❤️✨️ശാലിനിസിദ്ധാർത്ഥം16❤️✨️ [??????? ????????] 416

“അമ്മേ…! അമ്മ എന്തൊക്കെയാ ഈ പറഞ്ഞുവരുന്നത്.. ഞാനതിനു ഏതു പെണ്ണിന്റെ കൂടെ നടന്നുവെന്നാ പറയുന്നത്.. ഞാനെന്റെ കൂട്ടുകാരിയുടെ കൂടെ മാത്രമേ നടന്നിട്ടുള്ളു.”

 

“ഞാൻ അത് തന്നെയാടാ ചോദിക്കുന്നത് ആ പെണ്ണ് ഏതാ.. മര്യാദയ്ക്ക് എല്ലാം തുറന്ന് പറയുന്നതാണ് നിനക്ക് നല്ലത്.” ഭാമ അവനെ വിടുന്ന ഭാവമില്ല.

 

“അതോ… അത് എന്റെ കൂട്ടുകാരിയാണ്.. എനിക്ക് വളരെ വേണ്ടപ്പെട്ട ഒരാൾ. മൈ ബെസ്റ്റി… എന്റെ ചങ്കത്തി. അവളെക്കുറിച്ച് അമ്മെയെന്തിനാ അറിയുന്നത്…” സിദ്ധാർഥ്, ഭാമയ്ക്ക് പിന്നിൽ നിൽക്കുന്ന സിതാരയെ പാളി നോക്കികൊണ്ടാണ് അത് പറഞ്ഞത്.

 

“എടാ നീയെന്നോട് തർക്കുത്തരം പറയാറായോടാ…” സിദ്ധാർഥിന്റെ നിഷേധാത്മകമായ പെരുമാറ്റം കണ്ട് ഭാമയവനെ തല്ലാനായി കൈയോങ്ങിയതും സിതാര അവരെ തടഞ്ഞു.

 

“അമ്മേ അവനെ തല്ലണ്ടാ.. ഞാനൊരു കാര്യവും കൂടെ പറയാം.. അപ്പോൾ ഇവൻ സത്യമെല്ലാം തുറന്ന് പറയും…” സിതാര സിദ്ധാർഥിന്റെ മുഖത്തേക്ക് രൂക്ഷമായി നോക്കികൊണ്ട് ഭാമയോടായി പറഞ്ഞു.

 

“ഇനിയെന്താടി നിനക്ക് പറയാനുള്ളത്.. വേഗം പറഞ്ഞു തൊലയ്ക്കടി. ഇവൻ ഇന്നുച്ചയ്ക്ക് ഏതോ പെണ്ണിന്റെ കൈപിടിച്ച്, ഒട്ടിച്ചേർന്നു നടന്നുവെന്നല്ലേ നീ പറഞ്ഞത്…! അതുകേട്ടപ്പോൾ മുതലന്റെ നെഞ്ച് തിളയ്ക്കുവാ.” ഭാമ സിതാരയ്ക്ക് നേരെ തിരിഞ്ഞു.

 

‘എന്ത്…? എടീ ദ്രോഹി ചേച്ചീ…! ഇവളെങ്ങനെ ഞാൻ ശാലിനിയോടൊപ്പം നടന്ന കാര്യമറിഞ്ഞു. ? ഉച്ചയ്ക്കൊന്നും ഇവൾ ഞങ്ങളുടെ കൺ വെട്ടത്ത് വന്നതേയില്ലല്ലോ.. പിന്നെങ്ങനെ ???’ സിദ്ധാർഥ്, താരയെ കത്തുന്ന കണ്ണുകളാൽ നോക്കി.

 

സിതാരയാകട്ടെ സിദ്ധാർഥിന്റെയും റാമിന്റെയും മുഖത്ത് പുച്ഛത്തോടെ നോക്കിയിട്ട് തെല്ലൊന്നു മടിച്ചു കൊണ്ട് തുടർന്നു. :

“അത് അമ്മേ… അമ്മയുടെ പഴയ കൂട്ടുകാരിയില്ലേ, സീതാദേവി.. അവരുടെ മകളാണ്, ഞാൻ പറഞ്ഞ സിദ്ധാർഥിന്റെ കൂട്ടുകാരി…”

10 Comments

  1. ithinte baaki vanit kure ayallooooooo

    1. അശ്വിനി കുമാരൻ

      വരും ബ്രോ… തീർച്ചയായും ബാക്കി പാർട്സ് വരും.

  2. Super ❤️❤️❤️❤️❤️❤️❤️❤️❤️
    Adutha bhagam orupadu late aaklathe vidumennu predheekshikkunnu

  3. Muhammed suhail n c

    Super aayitund ,????????????????????????????

  4. ❤️❤️❤️❤️❤️

  5. Edo kadha adipoli aanu.. but entho palapolum athrayum bandham indenenu kanikina sthalangalilum sidh inteyum Arjun nteyumm samsaram formal avunna pole..

  6. ഈ ഭാഗവും നന്നായിട്ടുണ്ട്….. അടുത്ത ഭാഗം പെട്ടന്ന് പോന്നോട്ടെ… ♥️♥️♥️♥️♥️

  7. ??

  8. °~?അശ്വിൻ?~°

    ❤️❤️❤️

Comments are closed.