❤️✨️ശാലിനിസിദ്ധാർത്ഥം16❤️✨️ [??????? ????????] 416

“നമ്മളെന്തു മാത്രം ശ്രദ്ധയും പ്രാധാന്യവും ശാലിനിക്ക് നൽകിയിട്ടുണ്ടോ, അത്രയും ശ്രദ്ധ സിദ്ധാർഥിന്റെ ഏട്ടത്തിയും അവന്റെ അമ്മയും അവന് നൽകിയിട്ടുണ്ട്.”

 

” അമ്മേ സിദ്ധാർഥിന്റെ ജീവിതത്തിൽ അതിന് മാത്രം എന്താണ് സംഭവിച്ചത്.” പണ്ട് സിദ്ധാർഥിന്റെ ചേച്ചി, സിതാര… അവളെന്നോട് പറഞ്ഞിട്ടുണ്ട് സിദ്ധാർഥിന്റെ ജീവിതത്തിൽ എന്തോ ദുരന്തമുണ്ടായിട്ടുണ്ടെന്ന്… പക്ഷേ അതെന്താണെന്നു അവളെന്നോട് തുറന്ന് പറഞ്ഞിട്ടില്ല. ഈ മൂന്ന് വർഷക്കാലം അവളത് എന്നോട് പറയാതെ രഹസ്യമാക്കിവെച്ചു.”

 

‘എന്ത്…! സിദ്ധാർഥിന്റെ ലൈഫിൽ പണ്ട് എന്താണുണ്ടായത്… എനിക്കിതൊന്നും അറിയില്ലല്ലോ..’ എന്ന ഭാവത്തിൽ ശാലിനി അവനെ നോക്കി.

“അപ്പോൾ നിങ്ങൾക്ക് രണ്ടുപേർക്കും അതെന്താണെന്നു അറിയണമല്ലേ… ശെരി ഞാൻ പറയാം. ഇനിയും നിങ്ങളോടത് മറച്ചു വെയ്ക്കാൻ എനിക്ക് സാധിക്കില്ല.

 

സിദ്ധാർഥ് നിങ്ങൾ കരുതുന്ന പോലെയൊരു പയ്യനല്ല കുട്ടികളേ…”

“എന്ത് അമ്മയെന്താ ഉദ്ദേശിക്കുന്നത് ഞങ്ങൾക്ക് ഒന്നും മനസ്സിലാകുന്നില്ല.???” ശ്യാം ചോദിച്ചു.

“യാഥാർഥത്തിൽ സിദ്ധാർഥിന് അവന്റെ ഓർമ്മകൾ നഷ്ടപ്പെട്ട അവസ്ഥയിലാണിപ്പോൾ…”

ശാലിനി :”എന്ത്… ഓർമ്മകൾ നഷ്ടപ്പെട്ടുവെന്നോ എങ്ങനെ ???”

 

അത് പണ്ട് നടന്നൊരു സംഭവമാണ്… നിനക്ക് നേരെ പണ്ട് അറ്റാക്കുണ്ടായത് പോലെ അവനെയും മറ്റൊരു പെൺകുട്ടിയെയും ആരൊക്കെയോ പക മൂത്ത് ആക്രമിച്ചതാണ്…”

 

സീതയുടെ വെളിപ്പെടുത്തൽ കേട്ട് ശാലിനിയും ശ്യാമും ഞെട്ടിതരിച്ചു. സീതയാകട്ടെ അവരുടെ ഭാവങ്ങൾ നിസംഗതയോടെ നോക്കി കൊണ്ട് തുടർന്നു :

“ആ ആക്രമണത്തെ അവൻ പ്രതിരോധിച്ചുവെങ്കിലും നിർഭാഗ്യവശാൽ ശത്രുകളിൽ നിന്നുള്ള തലയ്ക്കടിയേറ്റ് അവന് ഓർമകളെല്ലാം നഷ്ടമാവുകയാണുണ്ടായത്…”

 

“എന്റെ കൃഷ്ണാ… ഞാൻ.. ഞാനിതെന്താ അമ്മേ കേൾക്കുന്നത്. ഞാനീ കേട്ടതെല്ലാം സത്യമാണോ അമ്മേ…???” ശാലിനിയുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ഒഴുകിയിറങ്ങി.

10 Comments

  1. ithinte baaki vanit kure ayallooooooo

    1. അശ്വിനി കുമാരൻ

      വരും ബ്രോ… തീർച്ചയായും ബാക്കി പാർട്സ് വരും.

  2. Super ❤️❤️❤️❤️❤️❤️❤️❤️❤️
    Adutha bhagam orupadu late aaklathe vidumennu predheekshikkunnu

  3. Muhammed suhail n c

    Super aayitund ,????????????????????????????

  4. ❤️❤️❤️❤️❤️

  5. Edo kadha adipoli aanu.. but entho palapolum athrayum bandham indenenu kanikina sthalangalilum sidh inteyum Arjun nteyumm samsaram formal avunna pole..

  6. ഈ ഭാഗവും നന്നായിട്ടുണ്ട്….. അടുത്ത ഭാഗം പെട്ടന്ന് പോന്നോട്ടെ… ♥️♥️♥️♥️♥️

  7. ??

  8. °~?അശ്വിൻ?~°

    ❤️❤️❤️

Comments are closed.