❤️✨️ശാലിനിസിദ്ധാർത്ഥം16❤️✨️ [??????? ????????] 476

 ❤️️✨ശാലിനിസിദ്ധാർത്ഥം16✨️❤️

            Author : [??????? ????????]

                           [Previous Part]

 

❤️✨️ ശാലിനിസിദ്ധാർത്ഥം ❤️✨️

 

ഡിയർ ഗയ്‌സ്… ✨️❤️

ഒരുപാട് താമസിച്ചുവെന്നറിയാം… ആക്ച്വലി ഇപ്പോൾ നിന്നുതിരിയാൻ പറ്റാത്ത അവസ്ഥയിലായത് കാരണമാണ് കഥയെഴുത്ത് നീണ്ടുപോകുന്നതും പബ്ലിഷ് ചെയ്യാൻ താമസിക്കുന്നതും. പക്ഷേ ഏതുവിധേനെയും മാസത്തിൽ രണ്ട് ഭാഗങ്ങളെന്ന ക്രമം വിട്ടുപോകാതെയിരിക്കുവാൻ പരമാവധി ശ്രമിക്കുന്നുണ്ട്… By The By അധികം മുഷിപ്പിക്കുന്നില്ല… 

….Here’s to a bright New Year and a fond farewell to the old; here’s to the things that are yet to come, and to the memories that we hold… Happy New year To All… ❤️✒️  

ഏവർക്കും എന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ നേരുന്നു… Stay Positive… ✨️?

 

സ്നേഹത്തോടെ… ❤️✨️

 

….പക്ഷേ എന്താണെന്നറിയില്ല, മറ്റുള്ളവരുടെ മുന്നിൽ പുലിയായി നിൽക്കുന്ന താൻ എപ്പോഴൊക്കെ അവളോട് സംസാരിക്കുന്നുവോ അപ്പോഴെല്ലാം അവളുടെ മുന്നിൽ താനൊരു പൂച്ചകുഞ്ഞായി മാറുന്നത് പോലെ.

സംസാരിക്കാൻ വാക്കുകൾ കിട്ടാത്ത അവസ്ഥ. എന്തുകൊണ്ടിങ്ങനെ സംഭവിക്കുന്നുവെന് തനിക്ക് മനസ്സിലാകുന്നില്ല…

അഹ്‌ അതൊക്കെ തനിക്ക് ഒരു പെൺകുട്ടിയോട് എങ്ങനെ പെരുമാറണമെന്ന് അറിയാത്തത് കൊണ്ടാകും. എല്ലാം പതിയെ ശെരിയാകുമെന്ന് അവൻ ആശ്വസിച്ചു.

തുടരുന്നു….

 

“എന്താ കുട്ടികളേ ഇന്നത്തെ വിശേഷങ്ങൾ… കുറച്ച് ദിവസങ്ങൾക്ക് ശേഷമല്ലേ നിങ്ങൾ കോളേജിലേക്ക് തിരിച്ചെത്തിയത്. കൂട്ടുകാരും ടീച്ചേഴ്സുമൊക്കെ എന്ത് പറഞ്ഞു നിങ്ങളോട്…” സീത, കാർ ഡ്രൈവ് ചെയ്തുകൊണ്ടിരിക്കെ തന്റെ മക്കളോടായി ചോദിച്ചു.

 

“എന്നോട് ടീച്ചേഴ്‌സൊന്നും ചോദിച്ചില്ല. പക്ഷേ എന്റെ കൂട്ടുകാർക്കൊക്കെ എന്നെ വീണ്ടും കണ്ടപ്പോൾ എന്ത് സന്തോഷമായെന്നോ… പ്രത്യേകിച്ചും സിദ്ധാർഥിന്.

അവനിപ്പോൾ ആളാകെ മാറിയമ്മേ… മുൻപ് കണ്ടത് പോലെയേയല്ല… അവനിന്നു എന്നോട്…”

അതുവരെ മിണ്ടാതെ എല്ലാം സഹിക്കുകയായിരുന്ന ശ്യാം ശാലിനിയുടെ സംഭാഷണം തടസ്സപ്പെടുത്തി.

 

“എടീ ദുഷ്ടേ… എന്നോട് വിശ്വാസവഞ്ചന കാണിച്ച നീയി പറയുന്നതൊന്നും എനിക്ക് കേൾക്കണ്ടാ… അന്ന് ആ ദിവസം നീയെന്നോടും അവന്റെ ചേച്ചിയോടും സത്യം ചെയ്തതല്ലേ, അവനുമായിട്ട് ഇനി നീയൊരിക്കലും കൂട്ടുകൂടാൻ പോകില്ലെന്നു…

എന്റെ അനിയത്തി എന്റെ വാക്കൊരിക്കലും ധിക്കരിക്കില്ലെന്ന വിശ്വാസം, നിന്നെ അവനോടൊപ്പം കണ്ടതോടെ എല്ലാം തകർന്നു പോയി.

 

ഇനി നിന്റെയൊരു കാര്യത്തിലും ഞാൻ ഇടപ്പെടില്ല. നിന്റെ ഇഷ്ടം പോലെയായിക്കോ.”

 

“ശ്യാമേട്ടാ…! ഞാനൊന്നു പറഞ്ഞോട്ടെ പ്ലീസ്… അവൻ എന്റെയൊരു സുഹൃത്ത് മാത്രമാണ്.” ശ്യാമിന്റെ വാക്കുകൾ കേട്ട് ശാലിനിയുടെ ഉള്ളൊന്നുകാളി.

10 Comments

  1. ithinte baaki vanit kure ayallooooooo

    1. അശ്വിനി കുമാരൻ

      വരും ബ്രോ… തീർച്ചയായും ബാക്കി പാർട്സ് വരും.

  2. Super ❤️❤️❤️❤️❤️❤️❤️❤️❤️
    Adutha bhagam orupadu late aaklathe vidumennu predheekshikkunnu

  3. Muhammed suhail n c

    Super aayitund ,????????????????????????????

  4. ❤️❤️❤️❤️❤️

  5. Edo kadha adipoli aanu.. but entho palapolum athrayum bandham indenenu kanikina sthalangalilum sidh inteyum Arjun nteyumm samsaram formal avunna pole..

  6. ഈ ഭാഗവും നന്നായിട്ടുണ്ട്….. അടുത്ത ഭാഗം പെട്ടന്ന് പോന്നോട്ടെ… ♥️♥️♥️♥️♥️

  7. ??

  8. °~?അശ്വിൻ?~°

    ❤️❤️❤️

Comments are closed.