✮കൽക്കി࿐ (ഭാഗം – 36) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 259

✮കൽക്കി࿐
(ഭാഗം – 36) 

വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ]

 

കാലഭൈരവൻ ക്ഷേത്രം

ആ സന്യാസി യോഗി പറഞ്ഞ കാര്യങ്ങളും ചിന്തിച്ച് പടികളിറങ്ങുകയായിരുന്നു അവൾ , പാർവ്വതി .

പെട്ടെന്ന് …….

” ആ ……. അയ്യോ …
ൻ്റെ മോളെ ……. ”

മുകളിൽ ക്ഷേത്രത്തിനടുത്ത് നിന്ന് ഏതോ ഒരു സ്ത്രീയുടെ നിലവിളിയും കരച്ചിലും അവിടെയാകെ മുഴങ്ങി ഒപ്പം ആ നിലവിളി പാറുവും കേട്ടു ……

” ആദിയേട്ടാ എന്തോ പ്രശ്നമുണ്ട് ! ആരോ മുകളിൽ കരഞ്ഞ് നിലവിളിക്കുന്ന ശബ്ദം ….. ”

” വാടോ നോക്കാം … ”

ആദി അതും പറഞ്ഞ് പടവുകൾ ഓടിക്കയറാൻ തുടങ്ങി ഒപ്പം ദക്ഷയും . ആ ശബ്ദം കേട്ട് പടികളിറങ്ങി താഴെയെത്തിയ പാറുവും തിരികെ മുകളിലേക്ക് പടവുകൾ ഓടിക്കയറാൻ തുടങ്ങി കാര്യമെന്തെന്നറിയാനായി .

ആദിയും ദക്ഷയും ഓടി ക്ഷേത്രത്തിന് മുന്നിൽ എത്തിയപ്പോഴേക്കും ,
അവിടെ ഉണ്ടായിരുന്നവരെല്ലാം ഒരിടത്ത് കൂടി നിൽക്കുന്നതാണവർ കണ്ടത് ‘ അപ്പോഴും ഒരു സ്ത്രീ കരഞ്ഞ് നിലവിളിക്കുന്ന ശബ്ദം അവിടെ കേൾക്കുന്നുണ്ട് .

” എന്താ ? എന്താ പ്രശ്നം ….. ”

ആദി അതും ചോദിച്ച് ആൾക്കൂട്ടത്തിനിടയിലേക്ക് തള്ളിക്കയറി , അവിടെ ഒരമ്മ നാലോ അഞ്ചോ വയസ്സ് പ്രായം തോന്നിക്കുന്ന ഒരു കുഞ്ഞിനെ മടിയിൽ കിടത്തി നിലത്തിരുന്ന് നിലവിളിച്ച് കരയുന്നതാണവൻ കണ്ടത് ……

” എന്താ ? ”

” ആ ആദിക്കുഞ്ഞേ ……. ആ കുട്ടിയെ കാവിൽ വച്ച് സർപ്പം ദംശിച്ചതാ …… ”

ക്ഷേത്രം ഭാരവാഹികളിൽ ഒരാൾ അവനോട് ഉടനെ പറഞ്ഞു …..

” എന്നിട്ടെന്താ എല്ലാവരും നോക്കി നിൽക്കുന്നേ വേഗം ഹോസ്പിറ്റലിൽ എത്തിക്ക് . ”

” അതിലിനി കാര്യമില്ല …… കണ്ടില്ലേ കുഞ്ഞിൻ്റെ ശരീരം മുഴുവൻ നീലിച്ച് കഴിഞ്ഞു , ബോധവുമില്ല വായിലൂടെ നുരയും പതയും വരികയും ചെയ്തു , ആ കുഞ്ഞ് മരിച്ചു …… ”

കൂടി നിന്നവരിൽ ഒരാൾ പറഞ്ഞു .

” അത് നിങ്ങളാണോ തീരുമാനിക്കുന്നേ ? ”

ദേഷ്യത്തോടെ അവൻ ശബ്ദമുയർത്തി , അവൻ്റെ ആ ശബ്ദവും അപ്പോഴത്തെ ഭാവവും കണ്ട് അവിടെ നിന്നവരെല്ലാം ഒരു നിമിഷം ഒന്ന് നടുങ്ങി ,

ആദി വേഗം മുന്നോട്ട് ചെന്ന് ആ കുഞ്ഞിനെ ആ സ്ത്രീയുടെ മടിയിൽ നിന്ന് കോരിയെടുത്തു , ഹോസ്പിറ്റലിൽ എത്തിക്കാനായി .

ഇതേ സമയം ……

പടവുകൾ ഓടിക്കയറി ഒരു കിതപ്പോടെ മുകളിലെത്തിയ പാറു കാണുന്നത് ക്ഷേത്രത്തിന് മുൻപിൽ ആളുകൾ കൂടി നിൽക്കുന്നതാണ് , മുന്നോട്ട് പോകാൻ അവൾ ഒന്ന് അമാന്തിച്ച് നിന്നു കാരണം അവിടെ അവർ സംസാരിക്കുന്നത് മുഴുവൻ അവൾ കേട്ടിരുന്നു …..

” ഹ …… ഹ….. എന്താ ഒരു ഭയം പോലെ ? അല്ല ഭയം തന്നെ ! ”

പുറകിൽ നിന്ന് ആ ചോദ്യം കേട്ടതും പാറു ഒരു ഞെട്ടലോടെ തിരിഞ്ഞ് നോക്കി , പുറകിലേക്ക് നോക്കിയ അവൾ വീണ്ടും അതിശയിച്ച് നിന്നു , കാരണം പുറകിലായി അയാൾ ആ ശിവയോഗി ……

” പഴയത് പലതും ഇപ്പോഴും ഭയപ്പെടുത്തുന്നു അല്ലേ ? ”

അവളുടെ മുഖഭാവം കണ്ട അയാൾ ഒരു പുഞ്ചിരിയോടെ ചോദിച്ചു …

” നിങ്ങൾക്ക് …. ! നിങ്ങൾക്കാ കുഞ്ഞിനെ രക്ഷിക്കാൻ കഴിയുമല്ലോ ? ”

അവൾ അതും ചോദിച്ച് അയാളെ ദയനീയമായി നോക്കി .

” ഇല്ല ! എനിക്കതിന് കഴിയില്ല . ”

” എന്തുകൊണ്ട് ? പക്ഷെ നിങ്ങൾ അന്ന് എൻ്റെ ജീവൻ രക്ഷിച്ചില്ലേ ? അതും ഇതുപോലൊരു അവസരത്തിൽ . ”

ശബ്ദമുയർത്തി സങ്കടത്തോടെയാണവർ അത് ചോദിച്ചത് ……

” ഞാൻ കുറച്ച് മുൻപ് പറഞ്ഞ് കഴിഞ്ഞു . ഞാനല്ല നിൻ്റെ ജീവൻ രക്ഷിച്ചത് , നിന്നെ നീ തന്നെയാ രക്ഷിച്ചത് . ഞാനന്ന് നിന്നിൽ ഒളിഞ്ഞ് കിടന്ന ശക്തി നീ പോലുമറിയാതെ ഒന്ന് തട്ടിയുണർത്തുക മാത്രമേ ചെയ്തിട്ടുള്ളൂ .

ആ കുഞ്ഞിനെ രക്ഷിക്കാൻ നിനക്കതിയായ ആഗ്രഹമുണ്ടെങ്കിൽ , മരണത്തിൻ്റെ വക്കിലെത്തിയ ആ കുഞ്ഞിനെ രക്ഷിക്കാൻ ഇനി ഈ ലോകത്ത് ഒരാൾക്കേ കഴിയൂ ……..
അത് നിനക്കാ …… ”

അയാളത് പറഞ്ഞതും അവൾ ഒന്ന് ഞെട്ടി .

