❤️✨️ശാലിനിസിദ്ധാർത്ഥം16❤️✨️ [??????? ????????] 416

“എടോ താനെന്താ ആലോചിക്കുന്നത്…??? എന്നെ കണ്ടപ്പോഴേ നല്ല ആലോചനയിലാണല്ലോ. ഇന്നെന്തു പറ്റി.” സിദ്ധാർഥ്, തന്റെ പുറകിലിരിക്കുകയായിരുന്ന ശാലിനിയോട് അവൾ ഗഹനമായ ആലോചനയിലാണെന്നു കണ്ട് ചോദിച്ചു.

 

“അത്.. സിദ്ധാർഥ്.. നിന്നെ വീട്ടിൽ നിന്ന് പുറത്താക്കിയെന്നല്ലേ നീ പറഞ്ഞത്. പിന്നെന്താ സംഭവിച്ചത്…” ശാലിനി തന്റെ കൂട്ടുകാർ ശ്രദ്ധിക്കാതെ അവനോട് ചോദിച്ചു.

 

“അതൊക്കെയൊരു സംഭവം തന്നെയായിരുന്നു ദേവൂ… ഞാൻ ബസ്റ്റാന്റിലിരുന്ന് തന്നോട് സംസാരിച്ചതിന് ശേഷം ദാ എന്റെ കൂടെയിരിക്കുന്ന ഈ ഇവനുണ്ടല്ലോ… എന്റെ സഹോദരൻ,

 

ഇവൻ കുറച്ചു കഴിഞ്ഞപ്പോഴേക്കും എന്റെ അച്ഛന്റെ കൂടെ അവിടെ വന്ന് എന്നെ കൂട്ടികൊണ്ട് പോകുകയാണ് ചെയ്തത്.” സിദ്ധാർഥ് തന്റെയടുത്തിരുന്ന അർജുനെ ചൂണ്ടികാണിച്ചുകൊണ്ട് ശാലിനിയോട് വിശദീകരിച്ചു.

 

“ങേ… ഉള്ളതാണോ…! ആണോ അർജുൻ ???” ശാലിനി ആകാംഷയടക്കാനാവാതെ അർജുനോട് ചോദിച്ചു.

“അതെ… ശാലിനി… ഇപ്പോൾ ഇവനെന്റെ കൂടെയാണ് താമസിക്കുന്നത്. സഹോദരനായിപ്പോയി അല്ലായിരുന്നെങ്കിൽ ഇമ്മാതിരി വേലത്തരത്തിനു ഇവന്റെ കരണമടിച്ചു പൊളിച്ചേനെ ഞാൻ…”

 

“അർജുൻ പറഞ്ഞത് പോലെ അതെന്തായാലും വളരെ മോശം പ്രവർത്തിയാണ് സിദ്ധ് നീ കാട്ടിയത്…” ശാലിനി അർജുന്റെ വാക്കുകളെ അനുകൂലിച്ചു.

 

“ശെരി സമ്മതിച്ചു.. പക്ഷെ അമ്മയെന്നെ പുറത്താക്കിയാൽ ഞാൻ പിന്നെയെന്താ ചെയ്യേണ്ടേ…???. ആ സമയത്ത് എനിക്കൊരു ബുദ്ധിമോശം തോന്നി. നിന്നോട് ഇതൊന്നും പറയാതിരുന്നത്, തെറ്റ് തന്നെയാണ് അജൂ… ”

 

“അഹ്‌ പോട്ടെടാ ഞാനത് എപ്പോഴേ വിട്ടു. നീയങ്ങനെ കാണിച്ചത് കൊണ്ടല്ലേ ഞാൻ അങ്ങനെ പ്രതികരിച്ചത്. ദാ അവന്മാരൊക്കെ ശ്രദ്ധിക്കുന്നുണ്ട് കേട്ടോ.” അർജുൻ സിദ്ധാർഥിന്റെ തോളിൽ തട്ടി ആശ്വസിപ്പിച്ചു.

 

“എന്താണ് സിദ്ധു അളിയാ ഒരു സംസാരമൊക്കെ… നീ എപ്പോഴും ഇവളോട് പഞ്ചാരയടി തന്നെയാണല്ലോ…” അപ്പോഴേക്കും അർജുന്റെ അടുത്തിരുന്ന ജയൻ സിദ്ധാർഥിനോടായി ചോദിച്ചു.

10 Comments

  1. ithinte baaki vanit kure ayallooooooo

    1. അശ്വിനി കുമാരൻ

      വരും ബ്രോ… തീർച്ചയായും ബാക്കി പാർട്സ് വരും.

  2. Super ❤️❤️❤️❤️❤️❤️❤️❤️❤️
    Adutha bhagam orupadu late aaklathe vidumennu predheekshikkunnu

  3. Muhammed suhail n c

    Super aayitund ,????????????????????????????

  4. ❤️❤️❤️❤️❤️

  5. Edo kadha adipoli aanu.. but entho palapolum athrayum bandham indenenu kanikina sthalangalilum sidh inteyum Arjun nteyumm samsaram formal avunna pole..

  6. ഈ ഭാഗവും നന്നായിട്ടുണ്ട്….. അടുത്ത ഭാഗം പെട്ടന്ന് പോന്നോട്ടെ… ♥️♥️♥️♥️♥️

  7. ??

  8. °~?അശ്വിൻ?~°

    ❤️❤️❤️

Comments are closed.