❤️✨️ശാലിനിസിദ്ധാർത്ഥം16❤️✨️ [??????? ????????] 416

“ഇതെന്ത് പറ്റിയെടാ നിന്റെ ചേച്ചിക്ക്…??? ഞാൻ ഒന്ന് രണ്ട് ദിവസമായി ശ്രദ്ധിക്കുന്നുണ്ട് ചേച്ചിയുടെ പെരുമാറ്റത്തിൽ എന്തോ പന്തികേടുള്ളത് പോലെ തോന്നുന്നു.

നിന്റെ ചേച്ചി മാത്രമല്ല അവളുടെ അമ്മയുടെ സ്വഭാവത്തിലും എന്തെക്കെയോ മാറ്റമുള്ളത് പോലെ തോന്നുന്നു.നിന്റെയമ്മ അവളിപ്പോൾ എന്നോട് മിണ്ടാട്ടമൊന്നുമില്ല.”

 

സിതാരയുടെ പെരുമാറ്റരീതികൾ കണ്ട് അന്തംവിട്ട റാം സിദ്ധാർഥിനോട് വെളിപ്പെടുത്തി.

 

“ആവോ എനിക്കറിയില്ല അച്ഛാ…” അവൻ ചുമൽകൂച്ചിയെങ്കിലും സിതാരയുടെ ഭാവങ്ങളിൽ നിന്ന് അവളെന്തോ ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടെന്നു അവന് മനസിലായി കഴിഞ്ഞിരുന്നു.

 

“”സിദ്ധാർഥ്…!””

അൽപ്പനിമിഷം കഴിഞ്ഞ് അവർ വീണ്ടും സംസാരിച്ചുകൊണ്ടിരിക്കെയാണ് ഒരു അലർച്ച അവർ കേട്ടത്.

” ഭാമ…”

“അമ്മേ…”

 

ആ അലർച്ച കേട്ട് തിരിഞ്ഞു നോക്കിയ റാമും സിദ്ധുവും കണ്ടത് ചുവന്ന മുഖവുമായി സത്യഭാമ അവരുടെ മുന്നിൽ വളരെയധികം ദേഷ്യം കൊണ്ട് വിറച്ചു നിൽക്കുന്നതാണ്.

അവളുടെ പുറകിൽ സിതാര പരുങ്ങി നിന്ന് സിദ്ധാർഥിനെ രൂക്ഷമായി നോക്കി.

 

“ഭാമേ എന്തായിത്… നിനക്കിത് എന്ത് പറ്റി. എന്തിനാ നമ്മുടെ മകനോട് ചൂടാവുന്നത്.”

ഭാമ സിദ്ധാർഥിനെ മുൻപെങ്ങും കണ്ടിട്ടില്ലാത്ത വിധം രൂക്ഷമായി നോക്കുന്നത് റാം അവളെ സമീപിച്ചു.

 

“നിങ്ങളിതിൽ ഇടപ്പെടരുത്… ഒരു തരത്തിൽ നിങ്ങളാണ് ഇവനെ വഷളാക്കിയത്… ഒരു തവണ വഷളാക്കിയതിന്റെ ഫലമെന്താണെന്നു നിങ്ങൾ കണ്ടതാണല്ലോ..

പക്ഷേ ഇനിയൊരിക്കലും ഇവനെ വഷളാവാൻ ഞാൻ അനുവദിക്കില്ല. അങ്ങോട്ട് മാറിനിൽക്ക്.”

 

ഭാമയുടെ ആഞ്ജാസ്വരവും പരുക്കനായ മട്ടും ദേഷ്യഭാവവുമെല്ലാം കൂടിയായതോടെ ഉള്ളൊന്നു ഭയന്ന റാം, അവിടെനിന്നും മാറിയിട്ട് സിദ്ധാർഥിനെ ആശങ്കയോടെ നോക്കി.

 

അയാൾ പക്ഷേ സിദ്ധാർഥിന്റെ മുഖത്ത് യാതൊരു ഭാവമാറ്റവും കണ്ടില്ല വളരെയധികം ശാന്തനായിട്ട് അവൻ നിൽക്കുകയാണ്‌.

 

“നീയിന്ന് കോളേജിൽ ഏത് പെണ്ണിന്റെ കൂടെയാടാ നടന്നത് എരണംകെട്ടവനെ…!”

10 Comments

  1. ithinte baaki vanit kure ayallooooooo

    1. അശ്വിനി കുമാരൻ

      വരും ബ്രോ… തീർച്ചയായും ബാക്കി പാർട്സ് വരും.

  2. Super ❤️❤️❤️❤️❤️❤️❤️❤️❤️
    Adutha bhagam orupadu late aaklathe vidumennu predheekshikkunnu

  3. Muhammed suhail n c

    Super aayitund ,????????????????????????????

  4. ❤️❤️❤️❤️❤️

  5. Edo kadha adipoli aanu.. but entho palapolum athrayum bandham indenenu kanikina sthalangalilum sidh inteyum Arjun nteyumm samsaram formal avunna pole..

  6. ഈ ഭാഗവും നന്നായിട്ടുണ്ട്….. അടുത്ത ഭാഗം പെട്ടന്ന് പോന്നോട്ടെ… ♥️♥️♥️♥️♥️

  7. ??

  8. °~?അശ്വിൻ?~°

    ❤️❤️❤️

Comments are closed.