❤️✨️ശാലിനിസിദ്ധാർത്ഥം16❤️✨️ [??????? ????????] 416

“ഞാൻ.. ഞാൻ മൂലം അമ്മയ്ക്കും അച്ഛനും പിന്നെ ഏട്ടനും വീണ്ടും ബുദ്ധിമുട്ടാവില്ലേ അമ്മേ. അയാൾ പറഞ്ഞത് പോലെ എനിക്കെന്തെങ്കിലും സംഭവിച്ചാൽ നിങ്ങൾക്കത് സഹിക്കാൻ പറ്റില്ലല്ലോ…” ശാലിനി വിതുമ്പിപ്പോയി.

അതിന് മോളെങ്ങനെയാ മറ്റുള്ളവർക്ക് ബുദ്ധിമുട്ടാവുന്നത്. നോക്ക് മോളെ, ഇത്രയും കാലം നിന്നെ ഞങ്ങൾ പൊന്ന് പോലെയാ നോക്കിയത്….

നിന്റെ മനസ്സിനെയും ശരീരത്തെയും കളങ്കപ്പെടുത്താൻ ചില നരാധന്മാർ ശ്രമിച്ചപ്പോൾ നീയതിനെ പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും അവർ അതിന് മറുപടിയായിയല്ലേ എന്റെ മോളുടെ മുഖത്തേക്ക് അവന്മാർ ആസിഡ് എറിഞ്ഞത്…”

 

” അച്ഛൻ പറഞ്ഞത് പോലെ ഞാനാ കത്തിയ മുഖവുമായി, ഏതെങ്കിലും മൂലയിലിരുന്നു ജീവിതം തള്ളി നീക്കിയാൽ മതിയായിരുന്നില്ലേ അമ്മേ…” അപ്പോഴേക്കും ശാലിനി ഇടയ്ക്ക് കേറി സംസാരിച്ചു തുടങ്ങി.

 

…എനിക്കെന്തിനാ മറ്റൊരാളുടെ മുഖം തന്നത്. എനിക്കിപ്പോൾ അമ്മ മാത്രമേയുള്ളു എല്ലാം പറയാൻ. ഞാനതെപ്പറ്റി അച്ഛനോട് ചോദിച്ചാൽ അച്ഛനിപ്പോൾ എന്നോട് ദേഷ്യപ്പെടുകയാണ് ചെയ്യാറ്. ഞാൻ അന്ന് അനുഭവിച്ച വേദന വേറെയാർക്കും മനസ്സിലാകില്ല.”

ശാലിനി വിങ്ങികരഞ്ഞു കൊണ്ട് സീതയോട് താൻ പറഞ്ഞുവന്നത് പൂർത്തിയാക്കി.

 

“എന്താ മോളെ ഇത്…??? ഇങ്ങനെ പഴയ കാര്യങ്ങളോർത്ത് കരഞ്ഞാലെങ്ങനെയാ… നിനക്ക് നിന്നെ ഉപദ്രവിച്ചവരോട് പ്രതികാരം ചെയ്യേണ്ടേ ???”

 

“എനിക്ക് പ്രതികാരം ചെയ്യണം അമ്മേ. പക്ഷേ ഞാനെങ്ങനെയാണ്‌ അവരോട് പ്രതികാരം ചെയ്യുക. അമ്മയുടെ നീതിന്യായവ്യവസ്ഥയ്ക്ക് പോലും അവരെ കണ്ടത്താനായില്ലല്ലോ. അവരിപ്പോഴും കാണാമറയത്തല്ലേ…” പ്രതികാരമെന്നു കേട്ടതും ശാലിനിയുടെ ഭാവം മാറി മുഖത്ത് ക്രോധഭാവം വന്നു.

 

സീത :”അതിനല്ലേ മോളെ നിന്റെയീ കൂട്ടുകാരൻ…!”

“ആര്…! സിദ്ധുവോ…? അവനെങ്ങനെ അവരെ കണ്ടത്താൻ സാധിക്കും. അവനോട് ഞാൻ എന്ത് പറയും. അഥവാ അങ്ങനെ കണ്ടെത്തിയാലും അവനെ അവരുടെ മുന്നിലേക്ക് തള്ളി വിടാൻ എനിക്കാവില്ല…

10 Comments

  1. ithinte baaki vanit kure ayallooooooo

    1. അശ്വിനി കുമാരൻ

      വരും ബ്രോ… തീർച്ചയായും ബാക്കി പാർട്സ് വരും.

  2. Super ❤️❤️❤️❤️❤️❤️❤️❤️❤️
    Adutha bhagam orupadu late aaklathe vidumennu predheekshikkunnu

  3. Muhammed suhail n c

    Super aayitund ,????????????????????????????

  4. ❤️❤️❤️❤️❤️

  5. Edo kadha adipoli aanu.. but entho palapolum athrayum bandham indenenu kanikina sthalangalilum sidh inteyum Arjun nteyumm samsaram formal avunna pole..

  6. ഈ ഭാഗവും നന്നായിട്ടുണ്ട്….. അടുത്ത ഭാഗം പെട്ടന്ന് പോന്നോട്ടെ… ♥️♥️♥️♥️♥️

  7. ??

  8. °~?അശ്വിൻ?~°

    ❤️❤️❤️

Comments are closed.