” ഞാനോ ? ഞാനെങ്ങനെ ……. ? ”

അവൾ സംശയത്തോടെ അതിലുപരി അതിശയത്തോടെയാണത് ചോദിച്ചത് …..

” അതെ ! നിനക്ക് ……
നിനക്കേ അതിന് കഴിയൂ ……
മടിച്ച് നിൽക്കാതെ പോ ……. ”

അവളുടെ കണ്ണുകളിലേക്ക് നോക്കിയാണയാൾ പറഞ്ഞത് . ആ സമയം അവളും അറിയാതെ അയാളുടെ കണ്ണുകളിലേക്ക് നോക്കി കണ്ണിലെ കൃഷ്ണമണിയിലേക്ക് ,

പെട്ടെന്നവൾ ആ കാഴ്ച കണ്ട് ഭയന്ന് ചില ചുവടുകൾ പിന്നോട്ട് വെച്ചു പോയി … കാരണം , ആ സമയം അവൾ അയാളുടെ കണ്ണുകളിൽ കണ്ടത് തൻ്റെ പ്രതിബിംബമായിരുന്നില്ല മറിച്ച് ഒരു നാഗത്തിൻ്റെ നിഴൽ രൂപമായിരുന്നു ……

” ഹ ……. ഹ …. ”

ഭയന്ന് തന്നെ നോക്കുന്ന അവളെ നോക്കി അട്ടഹസിച്ച് ചിരിച്ചു കൊണ്ടയാൾ അവളുടെ മുന്നിൽ നിന്ന് നടന്നകന്നു .

ഇതേ സമയം ,

ആദി ആൾക്കൂട്ടത്തിനിടയിൽ നിന്ന് ആ കുഞ്ഞിനെയും കയ്യിലെടുത്ത് മുന്നോട്ട് ഓടിവരികയായിരുന്നു , തൻ്റെ കാറിൽ ആ കുഞ്ഞിനെ ഹോസ്പിറ്റലിൽ എത്തിക്കാനായി …..

എന്ത് ചെയ്യണമെന്നറിയാതെ പാറു ആ ആ ആൾക്കൂട്ടത്തെ നോക്കി നിന്ന സമയം ഒരാൾ ആ കുഞ്ഞിനെയും കൊണ്ട് ഓടി വരുന്നതവൾ കണ്ടു , മനസ്സിൽ നിറഞ്ഞ് നിന്ന ഭയത്തിനിടയിൽ അവൾ അവൻ്റെ മുഖം ശ്രദ്ധിച്ചില്ല .

അവൻ മുന്നോട്ട് ഓടി വന്നതും …….

” കുഞ്ഞിനെ ഇങ്ങ് താ ……. ”

പാറു അതും പറഞ്ഞ് മറുപടിക്ക് പോലും കാക്കാതെ കുഞ്ഞിനെ അവൻ്റെ കയ്യിൽ നിന്ന് ബലമായി പിടിച്ച് വാങ്ങി ……

” ഏയ് നിങ്ങളെന്താ ഈ ചെയ്യുന്നേ ? ”

ആദി ചോദിച്ചെങ്കിലും അവൾ അതൊന്നും ശ്രദ്ധിക്കാതെ അവിടെ പടിക്കെട്ടിന് മുകളിൽ ഇരുന്ന ശേഷം കുഞ്ഞിനെ തൻ്റെ മടിയിൽ കിടത്തി , എന്നിട്ട് കുഞ്ഞിൻ്റെ കാലിൽ പാമ്പ് ദംശിച്ച ആ മുറിവിൽ ചുണ്ട് ചേർത്ത ശേഷം ആഞ്ഞ് വലിച്ചു ,

കൂടി നിന്നവരെല്ലാം അത് നോക്കി നിന്നു ഒരു തരം അതിശയത്തോടെ …….

” നിങ്ങളിതെന്ത് മണ്ടത്തരമാ ഈ ചെയ്യുന്നേ … ? ”

ആദി ചോദിച്ചു കൊണ്ട് മുന്നോട്ട് നീങ്ങാൻ തുനിഞ്ഞതും ദക്ഷ അവൻ്റെ കയ്യിൽ കയറിപ്പിടിച്ച് അത് തടഞ്ഞു …..

” ഏട്ടാ …… നമ്മൾ ദൃതി പിടിച്ച് ഹോസ്പിറ്റലിൽ എത്തിച്ചാലും ആ കുഞ്ഞ് , ഒരര മണിക്കൂർ സമയം എടുക്കും ഹോസ്പിറ്റലിലേയ്ക്ക് . വിഷം ശരീരം മുഴുവൻ വ്യാപിച്ചിട്ടുണ്ട് , അൽപം പോലും ബോധമില്ല , മരിച്ചില്ല എന്ന് എന്താ ഉറപ്പ് …… ആ കുഞ്ഞിൻ്റെ ശരീരം കണ്ടില്ലേ …… സർപ്പം ദംശിച്ചിട്ട് സമയം കുറച്ചായി , അവരിപ്പോഴാ കുഞ്ഞ് കാവിനടുത്ത് മയങ്ങിക്കിടക്കുന്നത് കണ്ടത് . വേണ്ട ……. അവൾ എന്താന്ന് വച്ചാ ചെയ്യട്ടെ …… സമയം തീരെ ഇല്ല .. ”

സങ്കടം കലർന്ന സ്വരത്തോടെ അവൾ പറഞ്ഞു , അവൾ പറഞ്ഞപ്പോഴാണ് അവനും കാര്യങ്ങൾ ഉൾക്കൊള്ളാനായത് ……

പെട്ടെന്ന് ……

പാറു തൻ്റെ വായിൽ വലിച്ചെടുത്ത വിഷം കലർന്ന രക്തം പുറത്തേയ്ക്ക് മണ്ണിലേയ്ക്ക് തുപ്പി , അത് കണ്ട് അവിടെ നിന്നവരെല്ലാം ആദി ഉൾപ്പെടെ ഒന്ന് ഞെട്ടി കാരണം ആ രക്തത്തിന് കറുത്ത നിറമായിരുന്നു …..

ഉടനെ ആ കുഞ്ഞിൻ്റെ ശരീരത്തിലെ നീലനിറം പതിയെ അപ്രതൃക്ഷമാകുന്നത് അവരെല്ലാവരും അതിശയത്തോടെയാണ് നോക്കി നിന്നത് , ഉടനെ പാറു ആ കുഞ്ഞിനെ തന്റെ തോളിൽ കിടത്തിയ ശേഷം മുതുകിൽ പതിയെ തട്ടി , മൂന്നാമത് തട്ടിയതും ഒരു ചുമയോടെ ആ കുഞ്ഞ് ഞെട്ടി ഉണർന്നു ഒരു ഉറക്കത്തിലെന്ന പോലെ , ശേഷം ഉറക്കെ ഭയന്ന് കരയാൻ തുടങ്ങി .

