❤️✨️ശാലിനിസിദ്ധാർത്ഥം16❤️✨️ [??????? ????????] 416

അമ്മ, തന്നോട് അവർക്ക് സിദ്ധാർഥിനെയും അവന്റെ ചേച്ചിയായ സിതാരയെയും അറിയാമെന്ന് പറഞ്ഞത് കേട്ട് ശാലിനി അതിശയിച്ചു.

ശാലിനി: “അല്ലമ്മേ.. അമ്മ, സിദ്ധാർഥിനോട് ‘രാമുവേട്ടനെ സീതക്കുട്ടി അന്വേഷിച്ചു’വെന്ന് പറയണമെന്ന് പറഞ്ഞത് എന്താ സംഭവം… സിദ്ധാർഥിന്റെ അച്ഛൻ, അമ്മയുടെ ആരെങ്കിലുമാണോ ???”

“ഓ അതോ. അത് ഒരു വാക്കിൽ ഞാനും അവന്റെ അച്ഛനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഞാൻ നിങ്ങൾക്ക് പറഞ്ഞുതരാം…

ഞാനും അദ്ദേഹവും തമ്മിൽ ചെറുപ്പകാലം മുതൽ ഇപ്പോഴും സഹോദരബന്ധമാണ് ഉള്ളത്. കർമവും സ്നേഹവും കൊണ്ടുള്ള സഹോദരബന്ധം. നിങ്ങളുടെ അച്ഛന്റെ ഉറ്റസുഹൃത്തായിരുന്നു അദ്ദേഹം.”

ശാലിനിയും ശ്യാമും അവർ പറയുന്നത് അത്ഭുത്തോടെ കേട്ടിരുന്നു.

“ഒരുതരത്തിൽ എനിക്ക് നിങ്ങളുടെ അച്ഛനെ ലഭിച്ചതിനുകാരണം അദ്ദേഹമാണെന്ന് പറയാം.”

“എന്നിട്ട് അച്ഛൻ ഞങ്ങളോടിതൊന്നും പറഞ്ഞിട്ടേയില്ലല്ലോ.”

“ഇല്ല.. അതിന്റെ കാരണമെന്തെന്നു പറഞ്ഞാൽ നിങ്ങൾക്ക് മനസ്സിലാകണമെന്നില്ല. നിങ്ങൾ ചോദിക്കാറുണ്ടല്ലോ നിങ്ങളുടെയച്ഛൻ എന്ത് കൊണ്ടാണ് എന്നോട് ചിലപ്പോഴൊക്കെ പിണങ്ങുന്നതെന്നു..???”

“ഉണ്ട്‌. അതിന്റെ കാരണമെന്താമ്മേ ???”

” ആ പിണക്കത്തിന് മൂലകാരണം, ഒരു തെറ്റിദ്ധാരണയാണ്‌. അത് കാരണമാണ് എനിക്കും നിങ്ങളുടെ അച്ഛനും, കൂടാതെ സിദ്ധാർഥിന്റെ അച്ഛനും അമ്മയ്ക്കും ഞങ്ങളുടെ നാടുപേഷിച്ചു ഒളിച്ചോടേണ്ടി വന്നത്.”

“ഒളിച്ചോട്ടമോ…??? അപ്പോൾ ഒളിച്ചോട്ടവിവാഹമായിരുന്നുന്നോ നിങ്ങൾ രണ്ടുപേരുടേതും.” ശാലിനിയുടെ ആ ചോദ്യത്തിൽ അമ്പരപ്പ് നിറഞ്ഞു നിന്നിരുന്നു.

“അതെ ഞങ്ങൾ നാലുപേരും രണ്ട് വഴിക്കാണ് പിരിഞ്ഞു പോയത്. പണ്ട് ഞങ്ങളുടെ നാട്ടിൽ വളരെ പേരും പെരുമയുമൊക്കെ ഉണ്ടായിരുന്ന എന്റെ കുടുംബത്തോടും പിന്നെ സിദ്ധാർഥിന്റെ അച്ഛന്റെ കുടുംബത്തോടുമുള്ള നാട്ടിലെ ചില പ്രമുഖ വ്യക്തികളുടെ വ്യക്തി വൈരാഗ്യവും;

 

പ്രണയിതാക്കളായിരുന്ന ഞങ്ങൾ നാല് പേർ തമ്മിലുള്ള സാമൂഹികവും സാമ്പത്തികവുമായ അന്തരങ്ങളും കാരണം, വീട്ടുകാരുടെ എതിർപ്പ് മറികടന്ന് ഞങ്ങൾക്ക് രായ്ക്ക് രാമാനം വീടും നാടും

വിട്ട് പോകേണ്ടി വന്നു. ഹൊ എന്തായിരുന്നു ആ രാത്രി…!

10 Comments

  1. ithinte baaki vanit kure ayallooooooo

    1. അശ്വിനി കുമാരൻ

      വരും ബ്രോ… തീർച്ചയായും ബാക്കി പാർട്സ് വരും.

  2. Super ❤️❤️❤️❤️❤️❤️❤️❤️❤️
    Adutha bhagam orupadu late aaklathe vidumennu predheekshikkunnu

  3. Muhammed suhail n c

    Super aayitund ,????????????????????????????

  4. ❤️❤️❤️❤️❤️

  5. Edo kadha adipoli aanu.. but entho palapolum athrayum bandham indenenu kanikina sthalangalilum sidh inteyum Arjun nteyumm samsaram formal avunna pole..

  6. ഈ ഭാഗവും നന്നായിട്ടുണ്ട്….. അടുത്ത ഭാഗം പെട്ടന്ന് പോന്നോട്ടെ… ♥️♥️♥️♥️♥️

  7. ??

  8. °~?അശ്വിൻ?~°

    ❤️❤️❤️

Comments are closed.