❤️✨️ശാലിനിസിദ്ധാർത്ഥം16❤️✨️ [??????? ????????] 416

എന്നാൽ അവനാ സീതയുടെ മകളുമായി സൗഹൃദം സ്ഥാപിച്ചുവെന്നും കോളേജിൽ അവളുമായി അടുത്തിഴപഴകിയെന്നുമെല്ലാം കേട്ടതോടെ എന്റെ തകർച്ച പൂർണമായി.”

 

“നീ എന്താണ് ഭാമേ പറയുന്നത്.. നിനക്ക് നിന്റെ മകൻ പഴയത് പോലെ സമർഥനും അനേകം കഴിവുകളും ഉള്ളവനായി തിരികെ വരാൻ നിനക്ക് ആഗ്രഹമില്ലേ ഭാമേ…”

 

“ഇല്ല… എനിക്കങ്ങനെയൊരു ആഗ്രഹമില്ല. അങ്ങനെയാഗ്രഹിച്ചാൽ അത് ഞാൻ എന്നോട് തന്നെ ചെയ്യുന്ന ദ്രോഹമായിരിക്കുമത്.” അവൾ പറഞ്ഞു നിർത്തി.

 

അമ്മേ ദേ… സിദ്ധാർഥ്… അവൻ പോയെന്നു തോന്നുന്നു…” സിതാരയുടെ സ്വരം കേട്ടാണ് സത്യഭാമയും റാമും തർക്കം നിർത്തിയിട്ട് നോക്കിയത്.

*****************************************

“അവനെവിടെ പോയി.. ഒന്നുമെടുക്കാതെ സ്ഥലം വിട്ടോ… ഹും അതേതായാലും നന്നായി.. പോട്ടെ നാശം… പോയി എവിടേലും ജീവിക്കട്ടെ..”

സിദ്ധാർഥിനെ അവിടെയെങ്ങും കാണാഞ്ഞിട്ട് വിഷമം തോന്നിയെങ്കിലും ഭാമയത് പുറത്ത് കാണിക്കാതെ ദേഷ്യത്തോടെ പിറുപിറുത്തു.

 

 

“ഇല്ല.. അവനങ്ങനെയൊന്നും പോകില്ല…അവനിവിടെ തന്നെയുണ്ടാകും. മോനേ അച്ചൂ…” ഭാമ പറയുന്നതൊന്നും ചെവികൊടുക്കാതെ റാം തിരികെ സിദ്ധാർഥ് വീട്ടിനകത്ത് തന്നെയുണ്ടാകുമെന്ന പ്രതീക്ഷയിൽ അങ്ങോട്ടേക്ക് പോകാനൊരുങ്ങിയതും…

 

:” ദാ വരുന്നു അച്ഛാ…” സിദ്ധാർഥ് തോളിലൊരു ബാഗും, കൂടെയൊരു ട്രാവൽബാഗും തൂക്കിപിടിച്ചുകൊണ്ട് ഇറങ്ങിവരുന്നത് കണ്ട് അയാൾ തെല്ലൊന്നു അമ്പരന്നു.

 

“ഡാ നീയെങ്ങോട്ടാ ഈ രാത്രിയിൽ… കേറിപോടാ അകത്ത്. ഇങ്ങനെ പുറത്തിറക്കി വിടാൻ വേണ്ടിയിട്ടില്ല ഞാൻ നിന്നെ വളർത്തിയത്…”

റാം സിദ്ധാർഥിനെ അവനെ ഉദ്യമത്തിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും അതൊന്നും നടന്നില്ല.

 

“ഇല്ല അച്ഛാ….ഞാൻ പോകുകയാണ്. ഇനിയൊരു തിരിച്ചുവരവ്… ഇല്ല അത് ഉണ്ടാകണമെന്നില്ല. അമ്മയെന്നതിരികെ വിളിച്ചാൽ മാത്രമേ ഞാനി വീടിന്റെപടി ചവിട്ടുകയുള്ളു. ” ഞാൻ അത്രയും പറഞ്ഞിട്ട് അമ്മയുടെ അടുത്തേക്ക് നടന്നു.

10 Comments

  1. ithinte baaki vanit kure ayallooooooo

    1. അശ്വിനി കുമാരൻ

      വരും ബ്രോ… തീർച്ചയായും ബാക്കി പാർട്സ് വരും.

  2. Super ❤️❤️❤️❤️❤️❤️❤️❤️❤️
    Adutha bhagam orupadu late aaklathe vidumennu predheekshikkunnu

  3. Muhammed suhail n c

    Super aayitund ,????????????????????????????

  4. ❤️❤️❤️❤️❤️

  5. Edo kadha adipoli aanu.. but entho palapolum athrayum bandham indenenu kanikina sthalangalilum sidh inteyum Arjun nteyumm samsaram formal avunna pole..

  6. ഈ ഭാഗവും നന്നായിട്ടുണ്ട്….. അടുത്ത ഭാഗം പെട്ടന്ന് പോന്നോട്ടെ… ♥️♥️♥️♥️♥️

  7. ??

  8. °~?അശ്വിൻ?~°

    ❤️❤️❤️

Comments are closed.