❤️ദേവൻ ❤️part 2 [Ijasahammed] 177

“നീ എന്താ കരുതിയേ ഒന്നുല്ലേ നിന്റെയീ തിരുമുഖം എന്നും കാണുന്നവൾ അല്ലേ ഈ ഞാൻ, ”
അത്രെയും പറഞ്ഞു കൊണ്ടവൾ തുടർന്നു..,
എവിടെയും പതറാത്ത ആൾക്ക് ഏട്ടന്റെ മുന്നിൽ മുട്ടിടിക്കുന്നതുകണ്ട അന്ന് മുതൽക്കേ എനിക്ക് സംശയം ണ്ടാർന്ന്..
വീട്ടിലേക്ക് എന്നെ കാണാൻ എന്ന വ്യാജനെ കയറിവന്ന്‌ എന്നും ഏട്ടനെ തിരയുന്നത് കണ്ടപ്പോൾ സംശയം ഇരട്ടിച്ചു..
ഏട്ടനെ കുറിച്ചു പറയുമ്പോൾ മാത്രം അത്രക്കു വിടരുന്ന നിന്റെയീ ഉണ്ടാക്കണ്ണിന്റെ വലുപ്പം പോരെ മോളെ ഉറപ്പിക്കാൻ..
ഞാൻ മണ്ടിയൊന്നും അല്ല ”
“ചേർതായൊന്നു ചമ്മിന്നു തോന്നുണു ല്ലേ? ”
എല്ലാം കഴിഞ്ഞുള്ള അവളുടെ ചോദ്യം കേട്ടപ്പോ പല്ലിളിക്കാതെ വേറെ നിവർത്തിയൊന്നും ഉണ്ടായിരുന്നില്ല..
“ഏത് വരെ പോകുംന്ന് നോക്കുവാരുന്നു..
ആ പിന്നെ വേറെ ഒരുത്തൻ ണ്ട് അവിടെ വീട്ടിൽ ഏതോ കാലത്ത് വീണുകിട്ടിയ നിന്റെ ചെലങ്കയിലെ കിലുക്ക് എണ്ണിയിരിക്കാൻ തുടങ്ങിയിട്ട് കൊല്ലം രണ്ടായി.. ”
അറിയാതെ പൊളിഞ്ഞു പോയ വായ അടപ്പിച്ചു കൊണ്ടു അവൾ തുടർന്നു “ഇനീം പൂച്ചനെ പോലെ കണ്ണടച്ചു പാൽകുടിക്കാണ്ടെ വേം തീരുമാനാക്കാൻ നോക്ക്.. ”
“ആ പിന്നെ ഏട്ടത്തിയമ്മന്നൊന്നും ഞാൻ വിളിക്കില്ല കേട്ടല്ലോ “”
അത്രയും പറഞ്ഞു കഴിഞ്ഞപ്പോൾ എന്താ നടക്കണേ ന്ന് മനസ്സിലാകാതെ ഞാൻ അങ്ങനെ മിഴിച്ചു നിന്നു…..
അതായിരുന്നു തുടക്കം കത്തി തീരാൻ പോകുന്ന പ്രണയഅധ്യായത്തിന്റെ ആദ്യ അധ്യായം കുറിച്ചത് അതെ ആ ദിവസം മുതൽക്കായിരുന്നു…
തുടരും..

8 Comments

  1. Bakki vayichitt parayamtto❤️

  2. ❤️❤️❤️❤️

  3. ??????????????_??? [«???????_????????»]©

    ❤️❤️

  4. Wow…. Absolutely classic…!!!???

    1. Simply awesome ?

  5. പാലാക്കാരൻ

    Oru class und, Simply superb

    1. Thank you??

Comments are closed.