❤️✨️ശാലിനിസിദ്ധാർത്ഥം16❤️✨️ [??????? ????????] 415

അവൾ പറഞ്ഞു നിർത്തിയ വാക്കുകൾ കേട്ട് റാമിന്റെയും സിദ്ധാർഥിനും തങ്ങളുടെ ഹൃദയത്തിൽ കത്തി കുത്തികേറ്റിയത് പോലെയാണ് അനുഭവപ്പെട്ടത്. അവരിരുവരും പരസ്പരം വേദനയോടെ നോക്കി.

 

“”എന്ത്…!”” സിതാര പറഞ്ഞത് കേട്ട് സത്യഭാമയിൽ നിന്നൊരു മുരൾച്ചയുണ്ടായി. സിതാര പറഞ്ഞ വാക്കുകൾ കേട്ട് സിദ്ധാർഥിന്റെയടുത്തേക്ക് പാഞ്ഞു ചെന്ന ഭാമ, അവന്റെ കരണത്തൊന്നു പൊട്ടിയ്ക്കുകയാണുണ്ടായത്…!”

 

ഇവയെല്ലാം കണ്ടുകൊണ്ടിരുന്ന താരയുടെ മുഖത്തൊരു ഗൂഢസ്മിതം വിരിയുന്നത് കണ്ട റാമിന്റെ നെഞ്ച് വേദനിച്ചു. ഭാമയിൽ നിന്ന് ആദ്യമായിട്ടാരുന്നു സിദ്ധുവിന് അത്തരത്തിലുള്ള പ്രതികരണം ലഭിക്കുന്നത്.

 

“അമ്മേ…! അമ്മയോട് ഞാനെന്ത് തെറ്റാ ചെയ്തത്. എന്റെ കൂട്ടുകാരി, അമ്മയുടെ പഴയ കൂട്ടുകാരിയുടെ മകളാണെന്ന കാര്യം തന്നെ ഞാൻ ഇപ്പോഴാണ് അറിയുന്നത്. അതിനെന്നെ തല്ലുന്നതെന്തിനാ…”

സിദ്ധാർഥ്, തന്റെ അടികിട്ടിയ കവിളിൽ കൈ ചേർത്തു വെച്ചുകൊണ്ട് ഭാമയെ ദയനീയമായ സ്വരത്തിൽ വിളിച്ചു.

 

സിദ്ധുവിന് തന്റെ കവിളിലെ ഞെരമ്പുകൾ തരിക്കുന്നത് പോലെയും അവിടെമാകെ വല്ലാത്തൊരു ചൂടും, പുകച്ചിലും അനുഭവപ്പെട്ടു.

 

“മിണ്ടരുത് നീ. ഇനിയെന്നെ അമ്മയെന്നു വിളിക്കാനുള്ള അവകാശം നിനക്കില്ല. ഈ നിമിഷം മുതൽ നീയെന്റെ മകനുമല്ല…

ഞാനെന്റെ ജീവിതത്തിൽ വെറുത്തവളോടും അവളുടെ കുടുംബത്തോടും അടുക്കാൻ ആര് ശ്രമിച്ചാലും, എന്റെ ജീവിതത്തിലും ഈ വീട്ടിലും അവർക്ക് സ്ഥാനമുണ്ടാകില്ല. അവരെന്നും പുറത്തായിരിക്കും.” ഭാമ പുറത്തേക്ക് കൈചൂണ്ടി അലറി.

 

“ഭാമേ നീയെയെന്ത് ഭ്രാന്താണ് ഈ പറയുന്നത്… ഇവനെ നമ്മുടെ മകനെ ഇവിടെനിന്നും പുറത്താക്കാനാണോ നിന്റെ ഭാവം.

അതും ഇവളെ ആരോ പറഞ്ഞു തെറ്റിദ്ധാരണ പരത്തിയതിന്റെ പേരിലാണോ നീ ഇങ്ങനെ ചെയ്യുവാൻ പോകുന്നത്. ഞാനിത് സമ്മതിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ.”

10 Comments

  1. ithinte baaki vanit kure ayallooooooo

    1. അശ്വിനി കുമാരൻ

      വരും ബ്രോ… തീർച്ചയായും ബാക്കി പാർട്സ് വരും.

  2. Super ❤️❤️❤️❤️❤️❤️❤️❤️❤️
    Adutha bhagam orupadu late aaklathe vidumennu predheekshikkunnu

  3. Muhammed suhail n c

    Super aayitund ,????????????????????????????

  4. ❤️❤️❤️❤️❤️

  5. Edo kadha adipoli aanu.. but entho palapolum athrayum bandham indenenu kanikina sthalangalilum sidh inteyum Arjun nteyumm samsaram formal avunna pole..

  6. ഈ ഭാഗവും നന്നായിട്ടുണ്ട്….. അടുത്ത ഭാഗം പെട്ടന്ന് പോന്നോട്ടെ… ♥️♥️♥️♥️♥️

  7. ??

  8. °~?അശ്വിൻ?~°

    ❤️❤️❤️

Comments are closed.