❤️✨️ശാലിനിസിദ്ധാർത്ഥം16❤️✨️ [??????? ????????] 416

“അല്ല നീ കള്ളം പറയുകയാണ്… നീ അവന്റെ തോളിൽ കൈയിട്ട് കളിച്ചും ചിരിച്ചും നടന്നുവെന്നും അവൻ നിന്നെ ദേവൂസ് എന്നൊക്കെ വിളച്ചെന്നുമെല്ലാം ഞാൻ അറിഞ്ഞു.

 

എന്തിന് അവൻ, നിന്റെ കൈയും പിടിച്ച്, ശരീരത്തോട് ചേർന്നൊട്ടിക്കൊണ്ട് നടന്നെന്ന കാര്യം വരെ ഞാൻ അറിഞ്ഞു. നാണമില്ലേടി നിനക്ക് ആ ദ്രോഹിയുടെ കൂടെ കോളേജിലിങ്ങനെ നടക്കാൻ….

 

എന്താണിതിന്റെയൊക്കെ അർത്ഥം. ഇന്ന് ഇങ്ങനെയൊക്കെ നടന്നെങ്കിൽ ഇനി അവസരം കിട്ടിയാൽ അവൻ നാളെ നിന്നെ പ്രാപിക്കാനും മടിക്കില്ല.”

 

“ദയവായി ഇങ്ങനെയൊന്നും പറയല്ലേ ശ്യാമേട്ടാ. ഏട്ടനോട് ഈ കളവുകൾ ആരാണ് പറഞ്ഞത്.”

ശ്യാമിന്റെ ദേഷ്യത്തോടെയുള്ള കടുത്ത വാക്കുകൾ കേട്ട് ശാലിനി വിങ്ങിപൊട്ടി.

തന്റെ ഏട്ടൻ ഇങ്ങനെ പ്രതികരിക്കുമെന്ന് അവൾ കരുതിയിരുന്നില്ല.

 

അതുവരെ മെയിൻ റോഡിലൂടെ സാമാന്യം വളരെ വേഗത്തിൽ വണ്ടിയോടിക്കുകയായിരുന്ന സീത, ശാലിനിയോടുള്ള ശ്യാമിന്റെ പ്രതികരണവും, ശാലിനിയുടെ കരച്ചിലും കണ്ട് വഴിയരികിൽ വണ്ടി നിർത്തി.

 

“ശ്യാം…! നീയിനി ആ പയ്യനെ കുറിച്ച് അപമര്യാദയായി സംസാരിക്കരുത്. കാരണം എനിക്ക് അവനെയും അവന്റെ കാര്യങ്ങളും അറിയാം. എനിക്ക് വേണ്ടപ്പെട്ട ഒരാളെകുറിച്ചാണ് നീയിങ്ങനെ മോശമായി സംസാരിക്കുന്നതെന്നു ഓർമവേണം.” സീത അവന് താകീത് നൽകി.

 

“അമ്മേ അമ്മയെന്താ ഈ പറയുന്നേ…! അമ്മയ്ക്ക് അവനെ അറിയാമെന്നോ…???” തന്റെ അമ്മ പറഞ്ഞത് കേട്ട് ശ്യാം ഞെട്ടി.

 

“അതൊക്കെ അറിയാം മോനെ. അവനെ മാത്രമല്ല… അവന്റെ ചേച്ചി സിതാരയെയും എനിക്ക് നന്നായിട്ട് അറിയാം. അവരെ നേരിട്ടുള്ള പരിചയമില്ലെങ്കിലും അമ്മയ്ക്ക് അവരുടെ കാര്യങ്ങളൊക്കെ നല്ലവണ്ണം അറിയാം.”

“എങ്ങനെ…?”

“എങ്ങനെയാണെന്നു ചോദിച്ചാൽ അതേപറ്റിയൊരു നീണ്ട കഥ തന്നെ പറയേണ്ടി വരും.. ”

10 Comments

  1. ithinte baaki vanit kure ayallooooooo

    1. അശ്വിനി കുമാരൻ

      വരും ബ്രോ… തീർച്ചയായും ബാക്കി പാർട്സ് വരും.

  2. Super ❤️❤️❤️❤️❤️❤️❤️❤️❤️
    Adutha bhagam orupadu late aaklathe vidumennu predheekshikkunnu

  3. Muhammed suhail n c

    Super aayitund ,????????????????????????????

  4. ❤️❤️❤️❤️❤️

  5. Edo kadha adipoli aanu.. but entho palapolum athrayum bandham indenenu kanikina sthalangalilum sidh inteyum Arjun nteyumm samsaram formal avunna pole..

  6. ഈ ഭാഗവും നന്നായിട്ടുണ്ട്….. അടുത്ത ഭാഗം പെട്ടന്ന് പോന്നോട്ടെ… ♥️♥️♥️♥️♥️

  7. ??

  8. °~?അശ്വിൻ?~°

    ❤️❤️❤️

Comments are closed.