❤️✨️ശാലിനിസിദ്ധാർത്ഥം16❤️✨️ [??????? ????????] 416

“ഛേ… നാശം… ചാർജ് തീർന്നല്ലോ.” ഫോണിൽ ലോ ബാറ്ററി നോട്ടിഫിക്കേഷൻ വന്നത് കണ്ട് സിദ്ധാർഥ് നിരാശനായി.

 

‘ഇനിയെന്ത് ചെയ്യാൻ… ഞാൻ പറഞ്ഞതൊക്കെ അവൾക്ക് മനസ്സിലായിട്ടുണ്ടാകുമോ. അതോ ഇനിയത് അവൾ, അവളുടെ അമ്മയോട് പറയുമോ…? ആ ആർക്കറിയാം. എന്തായാലും വരട്ടെ.’

 

അവൻ ഫോൺ തിരികെ പോക്കറ്റിലിട്ട് ആ ബെഞ്ചിൽ നീണ്ടു നിവർന്നു പുറത്തെ ഇരുട്ടിലേക്ക് നോക്കികൊണ്ട് കിടന്നു…

 

ഇതേസമയം…

സിദ്ധാർഥിനെ തിരക്കിയിറങ്ങിയ റാമും അർജുനും കാറിൽ, സിദ്ധാർഥ് പോയ വഴികളിലൂടെ കടന്നുപോയെങ്കിലും അവനെ അവിടെയെങ്ങും കാണാത്തതിന്റെ നിരാശ അവർ ഇരുവരുടെയും മുഖത്തുണ്ടായിരുന്നു.

 

ഇനി ബസ്സ്റ്റാന്റും പ്രാന്ത പ്രേദേശങ്ങളുമായിരുന്നു അവർക്ക് നോക്കേണ്ടിരുന്നത്. എന്നിരുന്നാലും ബസ്സ്റ്റാന്റും കൂടെ പരിശോധിക്കാൻ തന്നെ അവർ തീരുമാനിച്ചു. അങ്ങനെ റാം അവിടേക്ക് കാറോടിച്ചു എത്തി. അപ്പോഴാണ് അർജുൻ ബസ്സ്റ്റാന്റിൽ ഒരാൾ കിടക്കുന്ന കാഴ്ച കണ്ടത്.

 

താൻ പ്രതീക്ഷിച്ച ആൾ തന്നെയാണ് അതെന്നു അവന് മനസ്സിലായതും അവൻ റാമിനെ വിളിച്ചു. “ചന്ദ്രനങ്കിൾ, അതാ സിദ്ധാർഥ്…” റാം, അർജുൻ ചൂണ്ടികാണിച്ച ഭാഗത്തേക്ക് നോക്കിയതും കാർ അവിടെ നിർത്തിയിട്ട് അർജുനെയും കൂട്ടി പുറത്തിറങ്ങി അവിടേക്ക് നടന്നു.

 

സിദ്ധാർഥ്, ബസ്സ്റ്റാൻഡിലെ നീളൻ ഇരിപ്പിടത്തിൽ ബാഗ് വെച്ചിട്ട് അതിന്മുകളിൽ തലവെച്ചു കിടക്കുകയാണ്‌. മുഖം കണ്ടാലറിയാം അവനിപ്പോൾ നല്ല വിഷമത്തിൽ തന്നെയാണ്.

 

വീട്ടിൽ നിന്നിറങ്ങുമ്പോൾ അവൻ കാണിച്ച വാശിയൊക്കെ വെറുതെയായിരുന്നോയെന്നു സിദ്ധാർഥിന്റെ മുഖത്തെ ഭാവങ്ങൾ കണ്ട് റാമിന് തോന്നി.

“അച്ചൂ…”

“ഏഹ്.. അച്ഛാ… അർജുൻ…നിങ്ങൾ ???” ശാലിനിയോട് സംസാരിച്ചതിന് ശേഷം സ്റ്റീൽ ബെഞ്ചിൽ നീണ്ടു നിവർന്നു എന്തെക്കെയോ ആലോചിച്ചു കിടക്കുകയായിരുന്ന സിദ്ധാർഥിന് റാമിന്റെ സ്വരം കേട്ടത് പോലെ തോന്നി.

10 Comments

  1. ithinte baaki vanit kure ayallooooooo

    1. അശ്വിനി കുമാരൻ

      വരും ബ്രോ… തീർച്ചയായും ബാക്കി പാർട്സ് വരും.

  2. Super ❤️❤️❤️❤️❤️❤️❤️❤️❤️
    Adutha bhagam orupadu late aaklathe vidumennu predheekshikkunnu

  3. Muhammed suhail n c

    Super aayitund ,????????????????????????????

  4. ❤️❤️❤️❤️❤️

  5. Edo kadha adipoli aanu.. but entho palapolum athrayum bandham indenenu kanikina sthalangalilum sidh inteyum Arjun nteyumm samsaram formal avunna pole..

  6. ഈ ഭാഗവും നന്നായിട്ടുണ്ട്….. അടുത്ത ഭാഗം പെട്ടന്ന് പോന്നോട്ടെ… ♥️♥️♥️♥️♥️

  7. ??

  8. °~?അശ്വിൻ?~°

    ❤️❤️❤️

Comments are closed.