അതേസമയം ശ്യാമിന്റെ അവസ്ഥയും മറിച്ചല്ലായിരുന്നു.. അവന്റെ വീണ്ടുവിചാരങ്ങളെയെല്ലാം തകർത്തുകളയുന്ന തരത്തിലുള്ള വെളിപ്പെടുത്തലായിരുന്നു സീതയിൽ നിന്ന് അവന് ലഭിച്ചത്.
‘അപ്പോൾ ഇതായിരുന്നോ അവൾ.. താര എന്നോട് മറച്ച സിദ്ധാർഥിനെ സംബന്ധിച്ച രഹസ്യം…’
“സത്യമാണ് മോളെ.. ഞാൻ പറഞ്ഞത് സത്യം തന്നെയാണ്… അവൻ അന്ന് മരണത്തിന്റെ പടിവാതിലിൽ നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്…
പിനീട് ദാ ഇപ്പോൾ നിന്നെ രക്ഷിക്കാൻ ശ്രമിച്ചപ്പോഴും അവൻ മരണത്തിനടുത്തെത്തിയതാണ്… പക്ഷേ ഭാമയുടെയും അവന്റെ ഏട്ടത്തിയുടെയും പ്രാർഥന കൊണ്ടാകണം അവനെ മരണം കൊണ്ട് പോകാതിരുന്നത്.”
“പക്ഷേ അമ്മേ, അവനെ അവന്റെ അമ്മയും ഏട്ടത്തിയും തന്നെയല്ലേ അവനെ വീട്ടിൽ നിന്നും പുറത്താക്കിയത്.” ശാലിനി ചോദിച്ചു.
“അത് ശെരിയാണ് മോളെ… തീർച്ചയായും നീ പറഞ്ഞത് പോലെ നമ്മളുമായുള്ള സിദ്ധാർഥിന്റെ ബന്ധം, ഭാമ മനസ്സിലാക്കിയത് കൊണ്ടാകണം അവനെ അവളവിടെനിന്നും പുറത്താക്കാൻ കാരണം.”
“അതെന്തെങ്കിലും ആകട്ടെ.. പക്ഷേ ഞാനൊരു കാര്യം തീരുമാനിച്ചു കഴിഞ്ഞു… ഇതിനെകുറിച്ച് ഞാനവന്റെ ചേച്ചിയോട് സംസാരിക്കാൻ പോകുകയാണ്. പിന്നെ.. ദേവൂ, ഒരു കാര്യം നിന്റെ ഓർമയിലിരിക്കട്ടെ…
നീ സിദ്ധാർഥിനോട് സൗഹൃദം സ്ഥാപിക്കുന്നതിനോട് എനിക്ക് എതിർപ്പോന്നുമില്ല. പക്ഷേ ദയവുചെയ്ത് നീയാ പയ്യനെ കുഴപ്പത്തിലാക്കരുത്. പ്ലീസ് ഇതൊരു അപേക്ഷയാണ്.” ശ്യാം തിരികെ അവന്റെ മുറിയിലേക്ക് നടന്നു.
“അമ്മേ… ഞാൻ ഞാനെന്താ ഇനി ചെയ്യുക. ” ശാലിനി സീതയോടായി ചോദിച്ചു.
“നീ തല്ക്കാലം ഒന്നും ചെയ്യേണ്ടാ മോളെ. അവൻ സിതാരയോട് സംസാരിച്ചു കൊള്ളട്ടെ. എന്താ സംഭവിക്കുന്നതെന്നു നമ്മൾക്ക് നോക്കാം. അമ്മ പോട്ടെ… മോള് പോയി കിടന്നോ. നാളെ ക്ലാസ്സുള്ളതല്ലേ.”
ithinte baaki vanit kure ayallooooooo
വരും ബ്രോ… തീർച്ചയായും ബാക്കി പാർട്സ് വരും.
Super ❤️❤️❤️❤️❤️❤️❤️❤️❤️
Adutha bhagam orupadu late aaklathe vidumennu predheekshikkunnu
Super aayitund ,????????????????????????????
❤️❤️❤️❤️❤️
Edo kadha adipoli aanu.. but entho palapolum athrayum bandham indenenu kanikina sthalangalilum sidh inteyum Arjun nteyumm samsaram formal avunna pole..
ഈ ഭാഗവും നന്നായിട്ടുണ്ട്….. അടുത്ത ഭാഗം പെട്ടന്ന് പോന്നോട്ടെ… ♥️♥️♥️♥️♥️
????
??
❤️❤️❤️