” ൻ്റെ മോളെ ……. ”

ഉടനെ ആ കുഞ്ഞിൻ്റെ അമ്മ ആ കുഞ്ഞിനെ പാറുവിൻ്റെ കയ്യിൽ നിന്ന് വാങ്ങി , എല്ലാവരും അതിശയത്തോടെയാണ് മുന്നിൽ നടന്നതൊക്കെ നോക്കി നിന്നത് ……

” മോളെ ! മോളെ ഈശ്വരനാ ഇവിടെ എത്തിച്ചത് , മോള് വന്നില്ലായിരുന്നെങ്കിൽ ൻ്റെ കുഞ്ഞ് ….. ”

ആ അമ്മ അതും പറഞ്ഞ് കരയാൻ തുടങ്ങി ……

” ഇനി എന്തിനാ കരയുന്നേ ? ചേച്ചീടെ മോളെ ഈശ്വൻ രക്ഷിച്ചു . കരയാതെ കുഞ്ഞിന് വെള്ളമെന്തെങ്കിലും കൊടുക്ക് … ”

പാറു അതും പറഞ്ഞ് എണീറ്റ് തൊട്ടടുത്ത പൈപ്പിനടുത്തേയ്ക്ക് നടന്നു , പൈപ്പ് തുറന്ന് വായൊക്കെ നന്നായി കഴുകിയ ശേഷം അവൾ തിരികെ തൻ്റെ ബാഗെടുക്കാനായി വന്നതും …..

” അതെ നിങ്ങളെങ്ങനെയാ അത് …… ദാറ്റ്സ് ഇംപോസിബിൾ , ബട്ട് യു ……. ”

ആദി ചോദിച്ചപ്പോഴാണ് പാറു അവൻ്റെ മുഖത്തേയ്ക്ക് തിരിഞ്ഞ് നോക്കിയത് , അവൻ്റെ മുഖം കണ്ട അവൾ ഒരു ഞെട്ടലോടെ അവനെ നോക്കി നിന്നു കണ്ണെടുക്കാതെ ഒന്നും പറയാനാകാതെ ……

” നിങ്ങളെ ഞാൻ ഇതിന് മുമ്പ് എവിടെയോ വച്ച് കണ്ടിട്ടുണ്ടല്ലോ ? ”

ആദി അവളെ നോക്കി സംശയഭാവത്തോടെ ചോദിച്ചതും …..

” എന്താ ഏട്ടാ ഏട്ടനറിയോ ? ”

ദക്ഷ അതും ചോദിച്ച് അവൻ്റെ അടുത്തേയ്ക്കു വന്നു ..

” നിങ്ങൾ ……… നിങ്ങൾ …… ആദിയല്ലേ ആദിത്യനാഥ് ……. ? ”

പാറു ആ ഞെട്ടലിൽ ഒരു പതർച്ചയോടെ ചോദിച്ചതും .

” അതെ !
നിങ്ങൾക്ക് എന്നെ എങ്ങനെ ? ”

” ദക്ഷ !
നിങ്ങളാണോ ദക്ഷ ?
ഐ പി എസ് ഓഫീസർ ”

അവൻ്റെ അടുത്ത് നിൽക്കുന്ന ദക്ഷയോടായി പാറു ചോദിച്ചു …..

” അതെ ! നിങ്ങളാരാ … ”

” ഹൂ ……… ”

പാറു ഒരു പുഞ്ചിരിയോടെ ഒന്ന് ശ്വാസം വിട്ടു , ശേഷം അവളുടെ മുഖത്ത് ഒരു തരം സന്തോഷമായിരുന്നു . എന്തെന്നില്ലാത്ത സന്തോഷം ……

” ന്നെ ….. എന്നെ ഓർമ്മയില്ലേ ….. രണ്ട് രണ്ടര വർഷം മുൻപ് ചേട്ടൻ എന്നെ കണ്ടിട്ടുണ്ട് ഇവിടെ വച്ച് . ചേട്ടന് ഓർമ്മയുണ്ടോ സഹായത്തിന് നിലവിളിച്ച ഒരു പെണ്ണിനെ , അന്ന് ഒത്തിരി ആൾക്കാർ ഉണ്ടായിരുന്നിട്ടും ചേട്ടനാ എന്നെ അവന്മാരുടെ കയ്യിൽ നിന്ന് ……. ”

” പാർവ്വതി …. ? ”

ആദി ഉടനെ ഒരു ഞെട്ടലോടെ ചോദിച്ചു ..

” അതെ പാർവ്വതി .. ”

അവൾ ഒരു ചിരിയോടെ മറുപടി പറഞ്ഞു …..

” ഞാൻ , ഞാൻ പെട്ടെന്ന് ഓർത്തില്ല ….. അല്ല തനിക്കെങ്ങനെ ദക്ഷയെ അറിയാം , താനെങ്ങനെയാ ആ കുഞ്ഞിനെ ? ”

ആദി ഉടനെ സംശയം വിട്ടുമാറാതെ ചോദിച്ചു .

” അത് …….
ഒരു മിനിട്ട് ….. ”

പാറു അതും പറഞ്ഞ് ബാഗ് തുറന്ന് ആ ഡയറി കയ്യിലെടുത്തു ……

” ഞാൻ ഇങ്ങോട്ട് വന്നത് തന്നെ നിങ്ങളെ രണ്ട് പേരെയും ഒന്ന് നേരിട്ട് കാണാനാ …..
ദാ കളഞ്ഞ് പോയ ഈ ഡയറി ഓർമ്മയില്ലേ …… ഇപ്പൊ മനസ്സിലായോ ? ”

പാറു ആ ഡയറി മുന്നോട്ട് നീട്ടിക്കൊണ്ട് അവരോടായി ചോദിച്ചു .

” അത് , ഇതാരുടെ ഡയറിയാ ……. ? ”

ദക്ഷ പാറുവിനോടായി ചോദിച്ചതും …..

” നിങ്ങളിലൊരാളുടെയല്ലേ
ഈ ഡയറി … ? ”

പാറു സംശയത്തോടെ ചോദിച്ചു .

” ഞങ്ങളുടെയല്ല , ഞങ്ങളിതൊന്നും അങ്ങനെ യൂസ് ചെയ്യുന്ന കൂട്ടത്തിലല്ലല്ലോ ….. ”

ആദിയുടെ ആ മറുപടി കേട്ട് പാറു ഒന്ന് ഞെട്ടി ……

” പിന്നെ …… !
പ്ലീസ് നിങ്ങളിത് ജസ്റ്റ് ഒന്ന് വായിച്ച് നോക്ക് …… ”

പാറു ദയനീയതയോടെ പറഞ്ഞതും ആദി അതിൻ്റെ പേജുകൾ ഒന്ന് മറിച്ച് നോക്കി , പതിയെ അവൻ്റെ കണ്ണുകൾ വിടർന്നു , അവൻ വേഗത്തിൽ പേജുകൾ പലത് മറിച്ച് വായിച്ച് നോക്കി ….

” ഇത് …… ”

ആദി അതിശയത്തോടെയാണ് പാറുവിനെ നോക്കിയത് …..

” എന്താ ഏട്ടാ അതിൽ ….. ”

ദക്ഷ അതും പറഞ്ഞ് ആ ഡയറി വാങ്ങി വായിച്ചു നോക്കി …… അവളിലും അതേ ഞെട്ടലാണുണ്ടായത് ……

” ഇത് ആരെഴുതിയതാ ? തനിക്കെവിടുന്നാ ഇത് ……. ”

ആദിക്ക് തൻ്റെ വാക്കുകൾ മുഴുവിപ്പിക്കാനായില്ല അത്തരത്തിലുള്ള ഒരു അവസ്ഥയിലായിരുന്നു അവൻ്റെ മനസ്സ് …..

അവൻ്റെ ആ ചോദ്യത്തിന് പാറു എല്ലാം പറഞ്ഞു , അജുവിന് ആ ഡയറി ട്രയിനിൽ വച്ച് കിട്ടുന്നതും പിന്നെ തങ്ങൾ ഒരുമിച്ചിരുന്ന് ഡയറി വായിച്ചതും അങ്ങനെ അന്ന് നടന്നത് എല്ലാം .

