❤️✨️ശാലിനിസിദ്ധാർത്ഥം16❤️✨️ [??????? ????????] 416

“എന്താ നിന്റെ അന്തിമ തീരുമാനം ? എന്റെ കൂടെ വീട്ടിലേക്ക് തിരികെ വരുന്നോ അതോ ഏതെങ്കിലും ഹോട്ടലിൽ മുരിയെടുത്തു തരട്ടെയോ…???”

 

“വേണ്ടച്ഛാ… ഞാനെങ്ങോട്ടുമില്ല… ഞാനെന്റെ കാര്യം സ്വയം നോക്കിക്കോളാം..” സിദ്ധാർഥ് റാമിന്റെ മുഖത്ത് നോക്കാതെ പറഞ്ഞു.

“ഡാ നിന്റെ മുഖത്ത് ഞാനൊന്നു  തന്നാലുണ്ടല്ലോ…” സിദ്ധാർഥിന്റെ അഭിപ്രായം കേട്ട അർജുൻ അവനോട് ദേഷ്യപ്പെട്ടു.

 

“ഉണ്ണീ, എടാ ഞാനൊന്നു പറഞ്ഞോട്ടെ.. ”

“വേണ്ടടാ.. നിന്നോട് കുറച്ചു ദിവസങ്ങൾക്കു മുൻപ് ഇങ്ങനെയൊരു സാഹചര്യത്തെ പറ്റി സൂചിപ്പിച്ചപ്പോൾ നീയെന്താ പറഞ്ഞേ…

‘അങ്ങനെയൊന്നുണ്ടായാൽ എന്ത് ചെയ്യണമെന്ന് എനിക്കറിയാം’ എന്ന് അല്ലേ… ഇനി പറയടാ ഇതാണോ പ്ലാൻ.. എടാ പറയാൻ..”

 

താൻ ദേഷ്യപ്പെട്ടിട്ടും സിദ്ധാർഥ് മറുപടിയൊന്നുമില്ലാതെ തങ്ങളിരുവരെയും ദയനീയതയോടെ നോക്കി നിൽക്കുന്നത് കണ്ട അർജുൻ ദേഷ്യം പിടിച്ച് സിദ്ധാർഥിന്റെ കോളറിൽ പിടിച്ചു അവനെ കുലുക്കികൊണ്ട് ചോദിച്ചു.

“മതി… ഇനി നീയൊന്നും പ്ലാൻ ചെയ്യേണ്ട… ഞാൻ നിന്റെ കാര്യത്തിലൊരു തീരുമാനമെടുത്തിട്ടുണ്ട്… വാ നിന്റെ ബാഗെല്ലാം എടുക്ക്… ഇനി ഇന്ന് മുതൽ നിന്റെ താമസം എന്റെ കൂടെയായിരിക്കും. ചന്ദ്രനങ്കിൾ, വണ്ടിയെടുക്ക്.”

 

അർജുൻ സിദ്ധാർഥിന്റെ ട്രാവൽബാഗ് പൊക്കിയെടുത്ത് കൊണ്ട് അവനോട് തന്റെ കൂടെ വരുവാൻ നിർദ്ദേശിച്ചു.

” അതൊന്നും പറ്റില്ല. സിന്ധുവാന്റിയും നിഖില ചേച്ചിയും എന്ത് വിചാരിക്കും…” സിദ്ധാർഥ്, അർജുനോടൊപ്പം വരുവാൻ വിസമ്മതിച്ചു.

 

“മിണ്ടരുത് നീ…. വായടച്ചുവെക്ക്. ഇനി ഞാൻ പറയും… നീ കേൾക്കും…വാടാ ഇങ്ങോട്ട്.” അർജുന്റെ മുഖത്തെ ഭാവം കണ്ട് സിദ്ധാർഥ് മനസ്സില്ലാമനസ്സോടെ തന്റെ അച്ഛന്റെ കാറിൽ അർജുന്റെ വീട്ടിലേക്ക് തിരിച്ചു.

*****************************************

രാത്രി ഒമ്പതര മണി സമയം…

ശാലിനിയുടെ വീട്…

വീടിന്റെ മുകൾ നിലയിലുള്ള മട്ടുപാവിൽ ശ്യാം ഒറ്റയ്ക്ക് നിന്ന് എന്തെക്കെയോ ആലോചിക്കുകയാണ്…

10 Comments

  1. ithinte baaki vanit kure ayallooooooo

    1. അശ്വിനി കുമാരൻ

      വരും ബ്രോ… തീർച്ചയായും ബാക്കി പാർട്സ് വരും.

  2. Super ❤️❤️❤️❤️❤️❤️❤️❤️❤️
    Adutha bhagam orupadu late aaklathe vidumennu predheekshikkunnu

  3. Muhammed suhail n c

    Super aayitund ,????????????????????????????

  4. ❤️❤️❤️❤️❤️

  5. Edo kadha adipoli aanu.. but entho palapolum athrayum bandham indenenu kanikina sthalangalilum sidh inteyum Arjun nteyumm samsaram formal avunna pole..

  6. ഈ ഭാഗവും നന്നായിട്ടുണ്ട്….. അടുത്ത ഭാഗം പെട്ടന്ന് പോന്നോട്ടെ… ♥️♥️♥️♥️♥️

  7. ??

  8. °~?അശ്വിൻ?~°

    ❤️❤️❤️

Comments are closed.