❤️ഒരു പഴയ ഓർമ? part 2 82

ചെറുപ്പത്തിൽ നമ്മൾ രണ്ടും മണ്ണുവാരി കളിച്ചപ്പോൾ അന്നു തമ്മിൽ പറഞ്ഞതും മറന്നുപോയോ

 

മെഹ്ബൂബ് സാബിന്റെ ഈ സംഗീതവും കേട്ടാണ് രാവിലെ ഉറക്കം ഉണരുന്നത് ഞാൻ. കിടക്കയിൽ നിന്ന് എഴുന്നേൽകാതെ മുഴുവനും കേട്ടു. ആ പാട്ടുകേൾക്കുമ്പോൾ എനിക്ക് അവനി ആയിരുന്നു മനസ് നിറയെ. “പുഞ്ചിരിക്കും പൂങ്കാവിളിൽ ഉമ്മവെച്ചിലെ” എന്ന വരി കേട്ടപ്പോൾ എനിക്കെന്തോ നാണമോ ചമ്മല്ലോ അങ്ങനെ ഒക്കെ എന്തോ ഫീലിംഗ് ആണ് വന്നത്. എന്റെ കാട്ടികൂട്ടൽ കാണാൻ റൂമിൽ ആരും ഉണ്ടാവാത്തത് എന്റെ ഭാഗ്യം. എന്തായാലും പാട്ടുകഴിഞ്ഞപ്പോൾ ഞാൻ നല്ല ഉഷാറിൽ ആയി. ചാടി എഴുന്നേറ്റു ഞാൻ കാര്യപരിപാടികൾ എല്ലാം തീർത്തു. വല്ലാത്തൊരു ഉത്സാഹം എല്ലാത്തിനും. എന്റെ ഈ പരാക്രമങ്ങൾ ഒക്കെ കണ്ട് അനുകുട്ടി താടിക്ക് കൈയും കൊടുത്തിരിക്കുന്നുണ്ട്. സാധരണ എന്നെ കുത്തിപോക്കാൻ അമ്മ ഒരു യുദ്ധം തന്നെ നടത്താറുണ്ട്. അത് മിസ്സ് ആയതിന്റെ ഒരു ആസ്‌ചര്യം ആവും എന്ന് ഞാൻ കണക്കുകൂട്ടി. ഓടിപ്പോയി ഒരു ഉമ്മയും കൊടുത്തു നേരെ ഫുഡ് കഴിക്കാൻ ഇരുന്നു. ഫുഡ് അടി കഴിഞ്ഞു ബാഗ് ഉം എടുത്ത് നേരെ കൊട്ടയുടെ വീട്ടിലേക് വിട്ടു.

2 Comments

  1. Ak?
    കഥ കൊള്ളാടാ നല്ല രസം ഉണ്ട് വായിക്കാൻ.
    ഇങ്ങനെ തന്നെ പോകട്ടെ…. പിന്നെ ഒരു suggestion ഉണ്ട് അത് എനിക്ക് തോന്നിയത് ആണേ… ഈ അബിയുടെ സംസാരവും കാര്യങ്ങളും ഒക്കെ അവന്റെ പ്രായത്തിൽ ഉള്ള ലെവലിലേക്ക് കൊണ്ടുവന്നാൽ ഒരു ഒറിജിനാലിറ്റി ഫീൽ ചെയ്യും. അഞ്ചില് പഠിക്കുന്ന ചേർക്കാൻ ആ ഒരു റേഞ്ചിലേക്ക് വന്നാൽ നല്ലത് ആയിരുന്നു….. എന്റെ ഒരു അഭിപ്രായം ആണ് അങ്ങനെ കണ്ടാൽ മതി ?

    ❤️

    1. കുറെ സ്നേഹം ബ്രോ❤️. പ്രായത്തിനു അനുസരിച്ചു അബിയെ കൊണ്ട് സംസാരിപ്പിക്കാൻ പറ്റും ബ്രോ. പക്ഷെ കഥ വല്ലാതെ childish ആയി പോകുമോ എന്നൊരു പേടി ഉണ്ടായിരുന്നു. അതാണ് എങനെ തന്നെ എഴുതിയത്. Suggestion പറഞ്ഞതിൽ സന്തോഷം ബ്രോ.❤️

Comments are closed.