” ഞാൻ കരുതിയത് നിങ്ങളിൽ ആരെങ്കിലും ഒരാൾ ഈ ഡയറി എഴുതിയതായിരിക്കാം എന്നാ , പക്ഷെ ഇപ്പൊ ….. ഇനി ഇതെല്ലാം അറിയാവുന്ന മറ്റാരെങ്കിലും ? ”

പാറു സംശയത്തോടെ ചോദിച്ചു …..

” ഇല്ല ഇത്ര ക്രിത്യമായി വ്യക്തതയോടെ എല്ലാം അറിയാവുന്ന മറ്റൊരാൾ , അല്ല അങ്ങനെ ഒരാളേ ഇല്ല ….. കാരണം എനിക്ക് മാത്രം അറിയാവുന്നതും അല്ലാത്തതുമായ കാര്യങ്ങൾ ഇതിലുണ്ട് ദക്ഷയ്ക്ക് മാത്രം അറിയാവുന്നതും അല്ലാത്തതുമായ കാര്യങ്ങളും ഇതിലുണ്ട് , എല്ലാം ഞങ്ങൾക്കറിയാവുന്നതും യഥാർത്ഥത്തിൽ നടന്നതുമൊക്കെയാ . അങ്ങനെ ഇപ്പൊ ഞങ്ങളുടെ രണ്ട് പേരുടെയും ജീവിതത്തിൽ നടന്ന ഓരോ കാര്യങ്ങളും അറിയാവുന്ന , അത് ഓർത്ത് എഴുതാൻ കഴിയുന്ന ഒരാൾ , അങ്ങനെ ഒരാൾ ഇല്ല ……… ”

ആദി ഒരു തരം അത്ഭുതത്തോടെ പറഞ്ഞു ..

അപ്പോഴേയ്ക്കും ക്ഷേത്രത്തിനുള്ളിൽ മണിനാദം മുഴങ്ങി ,

” ഏട്ടാ സമയം വൈകി , നട അടയ്ക്കുന്നതിന് മുമ്പ് തൊഴുത് വന്നാലോ ……. പാർവ്വതി നമ്മളെ തേടി വന്നതല്ലേ ബാക്കി പിന്നീട് സംസാരിക്കാം …… ? ”

” മ് താൻ വാ …… പാർവ്വതി താൻ ഇവിടെ നിൽക്ക് , ഞങ്ങളെ തേടി വന്നതല്ലേ താൻ ഇപ്പൊ ഞങ്ങളുടെ അതിഥിയാ നമുക്ക് തറവാട്ടിലേക്ക് പോവാം ……. ”

ആദി പാറുവിനോടായി പറഞ്ഞ ശേഷം ദക്ഷയെയും കൂട്ടി ക്ഷേത്രത്തിനുള്ളിലേക്ക് നീങ്ങി …. ശേഷം
തൊഴുത് ഇറങ്ങിയ അവർ പാർവ്വതിയെയും കൂട്ടി തറവാട്ടിലേക്ക് തിരിച്ചു ……..

ചേകവർ മന ……

പൂമുഖത്ത് തന്നെ ആ ചാരുകസേരയിൽ ശേഖരൻ തമ്പി ഇരിപ്പുണ്ടായിരുന്നു ……

” മോളെ ഏതാ ഈ കുട്ടി ? ”

ശേഖൻ തമ്പി ദക്ഷയോട് ചോദിച്ചതും അവൾ എല്ലാം വ്യക്തമായി അയാൾക്ക് പറഞ്ഞ് കൊടുത്തു .

” ആ ഒത്തിരി ദൂരം യാത്ര ചെയ്ത് വന്നതല്ലേ … ആദി ഈ മോൾക്ക് അകത്തെ വടക്കേ മുറി തുറന്ന് കൊടുക്ക് , മോള് ചെല്ല് ……. ”

ശേഖരൻ തമ്പി പറഞ്ഞതും അവരെല്ലാവരും ഉള്ളിലേക്ക് കയറി .

അൽപ്പ സമയത്തിന് ശേഷം അവരെല്ലാവരും നടുമുറ്റത്തെ വരാന്തയിൽ ഇരിക്കുകയായിരുന്നു ….

” എന്നാലും ആരാ ഏട്ടാ ഇത്ര ക്രിത്യമായി ഇത് എഴുതാൻ ……. ? ”

ആ ഞെട്ടൽ വിട്ട് മാറാതെ ആ ഡയറി തിരിച്ചും മറിച്ചും നോക്കി ദക്ഷ ചോദിച്ചു …

” അറിയില്ല ! പക്ഷെ കണ്ടുപിടിക്കണം അതാരെന്ന് ….. അല്ല പാറു നീ എങ്ങനെയാ ആ കുഞ്ഞിനെ രക്ഷിച്ചത് . ശരീരം മുഴുവൻ വിഷം ബാധിച്ച ഒരാളെ ഇങ്ങനെ രക്ഷിക്കാൻ പറ്റുമോ അതും ഒരു മരുന്ന് പോലും പ്രയോഗിക്കാതെ …… ? ”

ആദി ചോദിച്ചതും , പാറു തൻ്റെ കുട്ടിക്കാലത്ത് സംഭവിച്ചതും ഇന്ന് ആ ശിവയോഗിയെ കണ്ടതും സംസാരിച്ചതുമെല്ലാം തുറന്ന് പറഞ്ഞു ……

” അപ്പൊ അങ്ങനെ ഒരു ഫ്ലാഷ് ബാക്ക് ഉണ്ടല്ലേ … പക്ഷെ എന്നാലും എങ്ങനെ ? ”

ആദി എന്നിട്ടും സംശയം വിട്ടു മാറാതെ ചോദിച്ചു .

” അത് എനിക്കും അറിയില്ല . ആ ശിവയോഗി അങ്ങനെ പറഞ്ഞപ്പൊ മനസ്സിൽ തോന്നിയത് ചെയ്തു , പക്ഷെ ഇപ്പൊ ചിന്തിക്കുമ്പോ എനിക്കുമത് ഒരു അൽഭുതം പോലെ തന്നെയാ തോന്നുന്നേ ”

പാറു അവരോടായി പറഞ്ഞു .

” ചേട്ടാ ….. ഒരു കാര്യം എനിക്ക് അറിയണമെന്നുണ്ട് , അന്ന് ആ കാട്ടിൽ വച്ച് അതിന് ശേഷം എന്താ സംഭവിച്ചത് , ആദിയേട്ടൻ്റെ അച്ഛനെ കാളീയൻ ദംശിക്കുന്നു , അതിന് ശേഷമുള്ള ചില പേജുകൾ ഈ ഡയറിയിൽ മിസ്സിങ്ങാ ….. പിന്നീട് എന്താ ഉണ്ടായേ ……. ? ”

” അതിന് ശേഷം …
എനിക്ക് ഓർമ്മ വരുമ്പോൾ ഞാൻ സിറ്റിയിലെ ഹോസ്പിറ്റലിലാ , ഒപ്പം ദക്ഷയും മുത്തശ്ശനും . എൻ്റെ ലൈവ് ലൊക്കേഷൻ രുദ്രൻ ട്രാക്ക് ചെയ്യുന്നുണ്ടായിരുന്നു , അവനും അവൻ്റെ ചില സുഹൃത്തുക്കളും ചേർന്നാ ഞങ്ങളെ അന്ന് ആ വനത്തിൽ നിന്ന് രക്ഷിച്ചത് .

