❤️ദേവൻ ❤️part 2 [Ijasahammed] 180

❤️ദേവൻ ❤️part 2

Author : Ijasahammed

[ Previous Part ]

 
 
“ആ പിന്നെ നിനക്ക് കാണണോ ന്റെ ഏട്ടനെ.. ഇന്ന് വരുന്നുണ്ടല്ലോ വൈകീട്ട് ”
പെട്ടെന്ന് നെഞ്ചിലൂടെ ഒരു മിന്നൽ പാഞ്ഞിറങ്ങി

വൈകീട്ട് മഴകനത്തു പെയ്തു. അവസാന പീരിയഡിൽ ക്ലാസ്സിൽ ടീച്ചറില്ലാത്തതും മുറ്റത്തെ ചാമ്പങ്ങയോട് ആ മഴയത്തു തോന്നിയ ഒരു കൊതികൊണ്ടും പുറത്തുപെയ്ത മഴ ഒന്ന് വിടാതെമുഴുവനായങ്ങു നിന്ന് കൊണ്ടു..
“വെറുതെയല്ല നിന്നെ മരംകേറി ന്ന് വിളിക്കണേ.. !!”
അച്ചു ഇറുക്കി ചിരിച്ചു..
“നെനക്ക് ചാമ്പങ്ങ വേണോ.. വേണേൽ മിണ്ടാണ്ടിരുന്നോ കാലിന്റെ അടിയിലാണ്ന്ന് മറക്കണ്ട.. ”
മരത്തിനു താഴെ എന്നേം പിടിച്ചു നിൽക്കുന്ന അവളോട് ഞാനൊന്ന് കനത്തിൽ ഭീഷണി ചേർത്ത് പറഞ്ഞപ്പോൾ പെണ്ണ് മിണ്ടാതിരുന്നു..
പെട്ടെന്നാണ് അതിലും കനത്തിൽ മറ്റൊരു വെടിയൊച്ച കേട്ടത്
“ഡീ !!!”എന്ന അലർച്ച കേട്ടതും കാലിൽനിന്നും പിടിവിട്ട അച്ചുവിനേം നോക്കികൊണ്ട്‌ ഞാൻ നല്ല അന്തസ്സായിവീണു..
എഴുന്നേറ്റപാടെ ആദ്യം കണ്ടത് ആ തകർത്ത മഴയത്തും നല്ല ചൂടായി നിൽക്കുന്ന ആളെയാണ്..
അച്ചുവിന്റെ നോട്ടവും നിൽപ്പും ഒക്കെ കണ്ടപ്പഴേ എനിക്ക് കാര്യം പിടികിട്ടി.,
മുട്ടുവരെ കയറ്റിവച്ച ഷർട്ടിന്റെ കയ്യ് വീണ്ടും കയറ്റികൊണ്ടു അരക്ക് കയ്യ്കൊടുത്തു വരാന്തയിൽ നിൽക്കുന്ന ആ കലിപ്പൻ ചെക്കനെ ആരും പറഞ്ഞുതരാതെ തന്നെ എനിക്ക് മനസ്സിലായി.. ഒരു ആയുസ്സ് മുഴുവൻ തിരഞ്ഞു നടന്ന മുഖം പെട്ടന്ന് കണ്ടപോലെ ഞാൻ അങ്ങനെ അന്താളിച്ചു നിന്നു..ആ മഴയിലും ഞാൻ നന്നായി വിയർക്കാൻ തുടങ്ങി,, ശരീരത്തിനുള്ളിൽ നടക്കുന്നത് എന്താണെന്ന് മനസ്സിലാകാതെ ഞാൻ കുഴങ്ങി., ഒരടി നടക്കാൻ പറ്റുന്നില്ല, തലയിൽ നിന്നും വിയർപ്പുത്തുള്ളികൾ ഒലിച്ചിറങ്ങുന്നത് ഞാൻ അറിഞ്ഞു .
“എന്താടി രണ്ടും മഴയത്ത് ചെയ്യുന്നേ?? ”
ചോദ്യം മുമ്പത്തെക്കാൾ കടുപ്പത്തിൽ ആയിരുന്നു.. “ഇത് വെറും ദേവൻ അല്ല സൂര്യദേവൻ ആണ്.. എന്നാ ചൂടാ ” അച്ചുവിനോടു കയർക്കുന്ന ആളെ നോക്കിക്കൊണ്ട് ഞാൻ പതുക്കെ പറഞ്ഞു..
“പോ പോയി പുസ്തകം എടുത്തു വാ വേഗം.. !””
അത് കേട്ടതും അച്ചു എന്നേം കൂട്ടി ക്ലാസ്സിലേക്ക് തിരിഞ്ഞു നടന്നു.. മനസുകൊണ്ട് മതിവരാത്തത് കൊണ്ട് ആകണം കണ്ണു വീണ്ടും ആ കണ്ണുകളെ തിരിഞ്ഞു നോക്കി.. എന്നെ തന്നെ നോക്കി നിന്ന ആ കണ്ണുകളിൽ കണ്ണ് പതിച്ചതും തലയിലൂടെ ഒരു മിന്നൽ പ്രവാഹം ഞാൻ അറിഞ്ഞു.. കണ്ണുകൾ വികസിച്ചു, ശരീരം വിറക്കുന്നതായി തോന്നി, ഇനിയും ആ നോട്ടം പേറിനിന്നാൽ ഞാൻ വീഴുമെന്ന് ഭയന്നു വീണ്ടും തലതിരിച്ചു.., ഒരുപാട് ആഗ്രഹിച്ച ആ മുഖം അപ്രതീക്ഷിതമായി കണ്ടത് കൊണ്ടാകണം ചുണ്ടിൽ പെട്ടെന്നൊരു പുഞ്ചിരി വിടർന്നു..,
“ഏട്ടാ ഇവള്ടെ വീടിവിടെ എടുത്താ.. മ്മക്ക് അവളെ വീട്ടിലാക്കിട്ട് പൂവ്വാ . പ്ലീസ്?? ”
കുറച്ചു നേരം മൗനത്തിന് ശേഷം ഒരു മൂളൽ “ഉം നടക്ക് ന്നാല് ”
എന്റെ അനങ്ങാതെയുള്ള നിർത്തം കണ്ടിട്ടാകാം ഇനിയെന്താ എന്ന മട്ടിൽ എന്നെ ഒന്നിരുത്തി നോക്കിയത്..,
“കുട “ഞാനൊന്ന് തൊണ്ട അനക്കി പറഞ്ഞു
“അതൂല്ലേ ഇനി “ഞാൻ ഇല്ലെന്നു തലയാട്ടി

8 Comments

  1. Bakki vayichitt parayamtto❤️

  2. ❤️❤️❤️❤️

  3. ??????????????_??? [«???????_????????»]©

    ❤️❤️

  4. Wow…. Absolutely classic…!!!???

    1. Simply awesome ?

  5. പാലാക്കാരൻ

    Oru class und, Simply superb

    1. Thank you??

Comments are closed.