❤️✨️ശാലിനിസിദ്ധാർത്ഥം16❤️✨️ [??????? ????????] 416

അവനെ മരണത്തിനു മുന്നിലേക്ക് തള്ളി വിടുന്നതിനു തുല്യമല്ലേ അമ്മേ അത്.” സീത മുന്നോട്ട് വെച്ച നിർദേശം കേട്ട് ശാലിനി ഞെട്ടിപ്പോയി.

 

“നിനക്കിനിയും അവനെ മനസ്സിലായിട്ടില്ല മോളെ…അന്ന് കോളേജിൽ ഏതൊക്കെയോ ചില കോളേജ് റൗഡികൾ ചേർന്ന് നിന്നെയും നിന്റെ ഏട്ടനെയും ഉപദ്രവിച്ചപ്പോൾ, ആരാ നിന്നെ അവരിൽ നിന്ന് സംരക്ഷിച്ചു നിർത്തുകയും അവരെ സധൈര്യം എതിരിടുകയും ചെയ്ത്, അവൻ തന്നെയല്ലേ…???”

 

“അത് അവൻ തന്നെയായിരുന്നു. പക്ഷേ അവന് ആ സമയത്ത് ഞാൻ മറ്റേതോ പെൺകുട്ടിയായിരുന്നു. അവൻ എന്നെ വേറൊരു പേരാണ് വിളിച്ചിരുന്നത്.” ശാലിനി, സീതയുടെ ചോദ്യത്തിന് മറുപടി നൽകി.

 

“നീയെന്തൊക്കെയാ മോളെ ഈ പറയുന്നത് അവൻ നിന്നെ വേറൊരു പേര് വിളിച്ചുവെന്നോ…???” ഒരിളം കടൽകാറ്റ് സീതയെ തഴുകികടന്നു പോയി.

 

“അതെയമ്മേ.. ഞാനിതെങ്ങനെയാണ് അമ്മയോട് പറഞ്ഞ് മനസ്സിലാക്കുക…”

“ആക്ച്വലി അന്ന് അവിടെയെന്താണ് സംഭവിച്ചത്.. നീ എന്നോട് എല്ലാ കാര്യവും പറയൂ.”

“ശെരി ഞാനെല്ലാം വിശദമായി പറയാം.. “ശാലിനി സീതയോട് അന്ന് കോളേജിൽ നടന്ന കാര്യങ്ങളെല്ലാം സീതയോട് പറയാനാരംഭിച്ചു…

*****************************************

രാത്രി എട്ട് സമയം…

സിദ്ധാർഥ്, അന്നത്തെ ഗൃഹപാഠമെല്ലാം നേരെത്തെതന്നെ തീർത്തിട്ട് മുറ്റത്ത് ഉലാത്തുകയായിരുന്നു. സിതാരയും ഭാമയും വീടിനകത്ത് അവരുടെ പരിപാടികളുമായി മുന്നോട്ടുപോകുകയാണ്…

 

അച്ഛൻ, റാംചന്ദ്രനാകട്ടെ അന്നത്തെ ഹോസ്പിറ്റൽ ഡ്യൂട്ടി കഴിഞ്ഞ് രാത്രി എഴോടെയാണ്‌ തിരികെയെത്തിയത്.

വൈകിട്ട് അർജുനോടൊപ്പം വീട്ടിലേക്ക് തിരിച്ചപ്പോൾ മുതലുള്ള തന്റെ മനസ്സിലുള്ള സംശയങ്ങൾ ഉരുക്കഴിച്ചു കൊണ്ടിരിക്കുകയാണ് അവനിപ്പോഴും…

 

“നീയെന്താ അച്ചുവേ ഇത്ര ഗഹനമായി ആലോചിച്ചുകൊണ്ട് നടക്കുന്നത്.”

തന്റെ അച്ഛന്റെ ചോദ്യം കേട്ട് അവൻ സിറൗട്ടിലേക്ക് നോക്കി. അപ്പോഴേക്കും പൂമുഖത്ത് നിൽക്കുകയായിരുന്ന റാം നടന്ന് അവന്റെയടുത്തെത്തി.

10 Comments

  1. ithinte baaki vanit kure ayallooooooo

    1. അശ്വിനി കുമാരൻ

      വരും ബ്രോ… തീർച്ചയായും ബാക്കി പാർട്സ് വരും.

  2. Super ❤️❤️❤️❤️❤️❤️❤️❤️❤️
    Adutha bhagam orupadu late aaklathe vidumennu predheekshikkunnu

  3. Muhammed suhail n c

    Super aayitund ,????????????????????????????

  4. ❤️❤️❤️❤️❤️

  5. Edo kadha adipoli aanu.. but entho palapolum athrayum bandham indenenu kanikina sthalangalilum sidh inteyum Arjun nteyumm samsaram formal avunna pole..

  6. ഈ ഭാഗവും നന്നായിട്ടുണ്ട്….. അടുത്ത ഭാഗം പെട്ടന്ന് പോന്നോട്ടെ… ♥️♥️♥️♥️♥️

  7. ??

  8. °~?അശ്വിൻ?~°

    ❤️❤️❤️

Comments are closed.