❤️✨️ശാലിനിസിദ്ധാർത്ഥം16❤️✨️ [??????? ????????] 416

“ഏയ്‌ ഒരു പ്രശ്നവുമില്ല. തനിക്ക് വെറുതെ തോന്നിയതാവും….” അത് പറയുമ്പോൾ സിദ്ധാർഥിന്റെ സ്വരം ഇടറുന്നുണ്ടായിരുന്നു.

“അല്ല.. എന്നോട് കള്ളം പറയരുത് സിദ്ധ്… എന്താണെങ്കിലും നിനക്കെന്നോട് പറഞ്ഞുകൂടെ…”

 

“തന്നോട് എന്താ പറയുക ഞാനിനി…” സിദ്ധാർഥിൽ നിന്ന് വിതുമ്പലോടെയുള്ള മറുപടിയാണ് ശാലിനിക്ക് ലഭിച്ചത്.

“എന്താ.. നിന്റെ ചേച്ചി നമ്മളെ കണ്ട്, അതിനെചൊല്ലി പ്രശ്നമുണ്ടാക്കിയോ. എന്നെയിങ്ങനെ പേടിപ്പിക്കാതെ കാര്യം പറയ് സിദ്ധ്…!”

 

“എന്നെ വീട്ടീൽ നിന്ന് പുറത്താക്കി ശാലിനി…! എനിക്കിനി കേറിചെല്ലാൻ ഒരിടമില്ല.” സിദ്ധാർഥ് ഒരു ദീർഘനിശ്വാസത്തോടെ അവളോട് തന്റെ ഇപ്പോഴത്തെ അവസ്ഥ പറഞ്ഞു.

 

“എന്ത്.. ആര്…എന്തിന്…! ആരാ സിദ്ധാർഥ് നിന്നോടി മഹാപാതകം ചെയ്തത്…” സിദ്ധാർഥ് തന്നെയറിയിച്ച വിവരം കേട്ട് ശാലിനിക്ക് തന്റെ ഹൃദയം ഒരു നിമിഷത്തേക്ക് നിലയ്ക്കുന്നത് പോലെ തോന്നി.

“ഞാൻ പറയാം ശാലിനി… താനൊന്നു സമാധാനപ്പെട്…”

 

“ഞാനെങ്ങനെയാണ്‌ സിദ്ധ് സമാധാനപ്പെടുന്നത്.. ഇനി ഞാൻ കാരണമാണോ നിനക്കീ അവസ്ഥയുണ്ടായതെന്നു ആർക്കറിയാം…” അപ്പുറത്ത് ശാലിനിയുടെ വിലാപം അവന് കേൾക്കാമായിരുന്നു.

“ശാലിനി… ശാലിനി…!”അവൾ കരയുന്നത് കേട്ട് അവനവളെ വിളിച്ചു.

 

“എന്താ സിദ്ധ്…?”

” ഇന്ന് വൈകിട്ട് സംഭവിച്ചത് അറിയണമെങ്കിൽ താൻ, ഞാൻ പറയുന്നത് സമാധാനത്തോടെ ശ്രദ്ധിച്ചു കേൾക്കണം.” സിദ്ധാർഥ് ശാലിനിയെ സമാധാനിപ്പിച്ചിട്ട് നേരെത്തെ സംഭവിച്ച കാര്യങ്ങൾ പറഞ്ഞു തുടങ്ങി.

*****************************************

അർജുന്റെ വീട്…

“ഉണ്ണീ…”

“എന്താ ആന്റി…”

 

“പഠനമൊക്കെ കഴിഞ്ഞെങ്കിൽ നിനക്ക് ഭക്ഷണമെടുത്തു വെയ്ക്കെട്ടെ… എട്ട് മണി കഴിഞ്ഞില്ലേ…” അടുക്കളയിൽ നിന്ന് സിന്ധു അർജുനോട് ചോദിക്കുകയാണ്.

 

“ഇപ്പോൾ വേണ്ട ആന്റീ…കുറച്ചുകൂടെ കഴിയട്ടെ…” ലിവിങ് റൂമിലെ സോഫയിൽ ചാരികിടന്നു കൊണ്ട് അർജുൻ മറുപടി നൽകി.

“മ്മ് ശെരി. അല്ല നിന്റെ നിഖിലേച്ചിയെന്തിയേ ???”

10 Comments

  1. ithinte baaki vanit kure ayallooooooo

    1. അശ്വിനി കുമാരൻ

      വരും ബ്രോ… തീർച്ചയായും ബാക്കി പാർട്സ് വരും.

  2. Super ❤️❤️❤️❤️❤️❤️❤️❤️❤️
    Adutha bhagam orupadu late aaklathe vidumennu predheekshikkunnu

  3. Muhammed suhail n c

    Super aayitund ,????????????????????????????

  4. ❤️❤️❤️❤️❤️

  5. Edo kadha adipoli aanu.. but entho palapolum athrayum bandham indenenu kanikina sthalangalilum sidh inteyum Arjun nteyumm samsaram formal avunna pole..

  6. ഈ ഭാഗവും നന്നായിട്ടുണ്ട്….. അടുത്ത ഭാഗം പെട്ടന്ന് പോന്നോട്ടെ… ♥️♥️♥️♥️♥️

  7. ??

  8. °~?അശ്വിൻ?~°

    ❤️❤️❤️

Comments are closed.