രുദ്രൻ വിവരം അറിയിച്ചതിനെ തുടർന്ന് ദക്ഷയുടെ വീട്ടുകാരും ഹോസ്പിറ്റലിൽ എത്തിയിരുന്നു . പിന്നെ പോലീസും . ഞങ്ങൾ അവരോടെല്ലാം പറഞ്ഞു , ആദ്യമൊന്നും അതവർക്ക് വിശ്വാസിക്കാൻ കഴിഞ്ഞില്ല പ്രത്യേകിച്ച് അവരുടെ കുടുംബത്തിലെ ഒരാൾ ആ വരുൺ അവൻ്റെ കാര്യം അറിഞ്ഞ് പ്രശ്നമൊക്കെ ഉണ്ടായി . പോലീസ് അന്വേഷിച്ചു , സത്യങ്ങൾ എല്ലാവർക്കും പതിയെ ബോധ്യമായി .

നാടിന് മുഴുവൻ ആപത്തായി നിന്ന ഒരു ഗ്രൂപ്പാണല്ലോ അന്ന് അവസാനിച്ചത് പിന്നെ എൻ്റെയും ദക്ഷയുടെയും മുത്തശ്ശന്മാർ ഒറ്റക്കെട്ടായി നിന്നതു കൊണ്ടും നിയമപരമായി എനിക്ക് വലിയ ഇഷ്യൂസ് ഒന്നും ഉണ്ടായില്ല .
പിന്നെ പതിയെ എല്ലാം കെട്ടടങ്ങിയപ്പോ ദക്ഷ പഠനത്തിനായി ഡൽഹിയിലേക്ക് പോയി പുറകെ ഞാനും . ഇടയ്ക്ക് നാട്ടിൽ വന്നപ്പൊ ഇവിടെ വച്ച് ഞങ്ങളുടെ വിവാഹം കഴിഞ്ഞു , ഇവൾ ആദ്യ ശ്രമത്തിൽ തന്നെ ലക്ഷ്യം നേടി , ഒരു ആറ് മാസക്കാലം അവിടെ ജോലി ചില പ്രശ്നങ്ങൾ കാരണം ഇങ്ങോട്ട് ട്രാൻസ്ഫർ വാങ്ങി …… ”

ആദി പാറുവിനോടായി പറഞ്ഞു …..

” അപ്പൊ ആത്രേയൻ ? ”

പാറു ആ പേര് പറഞ്ഞതും ആദിയുടെ മുഖം പെട്ടെന്ന് മാറി , ദേഷ്യം നിറഞ്ഞ് വന്നത് പോലെ …..

” അവൻ ചത്തു , ഞാൻ കൊന്നു ……. ”

ദേഷ്യത്തോടെ അവൻ ശബ്ദമുയർത്തി .
അവൻ്റെ ആ ഭാവം കണ്ട് പാറു ഒന്ന് ഭയന്നിരുന്നു ……

” ആദീ ….. നിൻ്റെ ദേഷ്യം എന്തിനാ ഒന്നും അറിയാത്ത ഈ കുട്ടിയോട് കാട്ടുന്നേ ……. ? അവള് വായിച്ചറിഞ്ഞ കഥ , അവനെപ്പറ്റി ചോദിച്ചു എന്നല്ലേ ഉള്ളൂ . മോള് പേടിക്കണ്ട അവനിങ്ങനെയാ ആ പേര് കേട്ടാ കലിയിളകും ……. ”

ശേഖരൻ തമ്പി ഒരു പുഞ്ചിരിയോടെ പറഞ്ഞു ……

” പത്തിരുപത് കൊല്ലം മുത്തശ്ശനെ ആ ഗുഹയിലിട്ട് നരകിപ്പിച്ചിട്ടും അവനോട് സഹതാപമാണോ ? ”

ആദിയുടനെ ചോദിച്ചു …..

” നീ പറഞ്ഞത് ശരിയാ ഇരുപത് കൊല്ലം ചങ്ങലയിൽ ആ ഇരുൾ നിറഞ്ഞ ഗുഹയിൽ , പക്ഷെ അവനും അതെ ഗുഹയിൽ അതേ ഇരുളിൽ തന്നെയായിരുന്നു , പലപ്പോഴും അവൻ തൻ്റെ ജീവിതം സ്വയം ശിക്ഷിക്കുന്നത് പോലെയാ എനിക്ക് തോന്നിയിട്ടുള്ളത് . ”

ശേഖരൻ തമ്പി അവരോടായി പറഞ്ഞു .

“കുഞ്ഞിലെ എൻ്റെ ജീവന് വേണ്ടി എന്റെ അമ്മയെ കൊന്നു എന്നെ കൊല്ലാൻ ശ്രമിച്ചു. അന്ന് അതിനെ എതിർത്തപ്പോഴല്ലേ മുത്തശ്ശനെപ്പോലും അവൻ ആ ദുഷ്ടൻ തടവിലാക്കിയത് …
എന്നിട്ടും ! ”

ദക്ഷ സങ്കടം കലർന്ന സ്വരത്തിൽ പറഞ്ഞതും …….

” മോളോട് ആരാ ഈ വിഢിത്തരമൊക്കെ പറഞ്ഞത് …… ?
മോളെയും മോളുടെ അമ്മയെയും രക്ഷിക്കാൻ ഞാൻ ശ്രമിച്ചു എന്നത് ശരിയാ , അന്ന് മോളെ മാത്രമേ എനിക്ക് രക്ഷിക്കാൻ കഴിഞ്ഞുമുള്ളൂ . പക്ഷെ അന്ന് മോളുടെ അമ്മയെ കൊന്നതും മോളെ കൊല്ലാൻ ശ്രമിച്ചതും ആത്രേയനോ അവൻ്റെ ആൾക്കാരോ അല്ല . ”

” പിന്നെ ? ”

ശേഖരൻ തമ്പിയുടെ മറുപടി കേട്ട് ദക്ഷ ഒരു ഞെട്ടലോടെ തിരക്കി ആദിയുടെ മുഖത്തും അതേ സംശയമായിരുന്നു ……

” അ …… അത് . മോൾക്കറിയാത്ത ഒരു സത്യമുണ്ട് , പക്ഷെ മോളിനി അതറിയണം . ദക്ഷമോളുടെ അമ്മ ലക്ഷ്മി അവൾ നന്ദാവനം മനയിലെ സന്തതിയല്ല , കൊട്ടാരത്തിലെ മരണപ്പെട്ട തമ്പുരാൻ്റെ മൂന്നാമത്തെ മകളാണ് ലക്ഷ്മി . ഇപ്പോഴത്തെ തമ്പുരാനായ ഇന്ദ്രരാജൻ്റെ അനുജത്തി .

