❣️LIFE PARTNER❣️ 3 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] 261

ഞെട്ടി കണ്ണുകൾ തുറന്നു. നന്നായി കിതക്കുന്നുണ്ടായിരുന്നു ഞാൻ. എന്നും ഇങ്ങനെയാ, വേദനയുണ്ടാക്കുന്ന സ്വപ്നങ്ങൾ കണ്ട് എഴുന്നേൽക്കും. നേരം വെളുത്തു വരുന്നതെ ഉള്ളൂ. വെളിച്ചം വീണിട്ടില്ല. ഉമ്മറത്തൂന്ന് എഴുന്നേറ്റ് നേരെ നടന്നു. കുടിച്ചിട്ട് വരുമ്പോ ഉമ്മറത്താവും കിടക്കുക. കുടി നിർത്താൻ അമ്മയും ചേച്ചിയും പരമാവധി ശ്രമിച്ചു പക്ഷെ വിജയം കണ്ടില്ല. വല്ലപ്പോഴും മാത്രം കുടിക്കുന്ന ഞാൻ അത് സ്ഥിരമാക്കിയത് മാളു എന്നെ വിട്ട് പോയതിന് ശേഷമാണ്. ഒന്ന് പൊട്ടി കരയണം എന്നുണ്ട്, പക്ഷെ കണ്ണീര് മുഴുവൻ വറ്റി. കൃഷ്ണൻ കോവിലെത്തി. രണ്ട് വർഷം മുൻപ് വരെ എന്നും രണ്ടു നേരം ഇവിടെ വന്ന് തൊഴുമായിരുന്നു. എന്നും കൃഷ്ണന്റെ ആ വിഗ്രഹത്തിൽ ഒരു ചിരി ഒളിഞ്ഞിരിക്കും. പക്ഷെ ഇപ്പൊ ആ ചിരിയവിടെ ഇല്ല. കാണതെ തന്നെയെനിക്കറിയാം. വീണ്ടും നടന്നു ഒരു ലക്ഷ്യവും ഇല്ലാതെ.

“ശിവാ എനിക്ക് ചായേം പഴംപൊരിയും വാങ്ങി തരോ??”

“നിനക്ക് ഇതിലാരേലും കൈവെഷം തന്നിട്ടുണ്ടോ ടി??”

“മറ്റൊരു കടയിലും കിട്ടാത്തത്ര രുചിയാ രാഘവൻ അപ്പൂപ്പന്റെ ഈ കടയിലെ ചായക്കും പഴംപൊരിക്കും.”

“Mm mm നടക്ക് നടക്ക്…”

രാഘവൻ അപ്പൂപ്പന്റെ ചായക്കട. അവളേം കൊണ്ട് എന്നിവിടെ വന്നാലും ഈ കടേന്ന് ചായയും പഴംപൊരിയും എന്നെ കൊണ്ട്
വാങ്ങിപ്പിച്ചിരിക്കും. അത്രക്ക് കൊതിച്ചിയാ. കടയുടെ അടുത്തെത്തിയപ്പോ ഒന്ന് നിന്നു. ആ കടയുടെ നിറവും മങ്ങിയിരിക്കുന്നു. പിന്നെയങ്ങോട്ട് നടക്കാൻ തോന്നിലാ. നിറം മങ്ങിയ ഒരുപാട് ഓർമകൾ ഇനിയുമുണ്ട്. വയ്യ. അതൊന്നും ഓർക്കാൻ വയ്യെനിക്ക്. തിരിച്ച് നടന്നു വീട്ടിലേക്ക്. അത്യാവശ്യം വെട്ടം വീണിട്ടുണ്ട്.

“ഇത്രയും രാവിലെ എങ്ങോട്ട് പോയതാ ചേട്ടാ??”

ഗോവിന്ദൻ മാമന്റെ ഇളയ മകളാ അനുരാധ. എന്റെ അനിയത്തി.

“ചുമ്മാ നടക്കാനിറങ്ങിയതാടാ. നീയെന്താ രാവിലെ എണിറ്റോ??”

“പരീക്ഷയൊക്കെ അല്ലെ ചേട്ടാ ഇനി തൊട്ട് അഞ്ചരക്ക് എഴുന്നേറ്റ് പടിക്കാനാ അമ്മേടെ ഓർഡർ. ഈ തണുപ്പത്ത് മൂടി പുതച്ചൂറങ്ങാൻ വിടാതെ എഴുന്നേറ്റ് പഠിക്കാൻ പറയുന്നത് എന്ത് കഷ്ട്ടാ. അമ്മയായി പോയില്ലേ എന്ത് ചെയ്യാനാ?? എന്തൊരു കുളിരാ ചേട്ടന് തണുക്കുന്നൊന്നും ഇല്ലേ??”

19 Comments

  1. തൃശ്ശൂർക്കാരൻ ?

    ❤❤❤❤❤❤??

  2. നിധീഷ്

    ♥♥♥♥

  3. ഇരിഞ്ഞാലക്കുടക്കാരൻ

    പെട്ടെന്ന് തീർന്നു പോയി. എന്നാലും വേം പാർട്ട്‌ തന്നോണ്ട് വേറെ ഒന്നും തോന്നുന്നില്ല. കഥ ഈ പാർട്ട്‌ വായിച്ചു തുടങ്ങിയപ്പോൾ ആകാംഷ കൊണ്ട് വായിച്ചെങ്കിൽ അവസാനം ആയപ്പോൾ ചെറുതായി സാഡ് ആയിപോയി. കാരണം ശെരിക്കും കഥയിൽ ലയിച്ചു പോയി. ചില സിനിമ സീൻ കണ്ടു കഴിയുമ്പോൾ ചിരിക്കുന്നതും കരയുന്നതും പോലെ… അപ്പോൾ അടുത്ത ഭാഗത്തിൽ കാണാം. ഒപ്പം തിരക്കൊതുങ്ങിയിട്ട് മായക്കണ്ണൻ ലാസ്റ്റ് പാർട്ട്‌ തരും എന്ന് കരുതുന്നു. ഒത്തിരി സ്നേഹം ബ്രോ ?????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  4. …സംഭവം കിടുക്കീട്ടുണ്ട്… ബാക്കിയറിയാനുള്ള ആകാംഷയുമുണ്ട്.. അടുത്ത ഭാഗവും പെട്ടെന്നു പ്രതീക്ഷിയ്ക്കുന്നു…!

    _ArjuN

    1. Mrs than aano എന്റെ ഡോക്ടറുട്ടി എഴുത്തിയ മഹാൻ

      1. ഇരിഞ്ഞാലക്കുടക്കാരൻ

        അതെന്നെ ഓൻ ആണ് ആ മഹാൻ ആയ പ്രാന്തൻ ആയ കഥാകൃത്ത്

  5. Adipoli bro next partinayi waiting

  6. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  7. Ente ponnu machu policgu kidukki waiting for nxt part

  8. രാവണപ്രഭു

    ???????

  9. Mridul k Appukkuttan

    ?????
    സൂപ്പർ

  10. Super??❤
    Pettanne theernu poy??
    Page kuttanam machane please?

  11. കാർത്തിവീരാർജ്ജുനൻ

    ?

  12. Nanyitunde bro…. Page kootieshuthutto????

  13. നൈസ്

  14. ഇരിഞ്ഞാലക്കുടക്കാരൻ

    2nd

    1. Pettanu thirunu poyiii…adipolii past and present mix…?????

Comments are closed.