❤️✨️ശാലിനിസിദ്ധാർത്ഥം16❤️✨️ [??????? ????????] 415

റാം തന്റെയടുത്തേക്ക് വരുന്നത് കണ്ട്  വൈകിട്ട് അർജുൻ നിർദേശിച്ചത് പോലെ ശാലിനിയുടെ അമ്മയെ പറ്റി അച്ഛനോട് ചോദിക്കാൻ തന്നെ സിദ്ധാർഥ് തീരുമാനിച്ചു.

 

“അച്ഛാ ഞാൻ ചോദിക്കുന്ന കാര്യത്തിനു വ്യക്തമായ മറുപടി തരണം. ഒരു സംശയം ക്ലാരിഫെ ചെയ്യാനാണ്.”

“എന്താ നിന്റെ സംശയം…? ചോദിക്ക്… അറിയാവുന്നതാണേൽ ഞാൻ പറയാം.” റാം അവനെ സംശയത്തോടെ നോക്കി.

 

“എന്നാ പറ… ആരാ ഈ സീതകുട്ടി… വൈകിട്ട് അവർ അച്ഛനെ അന്വേഷിച്ചു. എന്റെ കൂട്ടുകാരി, ശാലിനിയുടെ അമ്മയാണ് അവർ. ഫുൾ നെയിം, സീതാദേവി എന്നാണ്.. അവരൊരു അഡ്വക്കേറ്റാണ്‌…”

അവൻ വൈകിട്ട് സീതയെ കണ്ട കാര്യമെല്ലാം റാമിനോട് പറഞ്ഞു.

“ഏഹ്..! എന്താ മോൻ പറഞ്ഞേ..? ഒന്നും കൂടിയൊന്നു പറ.”

,സിദ്ധാർഥിന്റെ ചോദ്യം കേട്ട് റാമിനാദ്യം അമ്പരപ്പ് തോന്നിയെങ്കിലും സിദ്ധാർഥിന്റെ വീണ്ടും കേട്ടതോടെ അയാളുടെ മുഖത്തെ അമ്പരപ്പ് സന്തോഷത്തിലേക്ക് വഴിമാറി.

 

“എന്താ അച്ഛന് അവരെ അറിയോ.. അവര് അച്ഛന്റെ പ്രാക്ടീസിന്റെ കാര്യോം അമ്മയ്ക്ക് സുഖമാണോയെന്നുമെല്ലാം ചോദിച്ചു….!”

“അറിയാമോന്നോ.. അറിയാമല്ലോ. നീയി പറഞ്ഞ സീതയെനിക്ക് വളരെ വേണ്ടപ്പെട്ട ഒരാളാണ് മോനെ.”

“വേണ്ടപ്പെട്ട ഒരാൾ എന്ന് പറഞ്ഞാൽ ???”

 

“എന്ന് വെച്ചാൽ അവളെനിക്ക് അനിയത്തിയെ പോലെയാണ്. നിന്റെയമ്മയുടെ ഉറ്റസുഹൃത്തായിരുന്നു അവൾ.” റാം വിശദീകരിച്ചു.

 

“ആണോ എന്നിട്ട് അമ്മ ഇവരെ കുറിച്ചൊന്നും എനിക്ക് പറഞ്ഞു തന്നിട്ടില്ലല്ലോ…? എന്താ അവർ രണ്ടുപേർക്കുമിടയിൽ എന്തെങ്കിലും പ്രശ്നമുണ്ടോ അച്ഛാ…???

വൈകിട്ട് ശാലിനിയുടെയമ്മ, എന്നോട് ഇതേപ്പറ്റി അമ്മയോട് ചോദിക്കരുതെന്നും അച്ഛനോട് മാത്രമേ സംസാരിക്കാവുയെന്നും പറഞ്ഞിരുന്നു.”

 

“ഒന്ന് പതിയെ പറ മോനെ…” നിന്റെയമ്മ ഇതെങ്ങാനും കേട്ടോണ്ട് വന്നാൽ പിന്നെ എന്താ സംഭവിക്കുകയെന്നൊന്നും പറയാൻ പറ്റില്ല കേട്ടോ.”

10 Comments

  1. ithinte baaki vanit kure ayallooooooo

    1. അശ്വിനി കുമാരൻ

      വരും ബ്രോ… തീർച്ചയായും ബാക്കി പാർട്സ് വരും.

  2. Super ❤️❤️❤️❤️❤️❤️❤️❤️❤️
    Adutha bhagam orupadu late aaklathe vidumennu predheekshikkunnu

  3. Muhammed suhail n c

    Super aayitund ,????????????????????????????

  4. ❤️❤️❤️❤️❤️

  5. Edo kadha adipoli aanu.. but entho palapolum athrayum bandham indenenu kanikina sthalangalilum sidh inteyum Arjun nteyumm samsaram formal avunna pole..

  6. ഈ ഭാഗവും നന്നായിട്ടുണ്ട്….. അടുത്ത ഭാഗം പെട്ടന്ന് പോന്നോട്ടെ… ♥️♥️♥️♥️♥️

  7. ??

  8. °~?അശ്വിൻ?~°

    ❤️❤️❤️

Comments are closed.