❤️✨️ശാലിനിസിദ്ധാർത്ഥം16❤️✨️ [??????? ????????] 416

” ഇല്ലല്ലോ… എന്താണുണ്ടായത്…” സിദ്ധാർഥിന്റെ വീട്ടിൽ എന്തെക്കെയോ പ്രശ്നങ്ങൾ ഉണ്ടായിട്ടുള്ളതായി റാമിന്റെ മുഖം കണ്ടപ്പോൾ അർജുന് തോന്നി.

 

“ഇല്ലേ.. അപ്പോൾ അവൻ എവിടെ പോയി…?” റാമിന്റെ മുഖത്ത് ഭയവും പരിഭ്രമവും നിറഞ്ഞു.

“എന്താ അങ്കിൾ…? സിദ്ധാർഥ് എവിടെ…???”

 

“”മോനെ അത്…! സിദ്ധാർഥിനെ അവന്റെ അമ്മ പുറത്താക്കിയടാ.”

” എന്ത് പ്…പുറത്താക്കിയെന്നോ.. അങ്കിൾ എന്തൊക്കെയാ ഈ പറയുന്നത്.. അപ്പോൾ സിദ്ധാർഥ് എവിടെ…???” റാം വളരെ വിഷമത്തോടെ പറഞ്ഞ കാര്യങ്ങൾ കേട്ട് അർജുൻ ഞെട്ടിതരിച്ചു നിന്നു.

 

“അങ്കിൾ കാറെടുക്ക്… അവൻ അധിക ദൂരമൊന്നും പോകാനിടയില്ല. ഞാൻ അവനെയൊന്നു വിളിച്ചു നോക്കട്ടെ….” പക്ഷേ സിദ്ധാർഥ് ഫോണെടുത്തില്ല.

The Person Currently You Calling is not Responding എന്ന മെസ്സേജ് മാത്രം അവന് ലഭിച്ചു.

 

“ഛേ…അവൻ ഫോൺ എടുക്കുന്നില്ലല്ലോ അങ്കിൾ…!”

“എന്താ അവൻ എടുക്കുന്നില്ലേ… ഇനി അവന്റെ ഫോൺ സ്വിച്ചോഫ് ആയതാണോ അതോ ചാർജ് തീർന്നതാണോ എന്തോ…ഞാൻ അവനെ നേരെത്തെ വിളിക്കാൻ ശ്രമിച്ചതാണ് പക്ഷേ കിട്ടിയില്ല.”

 

“അർജുൻ, നീ അങ്കിളിന്റെ കൂടെയൊന്നു പോയിട്ട് വാടാ…” അപ്പോഴേക്കും അവർ തമ്മിലുള്ള സംസാരം, കേട്ട് പുറത്തെത്തിയ സിന്ധുവിനും നിഖിലയ്ക്കും അവിടെ എന്തെക്കെയോ പ്രശ്നങ്ങൾ ഉള്ളതായി മനസ്സിലായി.

 

അങ്കിൾ വിഷമിക്കാതെ.. നമ്മൾക്കവനെ കണ്ടു പിടിക്കാം.. അങ്കിൾ കാറെടുത്തോ ഞാനും വരാം കൂടെ.” അർജുൻ റാമിന്റെ കൂടെ സിദ്ധാർഥിനെ തിരക്കിയിറങ്ങി.

**************************************

ശാലിനിയെ വിളിച്ചു കാര്യങ്ങളൊക്കെ സംസാരിച്ച സിദ്ധാർഥിന് അവളോട് അധികനേരമൊന്നും സംസാരിക്കാൻ സാധിച്ചില്ല. അപ്പോഴേക്കും നിർഭാഗ്യവശാൽ അവന്റെ ഫോണിലെ ചാർജ് തീർന്നു പോയി…!

10 Comments

  1. ithinte baaki vanit kure ayallooooooo

    1. അശ്വിനി കുമാരൻ

      വരും ബ്രോ… തീർച്ചയായും ബാക്കി പാർട്സ് വരും.

  2. Super ❤️❤️❤️❤️❤️❤️❤️❤️❤️
    Adutha bhagam orupadu late aaklathe vidumennu predheekshikkunnu

  3. Muhammed suhail n c

    Super aayitund ,????????????????????????????

  4. ❤️❤️❤️❤️❤️

  5. Edo kadha adipoli aanu.. but entho palapolum athrayum bandham indenenu kanikina sthalangalilum sidh inteyum Arjun nteyumm samsaram formal avunna pole..

  6. ഈ ഭാഗവും നന്നായിട്ടുണ്ട്….. അടുത്ത ഭാഗം പെട്ടന്ന് പോന്നോട്ടെ… ♥️♥️♥️♥️♥️

  7. ??

  8. °~?അശ്വിൻ?~°

    ❤️❤️❤️

Comments are closed.