❤️✨️ശാലിനിസിദ്ധാർത്ഥം16❤️✨️ [??????? ????????] 416

ഞാൻ പോകുകയാണമ്മേ… പിന്നെ അമ്മ പേടിക്കുകയൊന്നും വേണ്ടാ. ഞാൻ പൈസയൊന്നും എടുത്തിട്ടില്ല… എന്റെ പുസ്തകങ്ങളും പിന്നെ അച്ഛനെനിക്ക് വാങ്ങി തന്ന വസ്ത്രങ്ങളും മാത്രമാണ് ഇപ്പോൾ എന്റെ കയ്യിലുള്ളത്…”

 

“പിന്നെ… ചേച്ചി… ഇനിമുതൽ ചേച്ചിക്ക് ഞാനൊരു ശല്യമായിരിക്കില്ല… ഇനി വല്ലപ്പോഴും കോളേജിൽ വെച്ച് കാണാം…ഗുഡ് ബൈ..”

 

പറയേണ്ടവരോടെല്ലാം എല്ലാം പറഞ്ഞിട്ട് ഞാൻ പതിയെ ഉറച്ച കാൽവെയ്പ്പുകളോടെ പതിയെ ആ വീടിന്റെ പടിയിറങ്ങി. ഇനിയൊരിക്കലും അവിടേക്കില്ലെന്ന ഉറച്ച തീരുമാനത്തോടെ. കണ്ണുകൾ നിറഞ്ഞു വരുന്നുണ്ടെങ്കിലും ഞാനതൊന്നും വക വെച്ചില്ല.

എങ്ങോട്ട് പോകണമെന്നറിയില്ല. വഴിമൊത്തോം അരണ്ടവെളിച്ചത്താൽ നിറഞ്ഞിരിക്കുകയാണ്. അഹ്‌.. എന്തായാലും ഇപ്പോൾ തല്ക്കാലം ബസ് സ്റ്റാൻഡിൽ പോയിരിക്കാം. അവിടെയാണ് സേഫ്. പിന്നെ പോക്കറ്റ് മണിയായിട്ട് പണ്ട് അച്ഛൻ തന്ന ഒരു പതിനായിരം രൂപ കൈയിലുണ്ട്…

 

ഈ പാതിരായ്ക്ക് ഞാനെവിടെ പോകാനാണ്. ഏതേലും ലോഡ്ജ് ഓപ്പൺ ആയിരുന്നെങ്കിൽ അവിടെപോയി ഒരു റൂമെടുക്കാമായിരുന്നു. ഇപ്പോൾ രാത്രികാലങ്ങളിൽ ലോഡ്ജുകളിൽ റൂം ബുക്കിങ് ഒന്നും തന്നെ ഇല്ലാത്തത് കൊണ്ട് അതും നടക്കില്ല.

 

ഞാൻ അങ്ങനെ നടന്നു നടന്നു അർജുൻ താമസിക്കുന്ന വീടിനടുത്തെത്തിയതും അവിടെ നിന്നു. എന്നിട്ട് വീടിന്റെ ഗേറ്റിലൂടെ അകത്തെക്ക് നോക്കി.

 

പുറത്തെ ലൈറ്റൊക്കെ ഇട്ടിട്ടുണ്ടെങ്കിലും വീടിന്റെ പുറത്തൊന്നും ആരെയും കാണുന്നില്ല… എല്ലാവരും അവരവരുടെ തിരക്കിലായിരിക്കും. ഞാൻ അർജുനെ ഓർത്തുപോയി.. വൈകിട്ട് റ്റാറ്റായും പറഞ്ഞ് പോയവനാ…

 

ഇനി വീട്ടിൽ നിന്ന് പുറത്താക്കിയ കാര്യം അവൻ അറിഞ്ഞാൽ എന്ത് പറയുമെന്നറിയില്ല… അവനെയൊന്നു കണ്ടാലോയെന്നു ആലോചിച്ചുവെങ്കിലും അത് വേണ്ടാന്നു വെച്ചു. ഞാൻ പതിയെ അവിടെനിന്നും നീങ്ങി റോഡരികിലൂടെ ആ ഉരുട്ടത്ത് ബസ്സ്റ്റാൻഡിലേക്ക് നടന്നു…

10 Comments

  1. ithinte baaki vanit kure ayallooooooo

    1. അശ്വിനി കുമാരൻ

      വരും ബ്രോ… തീർച്ചയായും ബാക്കി പാർട്സ് വരും.

  2. Super ❤️❤️❤️❤️❤️❤️❤️❤️❤️
    Adutha bhagam orupadu late aaklathe vidumennu predheekshikkunnu

  3. Muhammed suhail n c

    Super aayitund ,????????????????????????????

  4. ❤️❤️❤️❤️❤️

  5. Edo kadha adipoli aanu.. but entho palapolum athrayum bandham indenenu kanikina sthalangalilum sidh inteyum Arjun nteyumm samsaram formal avunna pole..

  6. ഈ ഭാഗവും നന്നായിട്ടുണ്ട്….. അടുത്ത ഭാഗം പെട്ടന്ന് പോന്നോട്ടെ… ♥️♥️♥️♥️♥️

  7. ??

  8. °~?അശ്വിൻ?~°

    ❤️❤️❤️

Comments are closed.