❤️ദേവൻ ❤️part 2 [Ijasahammed] 180

കുറച്ചുനേരം അരക്ക് കൈകൊടുത്ത് നിന്ന് മടക്കികുത്തിയ മുണ്ട് ഒന്നൂടെ മുറുക്കി അച്ചുവിനോടായി എന്തൊക്കെയോ പറഞ്ഞു എന്റെ നേർക്ക് നടന്നു വന്ന് വരാന്തയിൽ നിന്നും ഇറങ്ങിനിന്ന് എനിക്ക് നേരെ കുട നിവർത്തി കൊണ്ട് പറഞ്ഞു “വാ ഞാൻ കൊണ്ടാക്കാം ”
ചങ്കിടിപ്പ് കൂടി വന്നു.. ഞാൻ കുടയിലേക്ക് കയറി, ശരീരത്തിന് പുറത്തും മനസ്സിനകത്തുമായി ഒരുപോലെ മഴ ആർത്തലച്ചു പെയ്തു..,
ആ തണുപ്പിലും ഞാൻ അത്രയേറെ വിയർക്കുന്നുണ്ടെന്നെനിക്ക് തോന്നി. മനസ്സ് കൈപിടിയിൽ ഒതുങ്ങാതെ ചുറ്റും എന്താനടക്കുന്നെന്ന് മനസ്സിലാക്കാതെ ഞാൻ നടന്നു.. എനിക്ക് വേണ്ടി ചൂടിതന്ന ആ കുടയിൽ അത്രമേൽ പ്രിയപ്പെട്ടവന്റെ പറ്റം ചേർന്ന് ഞാൻ നടന്നു. കൈകൾ പതിയെ കൂട്ടിമുട്ടി ശരീരത്തിലൂടെ വൈദ്യുതിതരംഗങ്ങൾ പായുന്നത് ഞാൻ അറിഞ്ഞു.. ഒരേ സമയം വീടെത്തണെ എന്നും എത്തരുതേ എന്നും ഒരുപോലെ ഞാൻ ആശിച്ചു… !!
ഇനിയും ആൾടെ അടുത്തിങ്ങനെ നിന്നാൽ എന്റെ കിഡ്നി വരെ ഹാർട്ട്‌അറ്റാക്ക് വന്നു അടിച്ചുപോകുമെന്ന് തോന്നി..
ഗേറ്റ് എത്തിയതും “ഇനി ഞാൻ പൊക്കോളാം” എന്നും പറഞ്ഞു ഓരോട്ടമായിരുന്നു ഉമ്മറത്തേയ്ക്ക്..
“ആരാത് ന്ന് .. നിന്നോടാ പെണ്ണെ ചോദിക്കണേ ” ആ കുട മറയുന്നതും നോക്കി മുറ്റത്ത് നിന്ന എന്നെ കുലുക്കികൊണ്ടു അമ്മ ചോദിച്ചു.
“ദേവനാ.. ന്റെ ദേവൻ”
എന്ന് പറയണമെന്ന് തോന്നി, അമ്മയോട് മാത്രമല്ല ഈ ലോകം കേൾക്കുവോളം ഉറക്കെഉച്ചത്തിൽ..

ട്രെയിനിനു പുറത്ത് കാഴ്ചകൾ പിന്നോട്ട്പോകുന്നതിനൊപ്പം ഓർമ്മകൾ ഒന്നൊന്നായി പിന്നോട്ടങ്ങനെ പോയിമറഞ്ഞു.. നേരം സന്ധ്യയായി തുടങ്ങിയിരുന്നു.. മഴ ചിണുങ്ങികൊണ്ടിരുന്നു..
അന്ന് ആ കുടക്കീഴിൽനിന്ന് ഇന്നും ആ പതിനാറുകാരി ഇറങ്ങിപോന്നിരുന്നില്ല.. അവൻ എപ്പോഴും ചുറ്റിലും ഉണ്ടായിരുന്നു.. അല്ലെങ്കിൽ തന്റെ ലോകം അവന്റെ ചുറ്റുമായി മാറിയിരുന്നു,
കാലങ്ങൾ കടന്നുപോയി
പതിവില്ലാതെ ഒരാഴ്ചയായി അച്ചുവിനെ ക്ലാസ്സിലേക്ക് കണ്ടതേയില്ല.. അവളുടെ വീടിനടുത്തുള്ള എന്റെ മറ്റൊരു കൂട്ടുകാരി വഴി സുഖമില്ലാതെ ഇരിക്കയാണെന്നറിഞ്ഞതും വൈകീട്ട് അവളോടൊപ്പം ഞാൻ അച്ചുവിനെ കാണാൻ വീട്ടിലേക്ക് ചെന്നു..
ചുറ്റും ചെടികളും മരങ്ങളും ആയി ഒരു കൊച്ചുവീട് മുറ്റത്തുണ്ടായിരുന്ന ആ തുളസിത്തറക്ക് നല്ലോണം വാട്ടമുണ്ടായിരുന്നു…
മിനിഞ്ഞാന്ന് പെയ്തമഴയിലാണെന്നു തോന്നുന്നു മുറ്റം നിറയെ ചെറിയ പുൽചെടികൾ തലപൊക്കിയിരുന്നു..
കയറി ചെല്ലുമ്പോൾ അല്പം പേടിതോന്നി .. അച്ചുവുനേക്കാൾ ഏറെ ഞാൻ തിരഞ്ഞതും ആദ്യം കണ്ടതും അതെ ആ മുഖം തന്നെ ആയിരുന്നു.. “എന്താ “എന്നുള്ള ചോദ്യത്തിന് പെട്ടെന്ന് മറുപടി കൊടുക്കാൻ കഴിഞ്ഞില്ല “അത് …. ഞാൻ… അച്ചു.. പനി.. “

8 Comments

  1. Bakki vayichitt parayamtto❤️

  2. ❤️❤️❤️❤️

  3. ??????????????_??? [«???????_????????»]©

    ❤️❤️

  4. Wow…. Absolutely classic…!!!???

    1. Simply awesome ?

  5. പാലാക്കാരൻ

    Oru class und, Simply superb

    1. Thank you??

Comments are closed.