❤️✨️ശാലിനിസിദ്ധാർത്ഥം14✨️❤️ [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] 475

അർജുൻ: “ടീച്ചർ, ഞാനിവനെയും കൊണ്ട് പുറത്തേക്ക് വാഷ്റൂമിൽ പോയിട്ട് വരട്ടെ…”

“ഓക്കേ ശെരി.. വേഗം പോയിട്ട് വരണം. ആ കാലമാടൻമാരുടെ മുന്നിൽ ചെന്നു പെട്ടേക്കരുതേ…”

 

റോസ് അവസാനം പറഞ്ഞത് ആരെകുറിച്ചാണെന്ന് അർജുന് വളരെപെട്ടന്നു തന്നെ കത്തി.

“ശെരി ടീച്ചർ ഞാൻ ശ്രദ്ധിച്ചു കൊള്ളാം…” അർജുൻ സിദ്ധാർഥിനെ തന്റെ കൂടെ താങ്ങിപിടിച്ചു കൊണ്ട് പുറത്തേക്ക് പോയി.

“സിദ്ധു, എന്താ അളിയാ നിനക്ക് പറ്റിയേ…???” അർജുൻ സിദ്ധാർഥിന്റെ തോളിൽ കൈയിട്ട് അവനെയും കൊണ്ട് ക്ലാസ്സിന്റെ വരാന്തയിലൂടെ നടക്കവേ ചോദിച്ചു.

 

“അറിയില്ലടാ .. എനിക്കെന്തോ അവ്യക്തമായ ദർശനം കിട്ടിയത് പോലെ തോന്നി.” സിദ്ധാർഥ് തലയ്ക്കു കൈ കൊടുത്തുകൊണ്ട് എന്തോ ആലോചിക്കാൻ ശ്രമിച്ചു.

 

“ദർശനമോ… എന്തായിരുന്നു അത്..???”

“ശ്രീകുമാരപുരത്ത് നാണുവാശാന്റെ ഗുരുകുലത്തിലായിരുന്നപ്പോൾ നമ്മൾ എന്നും അവിടെത്തെ കുളത്തിന്റെ കരയ്ക്കുള്ള മാവിൻ ചുവട്ടിൽ പോയിരുന്നു സംസാരിക്കാറുള്ളത് നിനക്കോർമ്മയുണ്ടാകുമല്ലോ…”

അർജുൻ :”ഉണ്ട്‌.. അങ്ങനെ വല്ലതുമാണോ കണ്ടത്…”

 

“അതെ.. അവിടെയുള്ള കുളത്തിന്റെ പടിക്കെട്ടിൽ നമ്മുടെ അമ്മുവിന്റെ രൂപത്തിൽ ഒരു പെൺകുട്ടി പിൻ തിരിഞ്ഞു ഇരിക്കുന്നത്, മാവിന്റെ ചുവട്ടിൽ, ഒരു ഗിറ്റാറുമായി ഇരിക്കുന്ന ഞാൻ കണ്ടു. അവളുടെയടുത്തേക്ക് പോകാൻ ഞാൻ ശ്രമിച്ചുവെങ്കിലും എനിക്കതിനു സാധിക്കാതെ വന്നു…”

 

“എന്നിട്ട്… എന്നിട്ടെന്താ സംഭവിച്ചേ…???” അർജുന് ആകാംഷയായി.

” ഞാൻ ദൂരെ നിന്ന് അമ്മുവെന്നു വിളിച്ചിട്ടും, അമൃതയെന്നു വിളിച്ചിട്ടും അവൾ തിരിഞ്ഞു നോക്കാത്തതിനാൽ ഞാൻ അവൾക്ക് വളരെയേറെ ഇഷ്ടമുള്ള പാട്ട് പാടിയതാണ്.

 

പക്ഷേ അവൾ അപ്പോഴേക്കും ഒന്നു തിരിഞ്ഞു പോലും നോക്കാതെ എന്റെ കണ്മുന്നിൽ നിന്ന് മാഞ്ഞുപോയി. അപ്പോഴാ അങ്ങനെയൊക്കെ…” സിദ്ധാർഥിന്റെ കണ്ണുകളിൽ നിന്ന് രണ്ട് നീർതുള്ളികൾ ഇറ്റുവീണു.

23 Comments

  1. ഹലോ അശ്വിൻ — സ്പീഡ് അല്പം കുറഞ്ഞല്ലോ. തിരക്കാവും, അല്ലെ? നന്നാവുന്നുണ്ട്. ബാക്കി എഴുതുക.

  2. ഏതു കോണാത്തിലെ കോളേജിലാ ഇരട്ടക്കുഴൽ തുപ്പാക്കിയും കോപ്‌പും?

    1. അന്ദ്രു

      Myy###₹ ആദ്യം ഫുൾ സ്റ്റോറി വായിക്ക് എന്നിട്ട് കോണക്ക്

  3. °~?അശ്വിൻ?~°

    ❤️❤️❤️

  4. ഈ ഒരു ഫ്ലോയിൽ തന്നെ കഥ മുന്നോട്ടു പോകട്ടെ. സിദ്ധു ഓർമ്മകൾ ഒക്കെ തിരിച്ചു കിട്ടി വരുമ്പോൾ കഥ ട്രാക്ക് തന്നെ മാറും എന്ന് കരുതാം. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി അശ്വിൻ ബ്രൊ.

  5. ❤❤❤❤❤❤❤❤❤❤❤

  6. ഈ ഭാഗവും നന്നായിട്ടുണ്ട്… ❤❤❤❤❤

  7. ഒത്തിരി ലേറ്റായി. അടുത്ത പാ൪ട്ടുകൾ ലേറ്റ് ആക്കാതെ ഇട്ട നല്ലതായിരുന്നു. Flow പോകുന്നുണ്ട്

  8. Hmmm………….?…………..,……………………………………………….,……………………………………………………,…………………………………………………….,…………………………………..

    1. അശ്വിനി കുമാരൻ

      ? what

  9. ❤❤❤❤❤

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️❤️✨️

    1. അശ്വിനി കുമാരൻ

      ❤️✨️?

  10. Randu undayil theeranda kadhaya?

    1. അശ്വിനി കുമാരൻ

      ? അതെയതെ…?

  11. Love it. ❤️❤️❤️❤️❤️❤️?❤️???????????❤️❤️❤️❤️❤️❤️??

    1. അശ്വിനി കുമാരൻ

      താങ്ക്യൂ Bro.. ❤️?✨️

    1. അശ്വിനി കുമാരൻ

      ❤️✨️❤️

    1. അശ്വിനി കുമാരൻ

      Thenkz ❤️?✨️

Comments are closed.