❤️✨️ശാലിനിസിദ്ധാർത്ഥം16❤️✨️ [??????? ????????] 476

റാം ആരെങ്കിലും അവിടെയുണ്ടോയെന്നു നോക്കികൊണ്ട് സിദ്ധാർഥിനോടായി പറഞ്ഞു.

“ഇവിടെങ്ങും ആരുമില്ല അച്ഛാ… അമ്മയും ശാലിനിയുടെയമ്മയും തമ്മിലെന്തായിരുന്നു പ്രശ്നമെന്നു പറയ് ചുരുക്കി പറഞ്ഞാലും മതി.

 

“അതൊരു തെറ്റിദ്ധാരണയുടെ പുറത്തുണ്ടായ ഒരു പ്രശ്നമാണ്. ഈ കാര്യമൊക്കെ അമ്മ, നിന്റെ ചേച്ചിയോട് പലപ്പോഴും അങ്ങേയറ്റത്തെ നീരസത്തോടെ അവൾക്കെല്ലാം പറഞ്ഞുകൊടുത്തിട്ടുണ്ട്.. ”

 

“ങേ അതൊക്കെ എപ്പോൾ… അമ്മയെന്തിനാ ഇതൊക്കെ അവളോട് പറഞ്ഞു കൊടുക്കുന്നത് ???” സിദ്ധാർഥിന് അതിശയമായി.

സീതയോടും അവളുടെ കുടുംബത്തോടും യാതൊരു വിധത്തിലുള്ള ബന്ധവും നമ്മളാരും പുലർത്തരുതെന്നാണ് മോനെ അവൾ ശഠിക്കുന്നത്. നീയോ നിന്റെ ചേച്ചിയോ അവരുമായി അടുക്കുന്നത് തടയാൻ അവൾ ശ്രമിക്കുക തന്നെ ചെയ്യും.

 

അത് കൊണ്ടു തന്നെയാണ് അവൾ ഇതെല്ലാം നിന്റെ ചേച്ചിയോട് നീ കഴിഞ്ഞയാഴ്ച ഓപ്പറേഷനെല്ലാം കഴിഞ്ഞ് വീട്ടിലിരിക്കുമ്പോൾ പറഞ്ഞത്…”

സിദ്ധാർഥ് അവന്റെ അച്ഛനോട് സംസാരിച്ചുകൊണ്ടിരിക്കെ വീടിന്റെ ബാൽക്കണിയിലൊരു നിഴലനക്കം അവന് തോന്നി.

 

അവൻ മുകളിലേക്ക് നോക്കിയപ്പോൾ തന്റെ ഏട്ടത്തി സിതാര അവനെ നോക്കി നിൽക്കുന്നതാണ് അവൻ കണ്ടത്.

സിദ്ധാർഥിനെ വല്ലാത്തൊരു ദേഷ്യഭാവത്തിൽ, നീരസത്തോടെ അവൾ നോക്കുകയാണെന്ന് അവന് മനസ്സിലായി.

 

‘ഇവളെന്താ എന്നെ ഇങ്ങനെ നോക്കുന്നത്… എന്തോ കുഴപ്പമുണ്ടല്ലോ…’ സിദ്ധാർഥ്, ബാൽക്കണിയിൽ നിൽക്കുകയായിരുന്ന താരയെ നോക്കി ചിന്തിച്ചു.

 

“എന്താ അച്ചൂ.. നീ ആരെയാ നോക്കുന്നത്…??? സിദ്ധാർഥ് വേറെയങ്ങോ ശ്രദ്ധിക്കുന്നത് കണ്ട് റാം ആ ദിശയിലേക്ക് നോക്കിയപ്പോൾ, സിതാര തങ്ങളെയിങ്ങനെ നോക്കി നിൽക്കുന്നതാണ് അയാൾ കണ്ടത്.

 

“എന്താ മോളെ… എന്തുപറ്റി ???” അയാൾ സിതാരയോട് കാര്യമന്വേഷിച്ചുവെങ്കിലും അവൾ എന്തോ പിറുപിറുത്തുകൊണ്ട് അയാളുടെ ചോദ്യത്തിനു മറുപടി നൽകാതെ അവിടെനിന്നും മാറി.

10 Comments

  1. ithinte baaki vanit kure ayallooooooo

    1. അശ്വിനി കുമാരൻ

      വരും ബ്രോ… തീർച്ചയായും ബാക്കി പാർട്സ് വരും.

  2. Super ❤️❤️❤️❤️❤️❤️❤️❤️❤️
    Adutha bhagam orupadu late aaklathe vidumennu predheekshikkunnu

  3. Muhammed suhail n c

    Super aayitund ,????????????????????????????

  4. ❤️❤️❤️❤️❤️

  5. Edo kadha adipoli aanu.. but entho palapolum athrayum bandham indenenu kanikina sthalangalilum sidh inteyum Arjun nteyumm samsaram formal avunna pole..

  6. ഈ ഭാഗവും നന്നായിട്ടുണ്ട്….. അടുത്ത ഭാഗം പെട്ടന്ന് പോന്നോട്ടെ… ♥️♥️♥️♥️♥️

  7. ??

  8. °~?അശ്വിൻ?~°

    ❤️❤️❤️

Comments are closed.