❤️✨️ശാലിനിസിദ്ധാർത്ഥം16❤️✨️ [??????? ????????] 416

താൻ ഇന്ന് സിതാരയെ കണ്ടതും തന്നോടുള്ള അവളുടെ പെരുമാറ്റത്തെക്കുറിച്ചുമായിരുന്നു അവന്റെ ചിന്തകളത്രയും.

 

സിതാര… കഴിഞ്ഞ ഒരാഴ്ച മുൻപ് വരെ തന്റെ മാത്രമായിരുന്നവൾ… അവളെത്ര പെട്ടനാണ് തന്നിൽ നിന്ന് വളരെ  അകന്ന് പോയത്. ഇന്ന്, അനേകം ദിനങ്ങൾക്ക് ശേഷം താനവളെ കണ്ടപ്പോൾ അവൾ ഒരു അന്യയെ പോലെയാണ്‌ തന്നോട് പെരുമാറിയത്…

 

തന്നെ കണ്ടപ്പോൾ താര അസ്വസ്ഥതയോടെ അവിടെ നിന്ന് മാറിയതും അവളുടെയാ വെറുപ്പോടെയുള്ള നോട്ടവും  അവൻ വേദനയോടെ ഓർത്തെടുത്തു. സത്യത്തിൽ താനും അവളോട് അപ്പോൾ അത് പോലെ തന്നെയാണ് പെരുമാറിയത്.

 

ഉച്ചയ്ക്ക് ഇന്റർവെൽ സമയത്ത് ക്ലാസ്സിലിരിക്കവേ ഏതോ ക്ലാസ്സിലെ ജൂനിയർ പെൺകുട്ടി അവളെ തിരക്കി ക്ലാസ്സിലേക്ക് വന്നതും സിതാരയോട് എന്തോ രഹസ്യഭാവത്തിൽ സംസാരിക്കുന്നതും താൻ എങ്ങനെയോ അവിചാരിതമായി കേൾക്കാനിടയായി.

 

ശാലിനി, തന്റെ അനുജത്തി അവൾ ആരുമായി കൂട്ടു സ്ഥാപിക്കരുതെന്ന് ഞാൻ ആഗ്രഹിച്ചുവോ അവനുമായി വീണ്ടുമൊരിക്കൽ കൂടി വീണ്ടും സൗഹൃദം സ്ഥാപിച്ചിരിക്കുന്നുവെന്നും മറ്റ് പയ്യന്മാരുമായി അത്രയും അടുക്കാത്ത അവൾ സിദ്ധാർഥിനോട് വേണ്ടാത്ത രീതിയിൽ പെരുമാറുന്നു… ;

 

എന്നൊക്കെ കേട്ടതും താൻ വല്ലാത്തൊരു അവസ്ഥയിലായി പോകുകയാണുണ്ടായത്.. ആ പെൺകുട്ടി വിവരിച്ച കാര്യങ്ങൾ കേട്ട സിതാര തന്റെ നേർക്കയച്ച നോട്ടം…!

 

ഹൊ…! അത്തരത്തിലൊരു നോട്ടം ഞാനിന്നെ വരെ അവളിൽ കണ്ടിട്ടില്ല. കണ്ണൊക്കെ ചുവന്ന് ക്രോധത്തോടെയുള്ള അവളുടെയാ നോട്ടം താങ്ങാൻ കഴിയാതെ തലതാഴ്ത്തി നിന്നുപോയില്ലേ താൻ.

 

ഭൂമി പിളർന്ന് താഴേക്ക് പോയിരുന്നെങ്കിലെന്ന് താനാ നിമിഷം ആഗ്രഹിച്ചുപോയിരുന്നു…’ അവനങ്ങനെ അവിടെ നിന്ന് ഓരോ കാര്യങ്ങൾ ആലോചിച്ചു നിൽക്കവേയാണ് സീത താഴത്തെ നിലയിൽ നിന്ന് അവിടേക്ക് കേറിവന്നത്.

10 Comments

  1. ithinte baaki vanit kure ayallooooooo

    1. അശ്വിനി കുമാരൻ

      വരും ബ്രോ… തീർച്ചയായും ബാക്കി പാർട്സ് വരും.

  2. Super ❤️❤️❤️❤️❤️❤️❤️❤️❤️
    Adutha bhagam orupadu late aaklathe vidumennu predheekshikkunnu

  3. Muhammed suhail n c

    Super aayitund ,????????????????????????????

  4. ❤️❤️❤️❤️❤️

  5. Edo kadha adipoli aanu.. but entho palapolum athrayum bandham indenenu kanikina sthalangalilum sidh inteyum Arjun nteyumm samsaram formal avunna pole..

  6. ഈ ഭാഗവും നന്നായിട്ടുണ്ട്….. അടുത്ത ഭാഗം പെട്ടന്ന് പോന്നോട്ടെ… ♥️♥️♥️♥️♥️

  7. ??

  8. °~?അശ്വിൻ?~°

    ❤️❤️❤️

Comments are closed.