❤️✨️ശാലിനിസിദ്ധാർത്ഥം16❤️✨️ [??????? ????????] 415

ഉടനെ ബെഞ്ചിൽ നിന്നെഴുനേറ്റ് നോക്കിയ അവൻ കണ്ടത് കാറിന് മുന്നിൽ പാതിയിരുട്ടിലായിട്ട് തന്റെ അച്ഛനും, തന്റെ സുഹൃത്ത് അർജുനും നിൽക്കുന്നതാണ്. തന്റെ സുഹൃത്തിനെ അച്ഛനോടൊപ്പം കണ്ട സിദ്ധാർഥിന് അവനെല്ലാം അറിഞ്ഞുവെന്നു മനസ്സിലായി.

 

“സിദ്ധാർഥ്… നീയിവിടെ എന്തെടുക്കുകയാണ്‌….???” എന്നാൽ അവനടുത്തെത്തിയ അർജുൻ, യാതൊരു ഭാവഭേദവുമില്ലാതെ ഗൗരവത്തോടെ ചോദിച്ചു.

 

“ഞാൻ… ഇന്ന് ഇവിടെ രാത്രി കഴിച്ചുകൂട്ടിയിട്ട് നാളെ രാവിലെ ഏതേലും ലോഡ്ജിൽ മുറിയെടുക്കാൻ തിരുമാനിച്ചു.” സിദ്ധാർഥ് പരിഭ്രമത്തോടെ റാമിനെയൊന്നു നോക്കിയെങ്കിലും അയാൾ അവന് മുഖം കൊടുക്കാതെ വേറെയെങ്ങോ നോക്കി നിന്നു.

 

“രാത്രി കഴിച്ചുകൂട്ടാൻ ഇതെന്താ സത്രമാണോടാ… നിനക്കെന്താ ബോധമില്ലേ സിദ്ധാർഥ്… നടന്ന കാര്യങ്ങളെല്ലാം അങ്കിളെന്നോട് പറഞ്ഞു…

നിന്റെ അമ്മ, ശാലിനിയുടെ അമ്മയോടുള്ള വാശിപ്പുറത്ത് നിന്നെ പുറത്താക്കിയാൽ നീ അതിനപ്പുറത്തുള്ള വാശി അങ്ങോട്ട് കാണിക്കുകയാണോ വേണ്ടത്…

 

ദാ അങ്ങോട്ട് നോക്ക്… നീ വീട്ടീൽ നിന്ന് പുറത്തായാൽ അമ്മയെ എങ്ങനെയെങ്കിലും കൺവിൻസ് ചെയ്യിച്ചു നിന്നെ വീട്ടീൽ തിരികെ കയറ്റാനോ ;

അതുമല്ലെങ്കിൽ നിനക്ക് വേണ്ടി ഏതെങ്കിലും ലോഡ്ജിൽ താമസസൗകര്യങ്ങളും ഏർപ്പെടുത്തി തരാൻ ഈ മനുഷ്യൻ തയ്യാറായി നിന്നിട്ടും അതെല്ലാം തിരസ്കരിച്ചു നീ അദ്ദേഹത്തോട് പെരുമാറിയില്ലേ.”

അർജുൻ റാമിനെ ചൂണ്ടി കാണിച്ചുകൊണ്ട് വീണ്ടും തുടർന്നു.

 

“പോട്ടെ… എന്തിന് നിനക്ക് ഇങ്ങനെയൊരു അവസ്ഥ വന്നിട്ടും എന്തുകൊണ്ടെന്നെ വിളിച്ചില്ല… എന്നെ എന്തുകൊണ്ട് വന്നു കണ്ടില്ല…” സിദ്ധാർഥ് അർജുന്റെ കുറ്റപ്പെടുത്തലോടെയുള്ള ചോദ്യങ്ങൾ കേട്ട് ഒന്നും മിണ്ടാതെ തലകുനിച്ചു.

 

“പോട്ടെ അർജുൻ സാരമില്ല… നിനക്കറിയാവുന്നതാണല്ലോ ഇവന്റെ സ്വഭാവം… അത് വിട്ടേക്ക്. അച്ചു, ഞാൻ ഒന്നുംകൂടെ ചോദിക്കുകയാ…” റാം സിദ്ധാർഥിന്റെ നേർക്ക് തിരിഞ്ഞു.

10 Comments

  1. ithinte baaki vanit kure ayallooooooo

    1. അശ്വിനി കുമാരൻ

      വരും ബ്രോ… തീർച്ചയായും ബാക്കി പാർട്സ് വരും.

  2. Super ❤️❤️❤️❤️❤️❤️❤️❤️❤️
    Adutha bhagam orupadu late aaklathe vidumennu predheekshikkunnu

  3. Muhammed suhail n c

    Super aayitund ,????????????????????????????

  4. ❤️❤️❤️❤️❤️

  5. Edo kadha adipoli aanu.. but entho palapolum athrayum bandham indenenu kanikina sthalangalilum sidh inteyum Arjun nteyumm samsaram formal avunna pole..

  6. ഈ ഭാഗവും നന്നായിട്ടുണ്ട്….. അടുത്ത ഭാഗം പെട്ടന്ന് പോന്നോട്ടെ… ♥️♥️♥️♥️♥️

  7. ??

  8. °~?അശ്വിൻ?~°

    ❤️❤️❤️

Comments are closed.