❤️✨️ശാലിനിസിദ്ധാർത്ഥം16❤️✨️ [??????? ????????] 416

“അവളോ… അവളെന്തിനു ഇങ്ങനെ ചെയ്യണം…? ഞാനതിനു അവളോട് മോശമായി പെരുമാറിയിട്ടേയില്ലല്ലോ… ക്ലാസ്സിലെ മറ്റേതു പെൺകുട്ടികളെയും പോലെ ഒരു സഹപാഠിയായിട്ട് മാത്രമേ ഞാനവളെ കണ്ടിട്ടുള്ളു.”

 

അർജുൻ : “അല്ലടാ നീ ശാലിനിയോട് പെരുമാറുന്നത് അവൾക്ക് ഇഷ്ടമല്ലന്ന് തന്നെയാണ് തോന്നുന്നത്…”

“അതോ.. അതു അസൂയയാടാ… അല്ലാതെന്ത്. അവളുടെ ചില നേരത്തെ സ്വഭാവം എനിക്ക് പിടിക്കില്ല. മറ്റുള്ളവരെ കൊച്ചാക്കുന്ന തരത്തിലാണ് അവളുടെ സംസാരം…” സിദ്ധാർഥിന്റെ സ്വരത്തിൽ രക്ഷിതയോടുള്ള ഇഷ്ടകേട് നിറഞ്ഞു നിന്നിരുന്നു.

 

“അതെന്തായാലും നമ്മൾക്ക് സാവധാനം കണ്ടുപിടിക്കാം സിദ്ധു.. തല്ക്കാലം നീയുറങ്ങാൻ നോക്ക്…. അല്ല നില്ല് നീയീ പുറത്താക്കിയ കാര്യം വേറെ ആരോടെങ്കിലും പറഞ്ഞോടാ…???”

 

” അങ്ങനെ ചോദിച്ചാൽ ഞാൻ, ശാലിനിയോട് അവൾ രാത്രി നിങ്ങൾ വരുന്നതിനു മുൻപ് വിളിച്ചിരുന്നു. അപ്പോഴത്തെ മാനസികാവസ്ഥയിൽ അവളോട് എനിക്കത് പറയേണ്ടി വന്നു… സോറി അളിയാ. ”

“എടാ… പട്ടി ! ഇനി അവളത് മറ്റുള്ളവരോട് പറയില്ലേ.. ഛേ.. നാശം.” അർജുൻ ദേഷ്യത്തോടെ പിറുപിറുത്തു.

 

“ഏയ്‌ ഇല്ലടാ.. അവൾ ഇതാരോടും പറയില്ലെന്ന് എന്നോട് സത്യം ചെയ്തിട്ടുണ്ട്. പിന്നെ നിന്റെ കൂടെ താമസിക്കുന്നത് നിനക്ക് നാണക്കേടാണോ. ആവുമെങ്കിൽ അതിന് കാരണം നീ തന്നെയാണ്. നീയല്ലേ…”

“ഓ മതി നിർത്ത്… അവനും അവന്റെയൊരു ചങ്കത്തിയും… ഇനിയി വിഷയത്തെ കുറിച്ച് നമ്മൾ സംസാരിക്കരുത്. നീ എന്തെങ്കിലും കുഴപ്പത്തിൽപ്പെട്ടാൽ ഞാൻ സഹായിക്കില്ല.. പറഞ്ഞേക്കാം.”

 

സിദ്ധാർഥ് പറഞ്ഞതെല്ലാം കേട്ട് അസ്വസ്ഥനായ അർജുൻ അവന്റെ സംസാരം നിർത്തിച്ചിട്ട് തന്റെ പുതപ്പ് തലവഴിയേ മൂടി ഉറങ്ങാനാരംഭിച്ചു.

 

അതേസമയം സിദ്ധാർഥിനാകട്ടെ ഉറക്കം വന്നതുമില്ല. എന്നിരുന്നാലും അന്നത്തെ സംഭവവികാസങ്ങളോർത്തു കിടന്ന അവൻ അവസാനം പതിയെ ഉറക്കത്തിലേക്ക് നീങ്ങി.

10 Comments

  1. ithinte baaki vanit kure ayallooooooo

    1. അശ്വിനി കുമാരൻ

      വരും ബ്രോ… തീർച്ചയായും ബാക്കി പാർട്സ് വരും.

  2. Super ❤️❤️❤️❤️❤️❤️❤️❤️❤️
    Adutha bhagam orupadu late aaklathe vidumennu predheekshikkunnu

  3. Muhammed suhail n c

    Super aayitund ,????????????????????????????

  4. ❤️❤️❤️❤️❤️

  5. Edo kadha adipoli aanu.. but entho palapolum athrayum bandham indenenu kanikina sthalangalilum sidh inteyum Arjun nteyumm samsaram formal avunna pole..

  6. ഈ ഭാഗവും നന്നായിട്ടുണ്ട്….. അടുത്ത ഭാഗം പെട്ടന്ന് പോന്നോട്ടെ… ♥️♥️♥️♥️♥️

  7. ??

  8. °~?അശ്വിൻ?~°

    ❤️❤️❤️

Comments are closed.