❤️കൃഷ്ണ ❤️ [Ashborn] 100

❤️കൃഷ്ണ ❤️

Author :Ashborn

 

“ഹലോ….ഹലോ… ചേച്ചി അവനെ ഇവിടെയൊന്നും കാണാനില്ല ഞങ്ങൾ ഇവിടെ എല്ലാം നോക്കി.”

 

” ഇനി അവൻ എടവിടെപോയതാ. ശിവ, I don’t feel so good about this.എന്തോ ഒരു പ്രോബ്ലം ഉള്ളപോലെ….”

 

“ചേച്ചി പേടിക്കേണ്ട ഒന്നും ഇല്ല. ഞങ്ങൾ ഒന്നും കൂടി ഒന്ന് നോക്കട്ടെ. ഞാൻ വിളിക്കാം”…..

 

 മറുതലയ്ക്കൽ കാൾ കട്ടായി. ശിവയും കൂട്ടുകാരും സഞ്ചരിക്കുന്ന കാർ അതിവേഗം ഹൈവേയിലൂടെ ചീറിപ്പാഞ്ഞുകൊണ്ടിരുന്നു.

 

“ഡാ ശിവ ഇനി അവനെ എവിടെപ്പോയി കണ്ടു പിടിക്കും “

 

കാറിന്റെ പിൻസീറ്റിൽഇരുന്നു ‘വരുൺ’ ശിവയോട് ചോതിച്ചു. എന്നാൽ അതിനു ശിവയുടെപക്കൽ ഒരു ഉത്തരം ഇല്ലായിരുന്നു. ഒരു അവസാന പ്രേതീക്ഷയോടെ അവൻ പറഞ്ഞു

“ഡാ, നീ വണ്ടി നമ്മുടെ പഴയ വില്ലയിലേക്ക്എടുക്ക് “

 

അവരുടെ കാർ ആ പഴയ വീടിനു മുന്നിൽ വന്നുനിന്നു. ശിവയും കൂട്ടുകാരും വൈക്കാതെ ആ വീട്ടിലേക്കു കയറി. ഇരുട്ട് നിറങ്ങൾ ആ വിട്ടിൽ എങ്ങും നിശബ്ദതമായിരുന്നു. ആ നിശബ്ദധ ശിവയെ വല്ലാതെ ബുദ്ധിമുട്ടിച്ചിരുന്നു. വളരെ പരിചിതമായതുപോലെ അവൻ വരാന്തയിലേക്ക് നടന്നു. അവിടെയുള്ള ഒരു ഡോറിന്റെ മുന്നിൽ എത്തി.അവൻ പതിയെ ആ വാതിൽ തുറന്നു. ഇരുട്ട് നിറഞ്ഞുനിന്ന ആ മുറിയിൽ മരത്തിന്റെ മണമുള്ളതായാവനുതോന്നി. അവൻ ആ റൂമിന്റെ അകത്തു കയറി. ബുക്കുകൾ നിലത്തുചിതരികിടക്കുന്നു. ശിവ ആറുമിൽ കണ്ണുകളോടിച്ചു. ജനാലയിലൂടെ അരിച്ചിറങ്ങിയ നിലാവെളിച്ചം അവനെ സഹായിക്കാനെന്നോണം ആ മുറിയിലെ ഇരുട്ടിനെനീക്കി. ആ നിലാവെളിച്ചതിൽ അവൻ കണ്ട കാഴ്ച അവന്റെ മനസിലെ ഭയത്തിനെ  സത്യമാക്കുന്നതായിരുന്നു. ആ മുറിയിലെ ഒരു മൂലയിൽ ഒരു യുവാവ്. അവന്റെ മുടിയിഴകൾ അവന്റെ മുഖത്തിന്റെ പകുതിയും മറച്ചിരുന്നു. പറ്റിയെ ശിവയുടെ കണ്ണുകൾ അവന്റെ ഇടത്തെ കയ്യിൽ എത്തി. ആ കയ്യിൽനിന്നും രക്തം ഒഴുകി നിലത്തുപടർന്നിരുന്നു. ശിവയുടെ കാലുകൾ അതി വേഗം ആ യുവാവിന്റ അടുത്തേക്ക്എത്തിയിരുന്നു. ശിവ തന്റെ കയ്യെടുത്തു അവന്റെ മുഖം ഉയർത്തു ശിവയുടെകയ്യുകൾ വിറക്കുന്നുണ്ടായിരുന്നു.

“കൃ…കൃഷ്ണ.. കൃഷ്ണ. കണ്ണുതുറക്ക്. “

 അവന്റെ വാക്കുകൾ പോലും മുറിഞ്ഞുപോയി . അപ്പോഴേക്കും വരുണും കൂട്ടുകാരും എത്തിയിരുന്നു. അവർ കൃഷ്ണയെ പതിയെ താങ്ങിയെടുത്തു കാറിലേക്കുകൊണ്ടുപോയിരുന്നു. അപ്പോഴേക്കും പുറത്തു നല്ല മഴയും ഉണ്ടായിരുന്നു. കാർ അതിവേഗം ഹോസ്പിറ്റൽ ലക്ഷ്യമാക്കി പാഞ്ഞുകൊണ്ടിരുന്നു.

Updated: April 13, 2022 — 10:17 am

11 Comments

  1. Super bro ❤️❤️❤️❤️❤️

  2. നന്നായിട്ട് ഉണ്ട് പേജ് കൂട്ടുക ?

  3. Nalla thudakam but pages kootiyale kadhyaude feel kittukayullu

    1. Set akkam bro ❤️

  4. മണവാളൻ

    Ashborn ?
    തുടക്കം നന്നായിട്ടുണ്ട് , പേജ് കൂട്ടണം?
    All the best ?

    1. ?.. ❤️

  5. Suspense ??

  6. തുടക്കം കൊള്ളാം…. പേജ് കൂടുതൽ വേണം ❤️❤️??….

  7. ഏത് ദിവസം ❔
    ബാക്കി പോരട്ടെ ❤️

    1. ഏത് ദിവസം എന്നൊന്നും അറിയില്ല bro. എന്ന് എല്ലാം സെറ്റ് ആവുന്നോ അന്ന്. ❤️❤️❤️❤️

Comments are closed.