❤️✨️ശാലിനിസിദ്ധാർത്ഥം16❤️✨️ [??????? ????????] 416

സിദ്ധാർഥ് ബസ്സ്റ്റാന്റിൽ എത്തുമ്പോൾ ആ ബസ്സ്റ്റാൻഡിലോ അവിടെ റോഡിൽ ആരും തന്നെയുണ്ടായിരുന്നില്ല…

 

സിദ്ധാർഥ്, ആ അരണ്ടവെളിച്ചത്തിൽ തന്റെ ബാഗെല്ലാം അവിടെ വെച്ചിട്ട് അവിടെയുണ്ടായിരുന്ന ബെഞ്ചിലിരുന്നു ഓരോ കാര്യങ്ങൾ ആലോചിച്ചുകൊണ്ടിരുന്നു….

 

എത്ര പെട്ടനാണ് തന്റെ ജീവിതം മാറിമറിഞ്ഞത്. താനൊരിക്കലും വിചാരിച്ചിരുന്നില്ല, ഇങ്ങനെയൊക്കെ സംഭവിക്കുമെന്നു.. അന്ന് അമ്മ പറഞ്ഞതെല്ലാം താൻ വെറുമൊരു തമാശയായിട്ടെടുത്തത്തിന്റെ പരിണിതഫലമാണിത്.

 

അപ്പോഴാണ് അവന്റെ കൈയിലുണ്ടായിരുന്ന ഫോൺ റിംഗ് ചെയ്തത് . അവൻ ഫോണെടുത്തു നോക്കി.”ശാലിനി…!” ഡിസ്പ്ലേയിൽ തെളിഞ്ഞുവന്ന പേര് കണ്ട് അവന്റെ മുഖമൊന്നു തെളിഞ്ഞെങ്കിലും അവന്റെ മുഖത്ത് വല്ലാത്തൊരു വേദന നിറഞ്ഞു…

 

‘വേണ്ട.. ഫോൺ കാൾ അറ്റൻഡ് ചെയ്യാതിരിക്കുന്നതാണ് നല്ലത്. ഈ കാര്യമറിഞ്ഞാൽ അവളുടെ മനസ്സ് വിഷമിച്ചെന്നിരിക്കും…’ സിദ്ധാർഥ് ആ കാൾ കട്ട്‌ ചെയ്തു…

 

എന്നാൽ കുറച്ചുനിമിഷങ്ങൾ കഴിഞ്ഞപ്പോൾ വീണ്ടും അവളുടെ കാൾ ഫോണിലേക്ക് വന്നതും അവനാ കാൾ അറ്റൻഡ് ചെയ്തു…

“ഹലോ… ദേവൂസേ എന്താടോ…” സിദ്ധാർഥ്, തന്റെ സ്വരം നേരയാക്കിയിട്ട് സംസാരിച്ചു തുടങ്ങി.

“ഹലോ സിദ്ധ്… നീയെവിടെയാ…???”

” ഞാനോ… ഞാൻ പുറത്താണ്… താനെന്തെടുക്കുവാ ? ഭക്ഷണം കഴിച്ചോ ?”

 

“മ്മ്… ഞാനിവിടെ എന്റെ റൂമിലാ… ആട്ടെ സിദ്ധ് കഴിച്ചോ…???”

സത്യത്തിൽ തന്റെ ചോദ്യം തിരികെ കേട്ടപ്പോഴാണ് അവൻ സ്വന്തം കാര്യം ഓർത്തത്… താനിത് വരെ ഒന്നും കഴിച്ചിട്ടില്ല. നല്ലപോലെ വയറ് വിശക്കുന്നുണ്ട്.. നാശം…! നേരെത്തെ ഭക്ഷണം കഴിച്ചാൽ മതിയായിരുന്നു.

 

“ഹലോ.. സിദ്ധു.. നീ എവിടാ…???”

“അഹ്‌… ഹ..ലോ ഞാനിവിടെ തന്നെയുണ്ട്…” അവൻ വിക്കികൊണ്ട് പ്രതികരിച്ചു.

“എന്തോ പ്രശ്നമുണ്ടല്ലോ.. എന്താ സിദ്ധാർഥ് പ്രശ്നം… നിന്റെ സ്വരം കേട്ടാലറിയാം എന്തോ പ്രശ്നമുണ്ടെന്ന്.”

10 Comments

  1. ithinte baaki vanit kure ayallooooooo

    1. അശ്വിനി കുമാരൻ

      വരും ബ്രോ… തീർച്ചയായും ബാക്കി പാർട്സ് വരും.

  2. Super ❤️❤️❤️❤️❤️❤️❤️❤️❤️
    Adutha bhagam orupadu late aaklathe vidumennu predheekshikkunnu

  3. Muhammed suhail n c

    Super aayitund ,????????????????????????????

  4. ❤️❤️❤️❤️❤️

  5. Edo kadha adipoli aanu.. but entho palapolum athrayum bandham indenenu kanikina sthalangalilum sidh inteyum Arjun nteyumm samsaram formal avunna pole..

  6. ഈ ഭാഗവും നന്നായിട്ടുണ്ട്….. അടുത്ത ഭാഗം പെട്ടന്ന് പോന്നോട്ടെ… ♥️♥️♥️♥️♥️

  7. ??

  8. °~?അശ്വിൻ?~°

    ❤️❤️❤️

Comments are closed.