ♥️♥️♥️♥️♥️
????
??
❤️❤️❤️