❤️✨️ശാലിനിസിദ്ധാർത്ഥം16❤️✨️ [??????? ????????] 416

“ശെരിയമ്മേ.. ഗുഡ് നൈറ്റ്‌…” സീതയ്ക്ക് ഗുഡ് നൈറ്റ്‌ ആശംസിച്ചിട്ട് ശാലിനി ചിന്താഭാരത്തോടെ തന്റെ റൂമിലേക്ക് മടങ്ങി. സീത ഒരു ദീർഘനിശ്വാസത്തോടെ അത് നോക്കി നിന്നിട്ട് താഴേക്ക് പോയി.

*****************************************

അർജുന്റെ വീട്….

 

സിദ്ധാർഥിനെ നിർബന്ധിച്ചു താൻ താമസിക്കുന്ന വീട്ടിലേക്ക് കൂട്ടികൊണ്ട് വന്ന അർജുനു സിന്ധുവിനെയും നിഖിലയെയും പറഞ്ഞ് അനുയയിപ്പിക്കാൻ ബുദ്ധിമുട്ടൊന്നുമുണ്ടായില്ല…

 

സിദ്ധാർഥിനെ തന്നോടൊപ്പം താമസിക്കാൻ അനുവദിക്കണമെന്ന അവന്റെ ആവശ്യം, അവർ നിറഞ്ഞ മനസ്സോടെ അംഗീകരിച്ചു.

 

ഇപ്പോൾ സിദ്ധാർഥ്, രാത്രി ഭക്ഷണത്തിനു ശേഷം അർജുന്റെ മുറിയിൽ അവന്റെ സിംഗിൾ സൈസ് ബെഡിൽ ഒരറ്റത്ത് കിടക്കുകയാണ്…

അർജുൻ അവനപ്പുറത്ത് തറയിൽ പായ വിരിച്ചു കിടക്കുന്നുണ്ട്…

“സിദ്ധു … നീ ഉറങ്ങിയോടാ…” സിദ്ധാർഥ് കട്ടിലിൽ മച്ചും നോക്കികിടക്കവേ അർജുൻ അവനെ വിളിച്ചു.

 

“ഇല്ല…എന്താടാ…”

” വീട്ടിലെന്താണ് ഇന്ന് ആക്ച്വലി നടന്നത്…??? നിന്റെ കാര്യമെല്ലാം അച്ഛൻ പറഞ്ഞിരുന്നു.. പക്ഷേ ആരാ നിന്റെ ചേച്ചിയോട് നീ ശാലിനിയെ കണ്ട കാര്യമെല്ലാം ചോർത്തികൊടുത്തത്.???

 

“അറിയില്ല… പക്ഷേ ഞങ്ങളുടെ കൂടെയുണ്ടായിരുന്ന ആരോ ഒരാളാണ് ഇതെല്ലാം ചോർത്തികൊടുത്തത്.”

 

“ആരായിരിക്കും അത് പറഞ്ഞത്… ഞങ്ങൾ പയ്യൻസ് അങ്ങനെയൊരു ദ്രോഹം നിന്നോട് ചെയ്യുമെന്ന് നിനക്ക് തോന്നുന്നുണ്ടോ…???”

 

“ഇല്ല നിങ്ങൾ അങ്ങനെ ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല… കാരണം എനിക്ക് നിങ്ങളെ നന്നായിട്ടറിയാം… ”

“അപ്പൊ പിന്നെ ഇനി ശാലിനിയുടെ കൂട്ടുകാർ ആരെങ്കിലുമാണോ…? ആവണി, കാർത്തിക ?”

 

“ഏയ്‌ അവരായിരിക്കില്ല… ആ പാവങ്ങൾക്ക് എന്നോട് സൗഹൃദം മാത്രമേയുള്ളു. നിങ്ങൾ സപ്പോർട്ടിവ് അല്ലാത്ത അവസരങ്ങളിൽ എനിക്ക് കട്ട സപ്പോർട്ട് തന്നിട്ടുള്ളത് അവരാ…”

 

സിദ്ധാർഥ് സപ്പോർട്ടിന്റെ കാര്യം പറഞ്ഞത് തനിക്കിട്ട് കുത്തിയതാണെന്നു അർജുന് മനസ്സിലായി. പക്ഷേ അവനത് കാര്യമാക്കാതെ തുടർന്നു സംസാരിച്ചു.

:”അപ്പോപ്പിന്നെ ഇനിയാ രക്ഷിതയാണോ…??? എനിക്ക് അവളെ സംശയമുണ്ട്.”

10 Comments

  1. ithinte baaki vanit kure ayallooooooo

    1. അശ്വിനി കുമാരൻ

      വരും ബ്രോ… തീർച്ചയായും ബാക്കി പാർട്സ് വരും.

  2. Super ❤️❤️❤️❤️❤️❤️❤️❤️❤️
    Adutha bhagam orupadu late aaklathe vidumennu predheekshikkunnu

  3. Muhammed suhail n c

    Super aayitund ,????????????????????????????

  4. ❤️❤️❤️❤️❤️

  5. Edo kadha adipoli aanu.. but entho palapolum athrayum bandham indenenu kanikina sthalangalilum sidh inteyum Arjun nteyumm samsaram formal avunna pole..

  6. ഈ ഭാഗവും നന്നായിട്ടുണ്ട്….. അടുത്ത ഭാഗം പെട്ടന്ന് പോന്നോട്ടെ… ♥️♥️♥️♥️♥️

  7. ??

  8. °~?അശ്വിൻ?~°

    ❤️❤️❤️

Comments are closed.