✨️❤️ ശാലിനിസിദ്ധാർത്ഥം 4  ❤️✨️ [??????? ????????] 219

ചേട്ടായിയുടെ വെളിപ്പെടുത്തലിൽ നടുങ്ങിപോയ മിത്രയുടെ നേരെ പോയിന്റ് ബ്ലാങ്കിൽ ഷൂട്ട്‌ ചെയ്യാനായി ചേട്ടായി, ആ തോക്ക്, അവളുടെ നെറ്റിക്ക് നേരെ കൊണ്ട് വന്നു.

അത് കണ്ട് അവിടെയുണ്ടായിരുന്ന വിദ്യാർത്ഥികൾ അലറി കരഞ്ഞു. ജിത്തു അത് നിസംഗതയോടെ നോക്കി നിന്നു.

“ബൈ മോളു… മോൾക്ക് സ്വർഗം തന്നെ ലഭിക്കട്ടെ… ഹാ ഹാ..” അലറി ചിരിച്ചു കൊണ്ടയാൾ ട്രിഗ്ഗർ അമർത്തി.

പ്യു, പ്യു… എന്ന് ശബ്ദം കേൾക്കുന്നതല്ലാതെ ഒന്നും സംഭവിച്ചില്ല… “ങേ ഇതെന്താ ഇങ്ങനെ…???” ചേട്ടായി ആശയകുഴപ്പത്തിലായി. അയാൾ, വീണ്ടും വീണ്ടും ട്രിഗ്ഗർ അമർത്തി നോക്കി. പക്ഷേ ഒന്നും സംഭവിച്ചില്ല.

“എന്താ ചേട്ടായി, എന്റെ തോക്ക് വെച്ച് അവളെ വെടിവെക്കാൻ നോക്കിയിട്ട് പറ്റുന്നില്ലേ… ഇങ്ങു താ ഞാൻ വെടി വെക്കാം…”

ജിത്തു അയാളോട് പറഞ്ഞു.

മണ്ടൻ ചേട്ടായി തോക്ക് തിരികെ അവനു കൊടുത്തതും, ജിത്തു ആ തോക്ക് വാങ്ങി സൈഡിലെ സ്വിച്ചുകളിലൊന്നിൽ അമർത്തി, ആ കൺട്രോളർ നോബ് മാക്സിമത്തിലേക്ക് തിരിച്ചു വെച്ചു.

എന്നിട്ട് ചേട്ടായിയുടെ ഇരു കാൽ മുട്ടുകളുടെയും ഇടയിലേക്ക് വെടിവെച്ചു.

“ആാാഹ് എന്റെ കാലേ…” ചേട്ടായി പ്രാണവേദനയാൽ കരഞ്ഞുകൊണ്ട് തറയിൽ വീണു.

അവന്റെ തോക്കിലെ ബുള്ളെറ്റ് കർവ് ചെയ്ത്, ചേട്ടായിയുടെ ഇരു കാൽമുട്ടുകളെയും മുറിവേൽപ്പിച്ചു കൊണ്ട് കടന്നു പോയി.

ചേട്ടായി അവിടെ നിലം പതിച്ചത്തോടെ അടിയറവ് പറഞ്ഞ ഗുണ്ടാ സംഘവും കൂടാതെ വിദ്യാർത്ഥികളുടെ കൂട്ടവും അയാൾക്ക് എന്താണ് സംഭവിച്ചത് എന്നറിയാനായി അയാൾക്കടുത്തെത്തി.

അപ്പോൾ അവർ കണ്ട കാഴ്ച ആരുടേയും ഹൃദയം തകർക്കുന്ന വിധത്തിലുള്ളതായിരുന്നു. രണ്ടു കാലുകളുടെയും മുട്ടിന് താഴേക്കുള്ള ഭാഗം അറ്റു തൂങ്ങിക്കിടന്നു. കാരണം അത്രത്തോളം പവർഫുള്ളായ തോക്കാണ് ജിത്തു ഉപയോഗിച്ചിരുന്നത് എന്ന് വ്യക്തം.

ആ കാഴ്ച കണ്ട് പലരും ഭയന്ന് വിറച്ചു.

അത് കണ്ട് പെൺകുട്ടികളിൽ പലർക്കും ബോധക്ഷയമുണ്ടായി.

പെട്ടനാണ് അവിടേക്ക് ഒരു പോലീസ് ജീപ്പ് സൈറൻ മുഴക്കികൊണ്ട് കടന്നു വന്നത്.

ചേട്ടായിയുടെ ചുറ്റും കൂട്ടം കൂടി നിന്നവർ എല്ലാവരും, അങ്ങോട്ടേക്ക് നോക്കി.

അതിൽ നിന്ന് ഒരു ദീർഘകായനായ പോലീസ് ഇൻസ്‌പെക്ടർ ഇറങ്ങി വന്നു.

7 Comments

  1. ഈ part നന്നായിരുന്നു ❕
    കുറേ സംശയങ്ങൾ ഒക്കെ clear ചെയ്യാൻ പറ്റി, അപ്പോൾ അവർ രണ്ടാളും International level agents ആണല്ലേ.
    സിദ്ധുവിൻ്റെ കോളേജ് admissionൻ്റെ കാര്യത്തിൽ വേഗമൊരു തീരുമാനം ആയാൽ മതിയായിരുന്നു?
    Waiting for next part ❤️✨

    1. അശ്വിനി കുമാരൻ

      തേങ്ക്സ് ?❤️✨️
      അടുത്ത പാർട്ടിൽ സിദ്ധാർഥിന്റെ admission റെഡി ആവും.

  2. അടിപൊളി…. ????❤❤

    1. അശ്വിനി കുമാരൻ

      താങ്ക്സ് ബ്രോ ??✨️

  3. അശ്വിനി കുമാരൻ

    Congratzz ?

  4. °~?അശ്വിൻ?~°

    Angane vannu alle…
    E part um adipwoli…?❤️

  5. ഉണ്ണിയേട്ടൻ first ✌️

Comments are closed.