❤️✨️ശാലിനിസിദ്ധാർത്ഥം16❤️✨️ [??????? ????????] 416

താനെന്തെങ്കിലും വേഗം ചെയ്തില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടു പോയേക്കാം എന്ന് മനസ്സിലാക്കിയ റാം ഉടൻ തന്നെ അതിലിടപ്പെട്ടു.

 

“അതെ… ഞാനിവനെ പുറത്താക്കാൻ പോകുകയാണ്. ദയവ് ചെയ്ത് നിങ്ങളിതിൽ ഇടപ്പെടരുത്… ഇടപ്പെട്ടാൽ നിങ്ങൾക്ക് എന്റെ മനസ്സിലുള്ള സ്ഥാനവും ദാ നിങ്ങൾ എന്റെ കഴുത്തിൽ ചാർത്തിയ താലിയും ഉപേക്ഷിക്കാനും ഞാൻ മടിക്കില്ല.”

 

ഭാമ തന്റെ കഴുത്തിലെ താലി മുന്നിലേക്ക് വലിച്ചു കാട്ടികൊണ്ട് റാമിനെ ഭീക്ഷണിപ്പെടുത്തിയതോടെ അയാളൊന്നു അടങ്ങി നിന്നത് കണ്ട് റാമിന്റെ നേർക്ക് സിദ്ധാർഥ് അവജ്ഞയോടെ നോക്കി.

 

“ഡാ… നിന്റെ അച്ഛന്റെ മുഖത്തേക്ക് നോക്കിക്കൊണ്ടിരിക്കാതെ എന്നെ നോക്കടാ, നന്ദിയില്ലാത്തവനെ…” സിദ്ധാർഥിന്റെ ശ്രദ്ധ അവന്റെ അച്ഛനിലേക്കാണെന്നു കണ്ട ഭാമ വീണ്ടും ശബ്ദമുയർത്തി.

 

“ഞാനിപ്പോ എന്താ വേണ്ടത്…. അവളെക്കുറിച്ചും അവളുടെ വീട്ടുകാരെകുറിച്ചുമാണ് അമ്മയെന്നോട് ചോദിക്കുന്നതെങ്കിൽ ഞാൻ ഒന്നും പറയാൻ പോകുന്നില്ല.”

 

“അങ്ങനെയാണ്‌ നിന്റെ നിലപാടെങ്കിൽ ദാ ഈ നിമിഷം നീയിവിടെനിന്നും എങ്ങോട്ടാണെന്ന് വെച്ചാൽ ഇറങ്ങിക്കോണം.” ഭാമയുടെ സ്വരമുയർന്നു.

 

“പത്തേ പത്ത് മിനിട്ട്.. പത്തുമിനിട്ടുകൾ കൊണ്ട് നിനക്ക് വേണ്ടത് എന്താണെന്നു വെച്ചാൽ അതുമെടുത്തോണ്ട് ഈ വീടിന്റെ പടിയിറങ്ങിക്കോണം.” സത്യഭാമ പുറത്തേക്ക് ചൂണ്ടികൊണ്ട് സിദ്ധുവിനോട് ആഞ്ജാപിച്ചു.

 

“സത്യഭാമേ…” അത്രയുമായതോടെ റാമിന് തന്റെ നിയന്ത്രണം വിട്ടുകഴിഞ്ഞിരുന്നു.

“എന്തേ ഇവനെ പുറത്താക്കിയപ്പോൾ നിങ്ങക്ക് പൊള്ളിയല്ലേ… പൊള്ളണം.

 

എന്താന്നറിയോ ഇവനെ വീണ്ടും തിരിച്ചുകിട്ടിയപ്പോൾ എനിക്ക് സ്‌നേഹം കൊണ്ടും വാത്സല്യം കൊണ്ടും പഴയ അവസ്ഥയിലേക്ക് പോകാതെ എന്റെ ഇഷ്ടത്തിനു അവനെ മെരുക്കി നിർത്താമെന്നു ഞാൻ കരുതി…

 

പക്ഷേ നിങ്ങളിവനെ പഴയത് പോലെ ആക്കാനാണ് ശ്രമിക്കുന്നതെന്നു അറിഞ്ഞപ്പോൾ എന്റെ ഹൃദയം തകർന്നു പോയി. അതോടെ ഏതുവിധേനെയും അവനെ പിടിച്ചു നിർത്താൻ ഞാൻ ശ്രമിച്ചു.

10 Comments

  1. ithinte baaki vanit kure ayallooooooo

    1. അശ്വിനി കുമാരൻ

      വരും ബ്രോ… തീർച്ചയായും ബാക്കി പാർട്സ് വരും.

  2. Super ❤️❤️❤️❤️❤️❤️❤️❤️❤️
    Adutha bhagam orupadu late aaklathe vidumennu predheekshikkunnu

  3. Muhammed suhail n c

    Super aayitund ,????????????????????????????

  4. ❤️❤️❤️❤️❤️

  5. Edo kadha adipoli aanu.. but entho palapolum athrayum bandham indenenu kanikina sthalangalilum sidh inteyum Arjun nteyumm samsaram formal avunna pole..

  6. ഈ ഭാഗവും നന്നായിട്ടുണ്ട്….. അടുത്ത ഭാഗം പെട്ടന്ന് പോന്നോട്ടെ… ♥️♥️♥️♥️♥️

  7. ??

  8. °~?അശ്വിൻ?~°

    ❤️❤️❤️

Comments are closed.