നൂറ്റാണ്ടുകൾക്ക് മുൻപ് നരസിംഹൻ ആ ഇന്ദ്രജാലക്കല്ല് നവദുർഗയുടെ ജീവൻ രക്ഷിക്കാനായി പ്രയോഗിച്ച കഥ പൂർവ്വികൾ പറഞ്ഞ് ഞങ്ങളിൽ ചിലർക്കറിയാം . കാലവും രാശിയും ഗണിച്ച് നോക്കിയപ്പോൾ അവരുടെ പുനർജന്മം ഞങ്ങളുടെ തലമുറയിലാണെന്ന് എനിക്കും നന്ദാവനം മനയിലെ ഭാർഗവരാമനും മനസ്സിലായി , ആത്രേയൻ ഇന്ദ്രജാലക്കല്ല് വീണ്ടെടുക്കാൻ കൊട്ടാരത്തിൽ പിറക്കുന്ന പെൺകുട്ടിയെ തേടി വരും എന്ന് ഞങ്ങൾക്ക് തോന്നി . ഞങ്ങളാ ആ സത്യം കൊട്ടാരത്തിലെ അപ്പോഴത്തെ തമ്പുരാനെ അറിയിച്ചത് അതായത് ലക്ഷ്മിയുടെ അച്ഛനെ , ലക്ഷ്മിയിൽ ജനിക്കുന്ന കുഞ്ഞിനെ തേടി അവളുടെ ജീവന് വേണ്ടി ആത്രേയൻ വരുമെന്ന് ഞങ്ങൾ വിശ്വസിച്ചു അതുകൊണ്ടാ ഞങ്ങൾ അന്ന് കുഞ്ഞുങ്ങളെ പരസ്പരം മാറ്റിയത് അവൻ്റെ കണ്ണിൽ നിന്ന് സത്യങ്ങൾ മറച്ച് പിടിക്കാൻ വേണ്ടി , പക്ഷെ അതുകൊണ്ടൊന്നും ഒരു നേട്ടവും ഉണ്ടായില്ല എന്നതാ സത്യം .

അങ്ങനെയാ കൊട്ടാരത്തിൽ പിറന്ന ലക്ഷ്മി നന്ദാവനം മനയിലും ,
നന്ദാവനം മനയിലെ സന്തതിയായ അരുദ്ധതി കൊട്ടാരത്തിലും വളർന്നത് ,

പിൽക്കാത്ത് ഈ സത്യങ്ങൾ ആരിൽ നിന്നോ മനസ്സിലാക്കിയ അരുദ്ധതിയുടെ ഭർത്താവ് രവിവർമ്മനാ മോളെയും ലക്ഷ്മിയെയും കൊല്ലാൻ ശ്രമിച്ചത് , കൊട്ടരത്തിലെ അവരുടെ അവകാശം നഷ്ടപ്പെടുമോ എന്ന ഭയത്തിൽ . അന്ന് മോളുടെ അമ്മ മരിച്ച ദിവസം ഞാൻ രവിവർമ്മനെ അക്രമികളുടെ കൂട്ടത്തിൽ കണ്ടതാ …… ”

ശേഖരൻ തമ്പിയുടെ മറുപടി കേട്ട് ദക്ഷയും ആദിയും ഒരു പോലെ ഞെട്ടി …..

” പക്ഷെ മുത്തശ്ശാ …… മുത്തശ്ശനെ അവൻ തടവിലാക്കിയത് ദക്ഷയെ കുറിച്ചറിയാനല്ലേ ….. ? ”

ആദി ഉടനെ ചോദിച്ചു …..

” അല്ല ! ലക്ഷ്മിയെയും മോളെയും രക്ഷിക്കാൻ ശ്രമിച്ച രാത്രി തന്നെ ഞാൻ കാണാതായപ്പോ പലരും അങ്ങനെ തെറ്റിദ്ധരിച്ചതാ ….. അവന് ആത്രേയന് അറിയേണ്ടിയിരുന്നത് നീ എവിടെയാണ് എന്നതായിരുന്നു , ഞാൻ നിന്നെ എങ്ങോട്ടാ മാറ്റിയതെന്ന് . അവൻ്റെ ദൃഷ്ടിയിൽ നിന്ന് നീ അപ്രതൃക്ഷമായപ്പോൾ സത്യം അതറിയാൻ ഞാനെന്ന ഒരൊറ്റ വഴിയേ അവനുണ്ടായിരുന്നുള്ളൂ . കാരണം അവനറിയാമായിരുന്നു ഇന്ദ്രജാലക്കല്ല് വീണ്ടെടുക്കാൻ നിൻ്റെ ജീവനാണ് വേണ്ടതെന്ന് ….. ”

അയാളുടെ മറുപടി കേട്ട് ആദി ഞെട്ടി ……

” അല്ല മുത്തശ്ശന് തെറ്റി , പിന്നെ എന്തിനാ അന്ന് ദക്ഷയെ അവന്മാർ വനത്തിലേക്ക് പിടിച്ചു കൊണ്ട് പോയത് അവളെ കൊല്ലാൻ ശ്രമിച്ചത് …… ? ”

ആദി ഉടനെ ചോദിച്ചു …..

” ഹ …… ഹ ……
ആദീ നിന്നെ ആ വനത്തിനുള്ളിൽ അവിടെ ആ സ്ഥലത്ത് എത്തിക്കാൻ അവൻ കാണിച്ച ബുദ്ധി അതാ ദക്ഷമോള് . അവനുറപ്പായിരുന്നു നീ അവളെ രക്ഷിക്കാൻ പുറകെ വരുമെന്ന് . പിന്നെ മോളെ കൊല്ലാൻ ശ്രമിച്ചത് അത് വെറും നാടകം കാരണം മുൻജന്മത്തിൽ നീ അതായത് നരസിംഹൻ സ്വയം തകർത്ത ഇന്ദ്രജാലക്കല്ല് വീണ്ടെടുക്കണമെങ്കിൽ ഈ ജന്മത്തിൽ നീ സ്വയം സ്വന്ത ഇഷ്ടപ്രകാരം ജീവൻ വെടിയണമായിരുന്നു . അതിന് വേണ്ടി ആ ഇന്ദ്രജാലക്കല്ല് പുനസൃഷ്ടിക്കാനായി അവൻ ഉപയോഗിച്ച ഒരു കരു മാത്രമാ ദക്ഷ മോള് ……. അങ്ങനെ നരസിംഹൻ്റെ പുനർജന്മമായ നാഗവംശജനായ നീ സ്വയം ജീവൻ കളഞ്ഞ് ആ ഇന്ദ്രജാലക്കല്ല് പുനസൃഷ്ടിച്ചു , ശേഷം നിൻ്റെ അച്ഛൻ നാഗവംശജനായ ഹരിനാരായണൻ സ്വന്തം ജീവൻ കളഞ്ഞ് നിന്നെ രക്ഷിച്ചു , ഒരു നാഗവംശജന രക്ഷിക്കാൻ മറ്റൊരു നാരവംശജൻ ജീവൻ കൊടുത്തു . ”

തമ്പി പറഞ്ഞതൊക്കെ കേട്ട് ആദിയും ദക്ഷയും മുഖത്തോട് മുഖം നോക്കി .

” ഞാനാ ഗുഹയിൽ കഴിഞ്ഞ ഓരോ ദിവസവും ഇരുപത് വർഷവും അവൻ ആവർത്തിച്ച് ചോദിച്ച ചോദ്യം

‘ഹരിനാരായണൻ്റെ സന്തതി എവിടെ ? ഹരിനാരായണനെവിടെ ? ‘

എന്നൊക്കെയായിരുന്നു , നിങ്ങൾ രണ്ട് പേരും എവിടെയാണെന്ന് എനിക്കറിയില്ലായിരുന്നെങ്കിലും അറിയാവുന്ന ഒരു കാര്യം അത് ഞാൻ പറഞ്ഞില്ല , നിന്നെ ഈ തറവാട്ടിൽ നിന്ന് മാറ്റിയത് കൃഷ്ണൻ വഴിയാണെന്നുള്ള സത്യം .

