“ചേച്ചി മുറിയിലിരുന്ന് പഠിക്കുകയാവും.. ചേച്ചിക്ക് നാളെ എന്തെക്കെയോ അസൈൻമെന്റ് സബ്‌മിറ്റ് ചെയ്യാനുണ്ടെന്നു പറയുന്നത് കേട്ടു. ആന്റീ, ഞാൻ പുറത്തേക്കൊന്നു പോകുവാണേ. എനിക്കൊരാളെ വിളിക്കാനുണ്ട്.”
അർജുൻ, താൻ പുറത്ത് കാണുമെന്നു സിന്ധുവിനോട് പറഞ്ഞിട്ട് ഫോണുമെടുത്ത് വീടിന്റെ മുറ്റത്തേക്കിറങ്ങി.
‘ഇന്നത്തെ കാര്യങ്ങളൊക്കെ ഗുരുജിയെ വിളിച്ചറിയിക്കണം.. ശാലിനിയെ സംബന്ധിച്ചുള്ള കാര്യങ്ങളിൽ അദ്ദേഹത്തിനു എന്തെങ്കിലും സഹായം നൽകുവാൻ സാധിക്കുമായിരിക്കും…”
അർജുൻ തന്റെ ഫോണിൽ നിന്ന് ഗുരുവിന്റെ നമ്പർ കണ്ടെത്തി വിളിച്ചു.
*********
“…ഗുരുജി, ഇതൊക്കെയാണ് ഇന്ന് കോളേജിൽ നടന്നത്.. ഞാൻ പറഞ്ഞല്ലോ ആ കുട്ടിയെ കണ്ടാൽ നമ്മുടെ അമൃതയുടെ അതേ പകർപ്പായി തോന്നും…”
“…അതേയെന്നേ…. ഒരാളെ പോലെ ഈ ലോകത്തിൽ ഏഴുപേരുണ്ടാകുമെന്നു പറയുന്നതൊക്കെ അവിടെ നിൽക്കട്ടെ. പക്ഷേ അവളാരാണെന്നു എനിക്ക് കണ്ടെത്തണമെന്നുണ്ട്.”
“….ഇല്ല ഗുരുജീ.. ഞാനവളോട് സംസാരിച്ചില്ല… എനിക്ക് അവളുടെ മുഖത്തേക്ക് നോക്കുമ്പോൾ നമ്മുടെ അമൃതയെയാണ് ഓർമ്മ വരുന്നത് പിന്നെങ്ങനെ ഞാനവളോട് സംസാരിക്കും…?”
“ശെരി ഗുരുജീ… സിദ്ധാർഥിന്റെ അടുത്ത സുഹൃത്തെന്ന നിലയിൽ ഞാനവളോട് അടുക്കാൻ ശ്രമിക്കാം. സിദ്ധാർഥിന്റെ കാര്യം ഞാൻ നോക്കിക്കോളാം…”
“അഹ്…ആരോ ഇവിടേക്ക് വരുന്നുണ്ട് ഗുരുജീ.. ഞാൻ പിന്നെ വിളിക്കാം.”
തമ്പുരാനോട് സംസാരിക്കവേ തന്റെ വീടിനു മുന്നിൽ ഒരു കാർ വന്നു നിൽക്കുന്ന സൗണ്ട് കേട്ട്, ഫോൺ സംഭാഷണം അവസാനിപ്പിച്ചിട്ട് ഗേറ്റിലേക്ക് ചെന്നു നോക്കിയ അർജുൻ കണ്ടത് കാറിൽ നിന്നിറങ്ങി സിദ്ധാർഥിന്റെ അച്ഛനെയാണ്.
“ചന്ദ്രനങ്കിൾ… അങ്കിളെന്താ ഇവിടെ…! കണ്ടിട്ട് കുറേനാളായല്ലോ… സുഖമല്ലേ ?” അർജുൻ, വീട്ടുമുറ്റത്തേക്ക് കടന്നു വന്ന റാമിനെ കണ്ട് ആശ്ചര്യത്തോടെ ചോദിച്ചു.
“സുഖം തന്നെയാണ് അർജുൻ… സിദ്ധാർഥ് ഇവിടെ വന്നിരുന്നോ മോനെ…???”
ithinte baaki vanit kure ayallooooooo
വരും ബ്രോ… തീർച്ചയായും ബാക്കി പാർട്സ് വരും.
Super ❤️❤️❤️❤️❤️❤️❤️❤️❤️
Adutha bhagam orupadu late aaklathe vidumennu predheekshikkunnu
Super aayitund ,????????????????????????????
❤️❤️❤️❤️❤️
Edo kadha adipoli aanu.. but entho palapolum athrayum bandham indenenu kanikina sthalangalilum sidh inteyum Arjun nteyumm samsaram formal avunna pole..
ഈ ഭാഗവും നന്നായിട്ടുണ്ട്….. അടുത്ത ഭാഗം പെട്ടന്ന് പോന്നോട്ടെ… ♥️♥️♥️♥️♥️
????
??
❤️❤️❤️