❤️✨️ശാലിനിസിദ്ധാർത്ഥം16❤️✨️ [??????? ????????] 416

“അഹ്‌ അമ്മയായിരുന്നോ… എന്താ അമ്മേ… ???”

“ഒന്നുമില്ല മോനെ നിന്നെ താഴെയെങ്ങും കണ്ടില്ല. അതാ കേറിവന്നത്. ഉറങ്ങുന്നില്ലേ നീ… അല്ല മുഖമെന്താ വല്ലാതെയിരിക്കുന്നത്… എന്താ ഏതെങ്കിലും പ്രശ്നമുണ്ടോ ???”

 

ഏയ്‌ ഒരു പ്രശ്നവുമില്ല. പക്ഷെ.. വൈകിട്ട് സിദ്ധാർഥിനോട് അങ്ങനെയൊക്കെ പെരുമാറേണ്ടിയിരുന്നില്ലെന്നു ഇപ്പോൾ തോന്നുന്നു.” സീതയുടെ ചോദ്യം കേട്ട് ശ്യാം മങ്ങിയൊരു ചിരി ചിരിച്ചു.

 

സീത: “എന്തിനാ മോനേ നീയെന്നോട് കള്ളം പറയുന്നത്. എന്താ, ഞാൻ വൈകിട്ട് പറഞ്ഞത് കേട്ടതോടെ നിന്റെ മനസ്സ് മാറിയെന്നു തോന്നുന്നല്ലോ ഇനി അത് തന്നെയാവും കാരണം.”

 

“അത്.. അത് അമ്മേ… ഞാൻ… അമ്മ പറഞ്ഞത് സത്യം തന്നെയാണ്. ഞാൻ സിദ്ധാർഥിനോട് അങ്ങനെയൊന്നും പെരുമാറാനേ പാടില്ലായിരുന്നുവെന്ന് ഇപ്പോൾ തോന്നുന്നു.” ശ്യാമിന്റെ സ്വരത്തിൽ കുറ്റബോധം നിറഞ്ഞു നിന്നിരുന്നു.

 

സാരമില്ല മോനെ…! അതൊക്കെ അപ്പോഴത്തെ സാഹചര്യത്തിൽ നീ അങ്ങനെയൊക്കെ പറഞ്ഞുപോയതല്ലേ. സ്വാഭാവികമാണ് വിഷമിക്കാനൊന്നുമില്ല. ആട്ടെ ദേവുവെന്ത്യയേ… ഉറങ്ങിയോ അവൾ ???”

 

സീത, ശാലിനിയുടെ വാതിലടഞ്ഞു കിടക്കുന്ന കിടപ്പുമുറിയിലേക്ക് ഒരു നിമിഷം നോക്കിയിട്ട് അവനോട് ചോദിച്ചു.

 

ശ്യാം: “അവൾ ഉറങ്ങികാണുമായിരിക്കും. കുറച്ച് മുന്നെ അവളാരോടോ സംസാരിക്കുന്നത് കേട്ടിരുന്നു. ആ സിദ്ധാർഥിനോടാണ് സംസാരിക്കുന്നതെന്നു എനിക്ക് തോന്നി.

 

സന്ധ്യയ്ക്ക് അവളെ കണ്ടപ്പോൾ അവൾ വളരെ വിഷമത്തോടെയൊക്കെ ഇരിക്കുന്നത് കണ്ടുവല്ലോ. എന്താ അമ്മേ നിങ്ങൾ എന്താ വൈകിട്ട് സംസാരിച്ചത്…???”

 

“അതോ.. അത് ഒന്നുമില്ലടാ… അവൾക്ക് ഇന്നത്തെ കോളേജ് വിശേഷമെല്ലാം ബീച്ചിൽ വെച്ച് പറയണമെന്ന് തോന്നി… അവളത് എന്നോട് പറഞ്ഞത് കൊണ്ടാണ് ഞാനവളെ ബീച്ചിൽ കൊണ്ട് പോയത്.” അത് കേട്ടതും ശ്യാം ഒന്നമർത്തി മൂളി.

10 Comments

  1. ithinte baaki vanit kure ayallooooooo

    1. അശ്വിനി കുമാരൻ

      വരും ബ്രോ… തീർച്ചയായും ബാക്കി പാർട്സ് വരും.

  2. Super ❤️❤️❤️❤️❤️❤️❤️❤️❤️
    Adutha bhagam orupadu late aaklathe vidumennu predheekshikkunnu

  3. Muhammed suhail n c

    Super aayitund ,????????????????????????????

  4. ❤️❤️❤️❤️❤️

  5. Edo kadha adipoli aanu.. but entho palapolum athrayum bandham indenenu kanikina sthalangalilum sidh inteyum Arjun nteyumm samsaram formal avunna pole..

  6. ഈ ഭാഗവും നന്നായിട്ടുണ്ട്….. അടുത്ത ഭാഗം പെട്ടന്ന് പോന്നോട്ടെ… ♥️♥️♥️♥️♥️

  7. ??

  8. °~?അശ്വിൻ?~°

    ❤️❤️❤️

Comments are closed.