എന്തെക്കെയോ പുലമ്പി കൊണ്ടിരുന്നു.. ആളുടെ കയ്യിലിരുക്കുന്ന ചിലങ്കമേൽ ആയിരുന്നു ശ്രദ്ധമുഴുവനും..
“ആ അവൾക്ക് കുറച്ചുദിവസായി ദിവസായി സുഖവില്ല ഇപ്പൊ ബേധണ്ട്..”
ആൾ കാണിച്ചു തന്ന മുറിയിലേക്ക് നടക്കുമ്പോളും ചിന്ത മൊത്തം ചിലങ്കമേൽ ആയിരുന്നു ..
മുറിയിൽ ചെന്നു അവളെ കണ്ടു ആകെ ഷീണിച്ചിരുന്നു പാവം..
കുറച്ചു നേരത്തെ സംസാരശേഷം പെട്ടെന്ന് ഞാൻ ചാടി എണീറ്റു “അമ്മ ഉമ്മറത്തു കാത്തു നിക്കണ്ടാകും ഞാൻ പോയിട്ടോ” ന്നും പറഞ്ഞു ഇറങ്ങി തിരിച്ചിറങ്ങുമ്പോൾ കണ്ണുകൾ തിരഞ്ഞു കണ്ടില്ല.. ഉമ്മറത്തു നിന്ന മാവിലേക്ക് കണ്ണ് അസൂയയോടെ പാഞ്ഞു മെല്ലെ അതിനടുത്തേക്ക് നടന്നു ” മരത്തിൽ കേറാൻ നിക്കാതെ വീട്ടിൽ കേറാൻ നോക്കെടി ” തിരിഞ്ഞു നോക്കി “ദേവനല്ല അസുരനാ തനി അസുരൻ “പതുക്കെ പിറുപിറുത്ത് ഗേറ്റ് ലക്ഷ്യമാക്കി നടന്നു..
“ഡീ മരംകേറി.. ”
വീണ്ടും വിളി
“നിക്കൊരു പേരുണ്ട് ട്ടൊ”
അല്പം മുഖം കോട്ടിപിടിച്ചു പറഞ്ഞു
“നിക്കും”
അല്പം കനത്തിൽ പറഞ്ഞത് കേട്ടപ്പോ മനസ്സിലായി അസുരൻ ന്ന് വിളിച്ചത് കേട്ടൂന്ന്..
കാലങ്ങൾ മുമ്പോ ട്ടൊരുപാട് പോയികഴിഞ്ഞപ്പോൾ ഇപ്പൊ ശെരിക്ക് തോന്നുന്നുണ്ട്.. അയാൾ ശെരിക്കും അസുരൻ തന്നയാ.. ”
സ്നേഹിക്കുന്നവരെ അത്രമേൽ വേദനിപ്പിക്കണ അസുരൻ.. ന്നട്ടും മറക്കാൻ മാത്രം പറ്റീല..
അത്രക്ക് വെറുക്കുന്നു ന്ന് പറഞ്ഞിട്ടും നിക്ക് മാത്രം ഒരു തരി വെറുക്കാനും കഴിഞ്ഞിലാ..
അന്നെല്ലാം ഞാൻ അത്രയേറെ സന്തോഷവധി ആയിരുന്നു.,
എന്ന് മുതൽക്കാണ് താൻ ഇങ്ങനെ ആയത് എന്നതു ഇന്നും അറിയില്ല.., ആകെ മാറിയിരിക്കുന്നു, അമ്മ പറയും ഇടക്കൊക്കെ “നീയ് ഒരുപാട് മാറിരിക്കുന്നു” ന്ന്
മനസ്സിൽ അത്രമേൽ കനൽ കൊണ്ടു നീറി നടക്കണ നിക്ക് ഇത്രയൊക്കെ പറ്റൂ..നീറി വെണ്ണീർ ആകാൻ അല്പം മാത്രം ബാക്കിയുള്ള ഈ ശരീരത്തിന് ഇതിൽ പരം അഭിനയിക്കാൻ അറിയില്ലാ, ശ്രമിച്ചില്ലെന്നല്ല നടന്നില്ല.. ,
ട്രെയിനിന്റെ ജനലോരം വഴി സൂര്യനെ പാതിയഴകിൽ കണ്ടു..
മലമുകളിൽ നിന്നും കടലിലേക്ക് അലിയാൻ വെമ്പൽ കൊണ്ടു നിൽക്കുന്ന സൂര്യനെ സൂര്യ ദേവനെ കണ്ടപ്പോൾ മനസ്സിന്റെ അടിത്തട്ടിൽ എവിടെയോ അലിഞ്ഞില്ലാതായ മറ്റൊരു ദേവന്റെ മുഖം കണ്ണിലുദിച്ചു..,
എന്ന് മുതലാണ് അവന്റെ മാത്രം ആയി മാറിയത്..
മനസ്സിൽ കാലങ്ങളായി കൊണ്ടുനടന്ന ആ പൊള്ളിക്കുന്ന കുളിരിനെ പറ്റി ആദ്യം പറഞ്ഞത് അച്ചുവിനോടാണ്…
“ഓ എനിക്കറിയാത്ത പോലെ ഒന്ന് പോയെടി ”
അച്ചുവിന്റെ മറുപടി കേട്ട് അത്യാവശ്യം നന്നായി ഞാൻ ഞെട്ടി
“നെനക്ക്.. എങ്ങനെ “
Bakki vayichitt parayamtto❤️
❤️❤️❤️❤️
❤️❤️
Wow…. Absolutely classic…!!!???
Simply awesome ?
Oru class und, Simply superb
Thank you??
1st