ഞാനവനോട് തിരികെ ചോദിച്ച ഒരു ചോദ്യവുമുണ്ട്

‘ നീ ഇതൊക്കെ ചെയ്യുന്നത് ഇന്ദ്രജാലക്കല്ലിന് വേണ്ടിയല്ലേ ? അത് നിനക്കെന്തിനാ എന്ന് ? ‘

പക്ഷെ അതിന്റെ മറുപടി അവൻ ഒരിക്കൽ പോലും എന്നോട് പറഞ്ഞിട്ടില്ല പകരം പലപ്പോഴും അവൻ്റെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടിട്ടുണ്ട് , അതിലുണ്ടായിരുന്നു അവൻ പറയാതെ പറഞ്ഞ ഏതോ ഒരു മറുപടി …… ”

” ആ കണ്ണുനീരിൻ്റെ അർത്ഥം അതെനിക്കറിയാം മുത്തശ്ശാ ….. ”

ഇതെല്ലാം കേട്ടിരുന്ന പാറു പതിയെ പറഞ്ഞു ……

” നിനക്ക് എന്തറിയാമെന്ന് ? ”

ദക്ഷയാണത് ചോദിച്ചത് …..

” നിങ്ങൾക്കറിയാത്ത പലതും ……
ഈ ഡയറി ഒരാൾ കൂടി വായിച്ചിട്ടുണ്ട് , എല്ലാ കഥകളുമറിയാവുന്ന മറ്റൊരാൾ എൻ്റെ അമ്മാമ്മ ……
അമ്മാമ്മ എന്നോട് പറഞ്ഞ ഒരു കഥയുണ്ട് ആത്രേയൻ്റെ കഥ ശേഷവേണിയുടെ കഥ . ”

” ആരാ ഈ ശേഷവേണി ….. ”

ആദി ഉടനെ ചോദിച്ചു …..

” ഹ് …. ആദിയേട്ടന് ഏട്ടൻ്റെ മുൻജന്മത്തെ കുറിച്ചറിയാം , നരസിംഹനെപ്പറ്റി . പക്ഷെ
അതിന് മുമ്പ് ഒരു ജന്മം കൂടി ഉണ്ടായിരുന്നു എന്നറിയോ ? ഉണ്ടായിരുന്നു അതാ അനന്തൻ . അതുപോലെ ദക്ഷേച്ചിക്കും ഉണ്ടായിരുന്നു ഒരു ജന്മം , അതുപോലെ അത്രേയനും ..

ഞാൻ , ഞാനത് പറയാം ….. ആ കഥ ”

ശേഷം പാറു പറഞ്ഞ് തുടങ്ങി അനന്തൻ്റെ ശേഷവേണിയുടെ ആത്രേയൻ്റെ ചോഴവീരൻ്റെ ആ കഥ , നാഗവംശത്തിൻ്റെയും ചോഴനാടിൻ്റെയും കഥ , എല്ലാത്തിനും തുടക്കമിട്ട ആ കഥ .

കുറച്ച് സമയത്തിന് ശേഷം ……

പാർവ്വതി ആ കഥ പറഞ്ഞവസാനിപ്പിക്കുമ്പോൾ ചുറ്റിലും നിശബ്ദത മാത്രമായിരുന്നു , കുറച്ചധികം സമയം അതങ്ങനെ തുടർന്നു ……..

” മോളെ പാറു ! ഈ കഥ മോൾക്ക് മോളുടെ അമ്മാമ്മ പറഞ്ഞ് തന്നു എന്നല്ലേ പറഞ്ഞത് . അവരിതെങ്ങനെ അറിഞ്ഞു ….. ”

ശേഖരൻ തമ്പി സാവധാനം തിരക്കി ……

” അത് മുത്തശ്ശാ …… അമ്മാമ്മയ്ക്ക് അമ്മാമ്മയുടെ അമ്മാമ്മ പറഞ്ഞ് കൊടുത്തതാ ഈ കഥ , നൂറ്റാണ്ടുകളായി ഒരു തലമുറയിടവിട്ട് ഈ കഥ ഇതുപോലെ വാമൊഴിയായി കൈമാറി വന്നിരുന്നതാ , എന്നോടും പറഞ്ഞു വരുകാലത്ത് എനിക്കുണ്ടാകുന്ന കൊച്ച് മകൾക്കും ഞാനിത് പറഞ്ഞ് കൊടുക്കണമെന്ന് . പക്ഷെ അത് എന്തിനാന്ന് അമ്മാമ്മയ്ക്കും അറിയില്ല …… ”

” അങ്ങനെയെങ്കിൽ ഈ കഥ ഇവരുടെ തലമുറ വഴി ആരോ അറിയണം അതിനായിരിക്കണം ഇങ്ങനെ ഈ കഥ നൂറ്റാണ്ടുകളായി തലമുറകൾ വഴി കൈമാറിയത് . അല്ലേ മുത്തശ്ശാ ? ”

ആദി സംശയത്തോടെ ചോദിച്ചു …….

” മ് ….. മോൻ പറഞ്ഞത് ശരിയാ …… പക്ഷെ വേറെ ഒരു നാട്ടിൽ താമസിക്കുന്ന മോളുടെ അമ്മാമ്മയുടെ തലമുറ എങ്ങനെ ഈ നാട്ടിലെ കഥ ? ”

ശേഖരൻ തമ്പി അതും പറഞ്ഞ് സ്വയം ഒന്ന് ചിന്തിച്ചതും .

” മുത്തശ്ശാ അതിന് എൻ്റെ അമ്മാമ്മ ഈ നാട്ടുകാരിയാ ? ”

പാറുവിൻ്റെ മറുപടി കേട്ട് എല്ലാവരും പരസ്പരം മുഖത്തോട് മുഖം നോക്കി …

” ഇവിടെ ഏത് കുടുംബം ഏത് തറവാട് ? ”

തമ്പി ഉടനെ പാറുവിനോട് ചോദിച്ചു .

” അതറിയില്ല മുത്തശ്ശാ . ഒരു പാവപ്പെട്ട സാധാരണ കുടുംബമെന്നാ അമ്മാമ്മ പറഞ്ഞിട്ടുള്ളത് . അമ്മാമ്മ പ്രണയിച്ച് നാട് വിട്ടതാ ഇവിടുന്ന് , മറ്റൊന്നും അറിയില്ല . അമ്മാമ്മ അതിന് ശേഷം ഇങ്ങോട്ടൊന്നും വന്നിട്ടുമില്ല ഈ നാടുമായി ഒരു ബന്ധവുമില്ല . ”

പാറു പറഞ്ഞു …..

” അങ്ങനെയെങ്കിൽ മോനെ ആദീ നമുക്കെവിടെയൊക്കെയോ തെറ്റ് പറ്റിയിരിക്കുന്നു …… ”

” എന്താ മുത്തശ്ശാ അങ്ങനെ പറയാൻ ? ”

ആദി ഉടനെ തന്നെ സംശയത്തോടെ ചോദിച്ചു .

” മോനെ ആദി , ഒരു പ്രശ്നമുണ്ട് . ഞാനത് നിന്നോട് പറയണ്ട എന്ന് കരുതിയതാ . കാരണം നീ ഇന്നൊരു കുടുംബസ്ഥനാ ഭർത്തവാ ….. ജനിച്ച് ഇത്ര കാലത്തിനിടയിൽ ഇപ്പോഴാ നീ പ്രശ്നങ്ങൾ ഒഴിഞ്ഞ് സ്വസ്ഥത എന്താന്ന് പോലും അറിയുന്നത് , അതാ ഞാൻ …… നിന്നെ ബുദ്ധിമുട്ടിക്കണ്ടാ എന്ന് കരുതി ! ”

” എന്താ മുത്തശ്ശാ …..
എന്താണെങ്കിലും പറ . ”

ആദി ഇരുന്നിടത്ത് നിന്ന് എണീറ്റ് തമ്പിയുടെ അടുത്തേയ്ക്ക് നീങ്ങിക്കൊണ്ട് പറഞ്ഞു …

” അത് ….. ഇന്ദ്രജാലക്കല്ല് ഗുഹയിൽ നിന്ന് ആരോ അപഹരിച്ചിരിക്കുന്നു ….. അതായത് നമ്മൾക്കിനിയും അറിയാത്ത ഏതോ ഒരു ശത്രു കളത്തിലിറങ്ങിയിരിക്കുന്നു . ”

തമ്പിയുടെ മറുപടി കേട്ട് പാറു ഉൾപ്പെടെ എല്ലാവരും ഞെട്ടി .

