❤️✨️ശാലിനിസിദ്ധാർത്ഥം16❤️✨️ [??????? ????????] 416

***************************************

അടുത്ത ദിവസങ്ങളിൽ, മുൻപ് എങ്ങനെയാണോ സിദ്ധാർഥ് അർജുനോടൊപ്പം കോളേജിലേക്ക് പോയിരുന്നത്, അതുപോലെ തന്നെയാണ്‌ ആ ദിവസവും രണ്ടുപേരും കോളേജിലേക്ക് തിരിച്ചത്.

 

പക്ഷേ ഒരു വ്യത്യാസം മാത്രം.. മുൻപ് സിദ്ധാർഥിന്റെ കാര്യങ്ങളെല്ലാം നോക്കിയിരുന്നത് സത്യഭാമ ആയിരുന്നെങ്കിൽ ഇപ്പോഴത് അവൻ സ്വയവും ചിലപ്പോഴൊക്കെ സിന്ധുവിന്റെയും ചുമതലയായി മാറിക്കഴിഞ്ഞിരുന്നു.

 

കോളേജിൽ അവൻ മുൻപ് എങ്ങനെയായിരുന്നോ തന്റെ സുഹൃത്തുകളോടും പെരുമാറിയിരുന്നത്, അത് പോലെ തന്നെ സിദ്ധാർഥ് തുടർന്നത്

കൊണ്ട് അവർക്കാരാർക്കും തലേദിവസത്തെ കാര്യങ്ങളോ അതിന്റെ സംഭവ വികാസങ്ങളെ കുറിച്ചോ യാതൊരുവിധ അറിവും ലഭിച്ചിരുന്നില്ല.

 

കൂടാതെ ഇതൊന്നും താൻ വഴി മറ്റുള്ളവർ അറിഞ്ഞ് സിദ്ധാർഥിന് നാണക്കേട് ഉണ്ടാകാതിരിക്കാൻ അർജുൻ പ്രേത്യേകം ശ്രദ്ധിച്ചിരുന്നു.

 

സിദ്ധുവുമായുള്ള ഫോൺ സംഭാഷണത്തിനു ശേഷം അടുത്ത ദിവസങ്ങളിലൊന്നിൽ അവനെ നേരിട്ട് കണ്ടപ്പോൾ ശാലിനിക്ക് അത്ഭുതമാണ് തോന്നിയത്. കാരണം അവന് പിനീട് എന്താണ് സംഭവിച്ചത് എന്ന് അറിയാൻ അവൾക്ക് ആകാംഷയുണ്ടായിരുന്നു.

 

അവനോട് അതേപ്പറ്റി ചോദിച്ചു മുഷിപ്പിക്കുന്നതിനെകാളും എത്രയോ നല്ലതാണ് അവൻ അത് തന്നോട് പറയുന്നതെന്നവൾ കരുതി. പക്ഷേ അവനതെപ്പറ്റിയൊന്നും സംസാരിച്ചതേയില്ല…

 

‘ഇവനെന്താണ് സംഭവിച്ചത്… അന്ന് ഇവൻ വളരെ വിഷമത്തിൽ ഇതെല്ലാം എന്നോട് പറഞ്ഞതാണല്ലോ… ഇനി അമ്മ പറഞ്ഞത് പോലെ അവന് രക്ഷ കിട്ടി കാണുമോ…’

അന്നത്തെ ഇംഗ്ലീഷ് ക്ലാസ്സിൽ, മുൻപ് എങ്ങനെയായിരുന്നോ ശാലിനി സിദ്ധാർഥിനോടൊപ്പം ഉണ്ടായിരുന്നത്, അത് പോലെ അവൾ അവന്റെ തൊട്ടടുത്തിരിക്കെ ആലോചിച്ചുകൊണ്ടിരിക്കുകയാണ്‌.

പക്ഷേ അന്നെന്തുകൊണ്ടോ അവരെ പഠിപ്പിക്കേണ്ട ടീച്ചർ വന്നിരുന്നില്ല. അതിനാൽ തന്നെ പിള്ളേർ നല്ല രീതിക്ക് ബഹളം തന്നെയായിരുന്നു.

10 Comments

  1. ithinte baaki vanit kure ayallooooooo

    1. അശ്വിനി കുമാരൻ

      വരും ബ്രോ… തീർച്ചയായും ബാക്കി പാർട്സ് വരും.

  2. Super ❤️❤️❤️❤️❤️❤️❤️❤️❤️
    Adutha bhagam orupadu late aaklathe vidumennu predheekshikkunnu

  3. Muhammed suhail n c

    Super aayitund ,????????????????????????????

  4. ❤️❤️❤️❤️❤️

  5. Edo kadha adipoli aanu.. but entho palapolum athrayum bandham indenenu kanikina sthalangalilum sidh inteyum Arjun nteyumm samsaram formal avunna pole..

  6. ഈ ഭാഗവും നന്നായിട്ടുണ്ട്….. അടുത്ത ഭാഗം പെട്ടന്ന് പോന്നോട്ടെ… ♥️♥️♥️♥️♥️

  7. ??

  8. °~?അശ്വിൻ?~°

    ❤️❤️❤️

Comments are closed.