❤️✨️ശാലിനിസിദ്ധാർത്ഥം14✨️❤️ [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] 475

സിദ്ധാർഥ് ഓഫീസിനകത്തേക്ക് പടി കടന്നെത്തുമ്പോൾ, ആസിഫ്, ഓഫീസിലെ പ്രിൻസിപ്പാൾ ചെയറിൽ ചാരിയിരുന്ന്, കാല് രണ്ടും ടേബിളിന് മുകളിൽ നീട്ടിവെച്ചിട്ട് ഒരു ചുരുട്ടെടുത്ത് ചുണ്ടിൽ വെച്ചിട്ട് ലൈറ്ററുപയോഗിച്ച് കത്തിക്കാൻ ശ്രമിക്കുകയായിരുന്നു.

 

താനയച്ചയാളോടൊപ്പം സിദ്ധാർഥ് ഓഫീസിലേക്ക് വന്നത് കണ്ട് ആസിഫിന്റെ ചുണ്ടിലൊരു ചിരി വിരിഞ്ഞു.

” വരണം, വരണം മിസ്റ്റർ സിദ്ധാർഥ്. ഇരിക്കണം…” ആസിഫ്, തന്റെയുള്ളിലുള്ള ക്രോധം കണ്ണുകളിലൂടെ പ്രദർശിപ്പിച്ചുകൊണ്ട് സിദ്ധാർഥിനെ അകത്തേക്ക് ക്ഷണിച്ചു.

 

സിദ്ധാർഥിനെ അകത്തേക്ക് ക്ഷണിക്കുന്നതിനു മുൻപേ തന്നെ ആസിഫ്, അവനെ ആപാദചൂഡം നോക്കി.

 

തന്റെയും ഗുണൻ സാബിന്റെയും പ്രതിയോഗിയായിരുന്ന ധനുഷിനെ പോലെയൊരുത്തൻ. ധനുഷിന്റെ കണ്ണുകൾ, ചുവപ്പിൽ മിന്നിത്തിളങ്ങുന്നത് താൻ കണ്ടിട്ടുണ്ടെങ്കിൽ ഇപ്പോഴിതാ അതുപോലെ ഇവന്റെ കണ്ണുകളും പിംഗലവർണ്ണം കലർന്ന സ്വർണനിറത്തിൽ തിളങ്ങുന്നതാണ് താൻ കാണുന്നത്.

 

‘സത്യത്തിൽ ആരാണിവൻ…??? ധനുഷിന് ഒരു സഹോദരനുണ്ടെന്നു കേട്ടിട്ടുണ്ട്.. ഇനി അവനാണോ ഇവൻ. ? എന്തൊരു തേജസ്സാണ് ഇവന്റെ മുഖത്ത്. കണ്ണുകളിലേക്ക് നോക്കുമ്പോൾ എന്തോ ഒരു ആകർഷണീയത തോന്നുന്നു…’

 

ഇത്രയും കാര്യങ്ങളാണ് ആസിഫ്, സിദ്ധാർഥിനെ കണ്ട നിമിഷത്തിൽ ചിന്തിച്ചത്.

എന്നാൽ സിദ്ധാർഥ്, ആസിഫിന്റെ മുന്നിൽ കിടക്കുന്ന കസേരയിലിക്കാതെ അയാളുടെ മുന്നിലെത്തിയിട്ട് കൈയും കെട്ടി ഒരു നിഷേധഭാവത്തിൽ പുച്ഛത്തോടെ അയാളെ നോക്കിനിന്നതേയുള്ളു.

 

” ഹാ ഇരിക്കണം മിസ്റ്റർ സിദ്ധാർഥ്… എന്നെ കാണുവാൻ വരുന്നവരെ ഞാൻ നിലത്ത് നിർത്താറില്ല…എനിക്കത് ഇഷ്ടവുമല്ല. അത് കൊണ്ട് ഞാനവരെ ഇരുത്താറാണ് പതിവ്.. ഇരിക്ക്.”

 

അത് കേട്ടതും സിദ്ധാർഥ് ഒന്നുകൂടി ആസിഫിന്റെ എതിർവശത്ത് കിടക്കുന്ന ഇരുമ്പ് ചെയർ ഒന്നുകൂടെ സൂക്ഷിച്ചുനോക്കി…

അപ്പോഴാണ് അയാൾ പറഞ്ഞ വാക്കുകളുടെ ഗൂഡാർത്ഥം അവന് മനസ്സിലായത്.

23 Comments

  1. ഹലോ അശ്വിൻ — സ്പീഡ് അല്പം കുറഞ്ഞല്ലോ. തിരക്കാവും, അല്ലെ? നന്നാവുന്നുണ്ട്. ബാക്കി എഴുതുക.

  2. ഏതു കോണാത്തിലെ കോളേജിലാ ഇരട്ടക്കുഴൽ തുപ്പാക്കിയും കോപ്‌പും?

    1. അന്ദ്രു

      Myy###₹ ആദ്യം ഫുൾ സ്റ്റോറി വായിക്ക് എന്നിട്ട് കോണക്ക്

  3. °~?അശ്വിൻ?~°

    ❤️❤️❤️

  4. ഈ ഒരു ഫ്ലോയിൽ തന്നെ കഥ മുന്നോട്ടു പോകട്ടെ. സിദ്ധു ഓർമ്മകൾ ഒക്കെ തിരിച്ചു കിട്ടി വരുമ്പോൾ കഥ ട്രാക്ക് തന്നെ മാറും എന്ന് കരുതാം. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി അശ്വിൻ ബ്രൊ.

  5. ❤❤❤❤❤❤❤❤❤❤❤

  6. ഈ ഭാഗവും നന്നായിട്ടുണ്ട്… ❤❤❤❤❤

  7. ഒത്തിരി ലേറ്റായി. അടുത്ത പാ൪ട്ടുകൾ ലേറ്റ് ആക്കാതെ ഇട്ട നല്ലതായിരുന്നു. Flow പോകുന്നുണ്ട്

  8. Hmmm………….?…………..,……………………………………………….,……………………………………………………,…………………………………………………….,…………………………………..

    1. അശ്വിനി കുമാരൻ

      ? what

  9. ❤❤❤❤❤

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️❤️✨️

    1. അശ്വിനി കുമാരൻ

      ❤️✨️?

  10. Randu undayil theeranda kadhaya?

    1. അശ്വിനി കുമാരൻ

      ? അതെയതെ…?

  11. Love it. ❤️❤️❤️❤️❤️❤️?❤️???????????❤️❤️❤️❤️❤️❤️??

    1. അശ്വിനി കുമാരൻ

      താങ്ക്യൂ Bro.. ❤️?✨️

    1. അശ്വിനി കുമാരൻ

      ❤️✨️❤️

    1. അശ്വിനി കുമാരൻ

      Thenkz ❤️?✨️

Comments are closed.