❤️✨️ശാലിനിസിദ്ധാർത്ഥം16❤️✨️ [??????? ????????] 416

“അമ്മേ…!”

പെട്ടനാണ് ശാലിനി വാതിൽ തുറന്ന് പുറത്തേക്കിറങ്ങിയത്. സീത ശ്യാമിനോട്‌ സംസാരിക്കുന്നത് കണ്ട അവൾ അവരുടെയടുത്തേക്ക് ഓടി ചെന്നു.

 

“എന്താ മോളെ.. എന്തുപറ്റി.. നിന്റെ കണ്ണുകളെന്താ നിറഞ്ഞിരിക്കുന്നത്…” ശാലിനിയുടെ മുഖത്തെ ഭാവമാറ്റങ്ങൾ കണ്ട് സീത കാരണമന്വേഷിച്ചു.

“സിദ്ധാർഥ്.. അവനെ… അവനെ വീട്ടിൽ നിന്ന് പുറത്താക്കി.. അമ്മേ” ശാലിനി വിക്കികൊണ്ട് പറഞ്ഞൊപ്പിച്ചു.

 

“എന്ത്…! സിദ്ധാർഥിനെ വീട്ടിൽ നിന്ന് പുറത്താക്കിയെന്നോ… കുറച്ചു മുന്നേ അവനോടാണോ നീ സംസാരിച്ചത്…???”

“അതേയേട്ടാ… സിദ്ധാർഥിനെ ഞാൻ കുറച്ചു മുന്നേ വിളിച്ചിരുന്നു…” അവൾ സിദ്ധാർഥ് ഫോണിൽ പറഞ്ഞ കാര്യങ്ങൾ അവരോട് വിശദീകരിച്ചു.

 

“ഛേ… അവൾ.. അവളെന്താ അവനോട് ചെയ്തിരിക്കുന്നത്.. താര… അവൾക്ക് അവളുടെ സ്വന്തം ചോരയോട് എങ്ങനെ ഇങ്ങനെയൊക്കെ ചെയ്യാൻ തോന്നി. അവളുടെ പ്രവർത്തി കാരണമല്ലേ സിദ്ധാർഥിനെ അവന്റെയമ്മ വീട്ടിൽ നിന്ന് പുറത്താക്കിയത്.

 

എന്നോട് ഇതൊക്കെ നേരെത്തെയെങ്കിലും ഇതൊക്കെ പറയേണ്ടായിരുന്നോ അമ്മേ. അങ്ങനെ പറഞ്ഞിരുന്നെങ്കിൽ എനിക്ക് എന്തെങ്കിലും ചെയ്യാൻ സാധിക്കുമായിരുന്നില്ലേ.” ശ്യാം വികാരഷോഭത്താൽ വിറച്ചു.

 

“അങ്ങനെയൊരു ചിന്തയുണ്ടായത് നല്ലത് തന്നെയാണ് ശ്യാം. പക്ഷേ അക്കാര്യം നേരെത്തെ അറിഞ്ഞിട്ട് നീ എന്ത് ചെയ്യാനാണ്. അവന്റെ ചേച്ചി അവന്റെ അമ്മയോട് എല്ലാം പറയുകയും ചെയ്തില്ലേ.

പക്ഷേ നിങ്ങളാരും സിദ്ധാർഥിന്റെ കാര്യമോർത്ത് പേടിക്കണ്ടാ അവനിപ്പോൾ സുരക്ഷിതനായിരിക്കുമെന്നു എന്റെ മനസ്സ് പറയുന്നു…”

 

“പിന്നെ നീയും അവന്റെ ചേച്ചിയും പരസ്പരം പഴി ചാരുന്നതിൽ അമ്മ കുറ്റമൊന്നും കാണുന്നില്ല മോനേ…” അവരൊന്നു നിർത്തിയിട്ട് വീണ്ടും തുടർന്നു.

ശ്യാം :”അതെന്താ അമ്മേ…???”

 

“കാരണമെന്തെന്നു മോന് അറിയാമോ.. ദാ നമ്മുടെ ദേവുവിന് പണ്ടുണ്ടായത് പോലെയൊരു ദുരവസ്ഥയിലൂടെ സിദ്ധാർഥ് കടന്നു പോയിട്ടുണ്ട്.” അത് കേട്ടതും ശാലിനി സീതയുടെ മുഖത്തേക്ക് ഉറ്റുനോക്കി.

10 Comments

  1. ithinte baaki vanit kure ayallooooooo

    1. അശ്വിനി കുമാരൻ

      വരും ബ്രോ… തീർച്ചയായും ബാക്കി പാർട്സ് വരും.

  2. Super ❤️❤️❤️❤️❤️❤️❤️❤️❤️
    Adutha bhagam orupadu late aaklathe vidumennu predheekshikkunnu

  3. Muhammed suhail n c

    Super aayitund ,????????????????????????????

  4. ❤️❤️❤️❤️❤️

  5. Edo kadha adipoli aanu.. but entho palapolum athrayum bandham indenenu kanikina sthalangalilum sidh inteyum Arjun nteyumm samsaram formal avunna pole..

  6. ഈ ഭാഗവും നന്നായിട്ടുണ്ട്….. അടുത്ത ഭാഗം പെട്ടന്ന് പോന്നോട്ടെ… ♥️♥️♥️♥️♥️

  7. ??

  8. °~?അശ്വിൻ?~°

    ❤️❤️❤️

Comments are closed.