” അതെങ്ങനെയാ മുത്തശ്ശാ …. കാവലായി കാളീയൻ ഉള്ളപ്പോ അതിന് ആര് മുതിരാനാ , അതിന് ശ്രമിച്ചാൽ തന്നെ അവരുടെ മരണം ഉറപ്പല്ലേ ….. ”

ആദി ഉടനെ ചോദിച്ചു .

” മോൻ പറഞ്ഞത് ശരിയാ …..
പക്ഷെ കാളീയനെ അബോധ അവസ്ഥയിലോ മറ്റോ ആക്കിയ ശേഷമായിരിക്കണം ഇന്ദ്രജാലക്കല്ല് കവർന്നത് , എനിക്കതിൻ്റെ ദു:സൂചന ലഭിച്ചിരുന്നു …… ”

” മുത്തശ്ശൻ പറഞ്ഞത് ശരിയാ ….. ഞാനത് സ്വപ്നം കണ്ടിരുന്നു . കാളിയനെ വിഷപ്പുകയിലൂടെ ബോധം കെടുത്തിയ ശേഷമാ ഇന്ദ്രജാലക്കല്ല് കവർന്നത് , അതും ഒരുപോലത്തെ രണ്ട് പേർ ചേർന്ന് . ആ സ്വപ്നമാ എന്നെ സത്യത്തിൽ ഇങ്ങോട്ടയ്ക്കുള്ള യാത്രയ്ക്ക് പോലും കാരണമായത് . ”

” അത് തനിക്കെങ്ങനെ…… താനുമായി ഈ സംഭവങ്ങൾക്ക് ഒരു ബന്ധവുമില്ലല്ലോ …. പിന്നെ എങ്ങനെ ,
സ്വപ്നം ! ”

പാറുവിൻ്റെ മറുപടി കേട്ട് ആദി ചോദിച്ചു .

” മോളിങ്ങ് അടുത്ത് വന്നേ …… ”

തമ്പി പാറുവിനോടായി പറഞ്ഞതും അവൾ എണീറ്റ് അയാളുടെ അടുത്തേക്ക് ചെന്നു .

” എന്താ മുത്തശ്ശാ ……. ”

അവൾ സംശയത്തോടെ കാരണം തിരക്കിയതും ……

അയാൾ അവളുടെ കണ്ണുകളിലേക്ക് സൂക്ഷിച്ച് നോക്കി ……. ചില നിമിഷങ്ങൾ കണ്ണെടുക്കാതെ .

” സർപ്പവിഷം ബാധിച്ച് മരണാസനത്തിലായ ഒരു കുഞ്ഞിനെ മോള് രക്ഷിച്ചു എന്നല്ലേ പറഞ്ഞത് …… ”

” അതെ ! എന്താ മുത്തശ്ശാ … ? ”

അയാളുടെ ചോദ്യത്തിന് അവൾ മറുപടി പറഞ്ഞതും ……

” മോളുടെ അമ്മാമ്മ . ആ തലമുറ അവർ സാധാരണക്കാരല്ല മോളെ ….. നിങ്ങൾ നാഗ വംശജരാ , നീയും ! ”

അയാളുടെ മറുപടി കേട്ട് പാറു ഉൾപ്പെടെ എല്ലാവരും ഞെട്ടി …….

” മുത്തശ്ശൻ എന്താ പറഞ്ഞേ ? ”

പാറു കേട്ടത് വിശ്വസിക്കാൻ കഴിയാതെ ചോദിച്ചു ……

” സത്യം , അത് മോളുടെ കണ്ണുകളിൽ നിന്ന് എനിക്ക് വായിച്ചെടുക്കാൻ സാധിക്കും . ദാ ….. ആദിയും നാഗവംശജനാ ….. പക്ഷെ അവനില്ലാത്ത എന്തോ ഒരു പ്രത്യേകത അത് മോളുടെ കണ്ണുകളിൽ എനിക്ക് കാണാൻ കഴിയുന്നുണ്ട് , പക്ഷെ അതെന്താ എന്ന് മാത്രം എനിക്ക് മനസ്സിലാകുന്നില്ല .

തമ്പി അതിശയത്തോടെ പറഞ്ഞു .

തുടരും .

29 Comments

Add a Comment
  1. രുദ്രൻ

    ???

  2. അടുത്ത പാർട്ട് എപ്പോ വരും വിച്ചു ബ്രോ
    ഇ പാർട്ട് തന്നെ മുന്ന് തവണയായി വായ്ക്കുന്നു ❤️❤️❤️

    1. Sunday or അതിന് മുൻപ് എന്നെങ്കിലും ഒരു ദിവസം ,
      അടുത്ത പാർട്ട് എഴുതുന്നതേ ഉള്ളൂ . 10 പേജോളം ആയി ഇനി ബാക്കി എഴുതണം

  3. നിധീഷ്

    ♥️♥️♥️♥️♥️

  4. Bro….oru raksha illa….ippoza veendum thrill aayath…..back in action ??

    1. ഒത്തിരി സന്തോഷം bro
      സ്നേഹത്തോടെ ?

  5. Ee bhagavum super aayirunnu. ♥️♥️♥️♥️next vegam tharane♥️♥️

    1. ഒത്തിരി സന്തോഷം , അടുത്ത ഭാഗം കഴിവതും വേഗത്തിലാക്കാം ❤️❤️❤️

  6. അപരാജിതൻ അപ്ഡേറ്റ്

    Harshan bro aarokyam oke mechapettu varunund…Pakshe athehathinte laptop adichu poyi…About 120 pages ezhuthiya pages lost aayi…Athehathinte ippozhathe financial condition veche oru laptop afford cheyan pattula…Athehadinte medical expenses Thane orupade und …Eni kooduthal stress eduthe ezhuthane pattila…So mobilil ezhuthane sathikila…pra ti li pi ena appil Harshante chat room und Athile paranjathane…
    Harshan’s recent message:
    ഞാൻ ഇപ്പൊ കൂടുതൽ ഒന്നും ചിന്തിക്കാറില്ല..
    ഇപ്പൊ മനസ്സിൽ ഒന്നേയുള്ളൂ.
    എന്നെയാണ് ഈ കഥ തെളിച്ചത് , ഞാനല്ല.
    ഈ കഥ മുന്നോട്ട് പോകാൻ ഈ കഥ സ്വയം ആഗ്രഹിക്കുന്നു എങ്കിൽ അതിനുള്ള വഴി അത് കണ്ടെത്തും.
    അതാണെൻ്റെ ഒരു വിശ്വാസം.
    അതങ്ങനെ നടക്കട്ടെ..

    1. Ithinuvendi aan wait cheythe…..apo pratheeksha indd?

    2. ഹർഷൻ ചേട്ടൻറെ തിരിച്ചുവരവിനായി കാത്തിരിക്കുന്നു???

    1. Get well soon.
      Praying for his good health and best future

  7. ❤️❤️❤️

  8. Any updates regarding Harshan?
    How is his health?

    Praying for speedy recovery and good health

  9. ❤️❤️❤️

Leave a Reply to Sanju Cancel reply

Your email address will not be published. Required fields are marked *